ശിവ-പാര്‍വതി ചിത്രം പങ്കുവച്ച് യുഎഇ രാജകുമാരി; ഇതുപോലെ ഹിന്ദുക്കള്‍ ജീവിച്ചിരുന്നെങ്കില്‍...
ദുബായ്: ഹൈന്ദവ ദേവീ ദേവന്‍മാരുടെ ചിത്രങ്ങള്‍ പങ്കുവച്ച് യുഎഇ രാജകുടുംബാഗം ഹിന്ദ് ഫൈസല്‍ ഖാസിമി. ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ നേരത്തെയും പ്രതികരിച്ച വ്യക്തിയാണ് ഹിന്ദ്. ത്രിപുരയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന കലാപമാണ് ഇപ്പോള്‍ അവര്‍ വിഷയമാക്കിയിരിക്കുന്നത്. ശിവ-പാര്‍വതീ കുടുംബത്തില്‍ എല്ലാ വിഭാഗവും സഹകരിച്ച് ജീവിച്ച പോലെ ഇന്ത്യയിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളെയും ചേര്‍ത്ത് പിടിച്ച് ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഹിന്ദ് രാജകുമാരിയുടെ ട്വീറ്റ്. ഇതിനെതിരെ പലരും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു. എന്നാല്‍ ഹിന്ദിനെ അനുകൂലിച്ച് പ്രതികരിക്കുന്നവരും നിരവധിയാണ്.
എലിക്ക് ഭീഷണിയാണ് പാമ്പ്, പാമ്പിന് ഭീഷണിയാണ് മയില്‍. മയിലിന് ഭീഷണിയാണ് സിംഹം, കാളയ്ക്ക് ഭീഷണിയാണ് കടുവ. എങ്കിലും ഇവയെല്ലാം ഒരുമിച്ച് സമാധാനത്തോടെ മഹാദേവന്റെ കുടുംബത്തില്‍ ജീവിക്കുന്നു. ഐക്യത്തോടെയും സന്തോഷത്തോടെയും എങ്ങനെ ഒരു കുടുംബത്തില്‍ ജീവിക്കാമെന്നതിന്റെ വ്യക്തമായ തെളിവാണിത് എന്ന് സൂചിപ്പിച്ചാണ് ചിത്രം പങ്കുവച്ചത്. ഇതുപോലെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ഹിന്ദുക്കള്‍ സമാധാനത്തോടെ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഹിന്ദ് രാജകുമാരിയുടെ ട്വീറ്റ്. നേരത്തെ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന ചില അക്രമങ്ങളില്‍ ഹിന്ദ് രൂക്ഷമായി പ്രതികരിച്ചതും വാര്‍ത്തയായിരുന്നു. അസമില്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ ഫോട്ടോഗ്രാഫര്‍ ചാടിചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴും ഹിന്ദിന്റെ പ്രതികരണം ചര്‍ച്ചയായിരുന്നു.

മുസ്ലിങ്ങള്‍ അവരുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് സമാധാന ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഹിന്ദിന്റെ ട്വീറ്റിനോടുള്ള ചിലരുടെ പ്രതികരണം. ഞങ്ങള്‍ ഇവിടെ സമാധാനത്തോടെയാണ് ജീവിക്കുന്നത്. ഏതെങ്കിലും ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ മൊത്തം ആ രീതിയില്‍ കാണരുത്. മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നതിനേക്കാള്‍ നന്നായി ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ജീവിക്കുന്നുണ്ടെന്നും ചിലര്‍ പ്രതികരിച്ചു. എന്നാല്‍ ഇതിനോട് ഹിന്ദ് ഫൈസല്‍ ഖാസിമി പ്രതികരിച്ചു. എന്താണോ ഞാന്‍ കണ്ടത്, അതുവച്ചാണ് ഇന്ത്യയെ ഞാന്‍ ജഡ്ജ് ചെയ്യുന്നത് എന്നായിരുന്നു ത്രിപുര മുസ്ലിം വിരുദ്ധ കലാപം എന്ന ഹാഷ്ടാഗ് സൂചിപ്പിച്ച് ഹിന്ദിന്റെ മറുപടി.
ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഹിന്ദ് രൂക്ഷമായി പ്രതികരിച്ചത് കഴിഞ്ഞ സ്‌പെതംബറിലാണ്. സ്ത്രീകളെ നിയന്ത്രിക്കണമെന്ന യോഗിയുടെ ലേഖനം പങ്കുവച്ചായിരുന്നു പ്രതികരണം. ആരണിയാള്‍. യോഗിക്ക് എങ്ങനെ ഇത്തരത്തില്‍ പറയാന്‍ സാധിക്കുന്നു. ആരാണ് ഇയാള്‍ക്ക് വോട്ട് ചെയ്തത് എന്നായിരുന്നു ഹിന്ദ് രാജകുമാരിയുടെ ചോദ്യം.
I wish Hindus practiced their peace in India with minorities. pic.twitter.com/muBgXtQiiL
— Hend F Q (@LadyVelvet_HFQ) November 14, 2021
യുഎഇയിലെ ഇന്ത്യക്കാര്‍ മുസ്ലിം വിരുദ്ധ വംശീയ പരാമര്‍ശം നടത്തിയപ്പോഴും ഹിന്ദ് രാജകുമാരി കടുത്ത ഭാഷയില്‍ രംഗത്തുവന്നത് വാര്‍ത്തയായിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ല എന്നായിരുന്നു ഹിന്ദ് അന്ന് പറഞ്ഞത്. പ്രവാസി ഇന്ത്യക്കാരന്റെ ട്വീറ്റ് പങ്കുവച്ചായിരുന്നു അന്ന് ഹിന്ദിന്റെ പ്രതികരണം. യുഎഇയിലെ പ്രമുഖ വ്യവസായി കൂടിയാണ് ഹിന്ദ് രാജകുമാരി. മാധ്യമ പ്രവര്‍ത്തകയായ ഇവര്‍ ഫാഷന്‍ ലൈഫ് സ്റ്റൈല്‍ മാഗസിനായ വെല്‍വെറ്റിന്റെ എഡിറ്ററാണ്. ചില പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications