Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാർക്കുള്ള വിസ ഓൺ അറൈവലിന് താൽക്കാലിക വിലക്ക്: ചട്ടങ്ങൾ ഇങ്ങനെ, കാരണം വെളിപ്പെടുത്താതെ എമിറേറ്റ്സ്

ദുബായ്: കൊറോണ വൈറസിന്റെ രണ്ടാതരംഗവ്യാപനം രൂക്ഷമായതോടെ 2021 ഏപ്രിൽ മുതലാണ് യുഎഇ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്. എന്നാൽ രോഗവ്യാപനത്തിന് ശമനം സംഭവിച്ചതോടെ ആഗസ്റ്റ് ആദ്യ ആഴ്ച മുതലാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ഇതിനിടെ അനുവദിച്ചിരുന്ന വിസ ഓൺ അറൈവൽ സംവിധാനത്തിനും തിരിച്ചടിയേറ്റിട്ടുണ്ട്.

പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തില്‍ അച്ഛന്‍; വൈറലായ ചക്കപ്പഴം താരത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടില്ല ഇനിയുമുണ്ട്, കാണാം

1


യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ വിസയുള്ള ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്ന യാത്രക്കാർക്കും കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിൽ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാകില്ലെന്നാണ് യുഎഇയുടെ പുതിയ പ്രഖ്യാപനം. ഒരു ചോദ്യത്തിന് മറുപടിയായി യുഎഇ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവെയ്സ് ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. "കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് വരുന്നതോ അല്ലെങ്കിൽ ഇന്ത്യയിൽ താമസിച്ചിരുന്നവരോ ആയ യാത്രക്കാർക്കുള്ള വിസ ഓൺ അറൈവൽ സൗകര്യം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎഇ അധികൃതർ തീരുമാനിച്ചുവെന്നാണ് എമിറേറ്റ്സിന്റെ അറിയിപ്പ്. എന്നാൽ എന്തുകൊണ്ടാണ് വിസ ഓൺ അറൈവൽ നിർത്തലാക്കിയതെന്ന് എമിറേറ്റ് വ്യക്തമാക്കിയിട്ടില്ല.

2


ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ, അഫ്ഗാനിസ്താൻ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, നമീബിയ എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കും സമാനമായ നിയമങ്ങൾ ബാധകമാണ്.യുഎഇയിലേക്ക് പോകുന്ന യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പായി ആർടി പിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് കൈവശം കരുതേണ്ടതുണ്ട്. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പ് എടുത്തതായിരിക്കണം ഈ പരിശോധനാ ഫലമെന്നാണ് ചട്ടം.

3

ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്നവർക്ക് വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് എത്താമെന്ന് കഴിഞ്ഞ ദിവസം ഫ്ലൈ ദുബായ് വ്യക്തമാക്കിയിരുന്നു. എന്നാൽ 14 ദിവസം ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്ത് താമസിച്ചവർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. പാകിസ്താൻ, നേപ്പാൾ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ സംവിധാനത്തിലൂടെ ദുബായിലേക്ക് എത്താമെന്നും ഫ്ലൈ ദുബായ് വെബ്സൈറ്റിൽ വ്യക്തമാക്കി. എമിറേറ്റ്സും ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയിരുന്നു.

4

യുഎസ് വിസ, ഗ്രീൻ കാർഡുകൾ, യുകെ റസിഡന്റ് പെർമിറ്റുകൾ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ റസിഡന്റ് പെർമിറ്റുകൾ എന്നിവയുള്ള പതിവ് പാസ്പോർട്ടുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ എത്തുമ്പോൾ 14 ദിവസത്തേക്ക് സാധുതയുള്ള എൻട്രി വിസ ലഭിക്കാൻ അനുമതിയുണ്ട്. "ഇന്ത്യൻ പാസ്പോർട്ട്, യുഎസ് വിസ, ഗ്രീൻ കാർഡ്, യുകെ റസിഡന്റ് പെർമിറ്റ്, യൂറോപ്യൻ യൂണിയൻ റസിഡന്റ് പെർമിറ്റ് എന്നിവ കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും സാധുവായിരിക്കണമെന്നാണ് ഇതിനുള്ള ചട്ടമെമെന്നാണ് യുഎഇ എംബസി വെബ്സൈറ്റിൽ പറയുന്നത്.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്
    6

    യുഎസ് വിസ കൈവശമുള്ള ഒരു ഇന്ത്യൻ പൗരന് അബുദാബിയിലേക്ക് യാത്ര ചെയ്ത് വിസ ഓൺ അറൈവൽ സംവിധാനത്തിൽ ക്വാറന്റൈനില്ലാതെ ദുബായിലേക്ക് യാത്ര ചെയ്യാൻ കഴിയുമോ എന്ന ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് എമിറേറ്റ്സിനിറെ ട്വീറ്റ് പുറത്തുവന്നിട്ടുള്ളത്. ആഗസ്റ്റ് 5 നാണ് യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കുന്നത്. ഇതിന് ശേഷം ഘട്ടംഘട്ടമായി ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച് വരികയാണ്. ആദ്യഘട്ടത്തി യുഎഇയിൽ വാക്സിൻ സ്വീകരിച്ച യുഎഇ റെസിഡന്റ് വിസ ഉടമകൾക്കാണ് പ്രവേശനം അനുവദിച്ചത്. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യുഎഇ നിവാസികൾ പ്രവേശനത്തിന് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് ആഗസ്റ്റ് 10നാണ് എമിറേറ്റ്സ് പ്രഖ്യാപിക്കുന്നത്.

    5


    മെയ് മാസത്തോടെ ഇന്ത്യയിൽ കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം വ്യാപിച്ചെങ്കിലും ജൂൺ മുതൽ കേസുകൾ നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ മൂന്നാംതരംഗത്തിന്റെ വരവ് കുട്ടികളെ ബാധിക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ വാക്സിനേഷൻ വർധിപ്പിച്ച് കുട്ടികൾ അടക്കമുള്ളവരെ സുരക്ഷിതമാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. കഴിഞ്ഞയാഴ്ച, അമേരിക്കയും ഇന്ത്യയിലേയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു.

    താരരാജാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ; വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+