റഷ്യയിലെ ആകാശത്ത് പറക്കുംതളിക, നിറം മാറുന്ന അജ്ഞാത രൂപം, വെടിവെച്ചിടാന്‍ നിര്‍ദേശിച്ച് പുടിന്‍
മോസ്‌കോ: പറക്കുംതളികകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും നമുക്ക് അജ്ഞാതമാണ്. എന്നാല്‍ പലപ്പോഴും ഇവയെ ദൃശ്യമാകുന്നത് ആളുകളില്‍ ഭയം നിറയ്ക്കുന്നതാണ്. അത്തരമൊരു അജ്ഞാത കാഴ്ച്ച റഷ്യയിലെ ആകാശത്ത് ദൃശ്യമായിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സന്ദര്‍ശനത്തിനെത്തിയ നഗരത്തിന് മുകളിലായിട്ടാണ് ആ ഭീകര രൂപം ദൃശ്യമായത്.
അതേസമയം സൈനികര്‍ അടക്കം ഇത്തരമൊരു അമ്പരപ്പിക്കുന്ന കാഴ്ച്ച കണ്ട് ഭയന്ന് നില്‍ക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പുടിന്‍ പടയൊരുക്കം തുടങ്ങാനിരിക്കുകയാണ്. അതിനിടയിലാണ് ഇത്തരമൊരു രൂപം പ്രത്യക്ഷപ്പെട്ടത്. ഇവ ഭീഷണിയാവുമോ എന്നാണ് റഷ്യ ഭയപ്പെടുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

പുടിന്റെ സന്ദര്‍ശനത്തിന് പിന്നാലെ
വോള്‍ഗോഗ്രാഡിലാണ് പറക്കുംതളിക കണ്ടിരിക്കുന്നത്. റഷ്യന്‍ വിമാനങ്ങളിലെ നിരവധി പൈലറ്റുമാരാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്‌ളാദിമിര്‍ പുടിന്‍ വ്യാഴാഴ്ച്ച ഈ നഗരത്തില്‍ സന്ദര്‍ശനത്തിനെത്തിയതിന് പിന്നാലെയായിരുന്നു പറക്കുംതളികയെ കണ്ടെത്തിയത്. റഷ്യന്‍ സൈനികര്‍ ആകെ അമ്പരപ്പിലാണ്. എന്താണ് ഈ വസ്തുവെന്ന് മനസ്സിലാവാതെ ഇരിക്കുകയാണ് അവര്‍. പറക്കുംതളികയാണെന്ന കാര്യം ഇവര്‍ തള്ളിയിട്ടില്ല. അത് മാത്രമല്ല ഇവയെ കണ്ടതിന് ശേഷം അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അജ്ഞാത വാഹനം നിറം മാറുന്നു
ഈ പറക്കുംതളിക ഭയപ്പെടുത്തുന്നതാണെന്ന് പറയാന്‍ കാരണം. ഈ പറക്കുംതളികയുടെ നിറം മാറുന്നുണ്ടെന്ന് പൈലറ്റുമാര്‍ പറയുന്നു. സഞ്ചരിച്ച് കൊണ്ടിരുന്ന ഉയരത്തെയും ഇവ മാറ്റുന്നുണ്ട്. അതുകൊണ്ട് പെട്ടെന്ന് കണ്ടെത്താനും ബുദ്ധിമുട്ടാണ്. മനുഷ്യ നിര്‍മിതമായ ഒരു കാര്യത്തിനും ഇത്തരത്തിലുള്ള കാര്യങ്ങള്‍ സാധ്യമല്ല. നാല് വ്യത്യസ്ത വിമാനങ്ങളില്‍ ഉള്ള ജീവനക്കാരും ഈ പറക്കുംതളികയെ കണ്ടിരുന്നു. വോള്‍ഗോഗാര്‍ഡിലേക്ക് കനത്ത സുരക്ഷയിലാണ് പുടിന്‍ എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി നടന്ന സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിന്റെ 80ാം വാര്‍ഷികാഘോഷങ്ങള്‍ക്കാണ് പുടിന്‍ എത്തിയത്.

വെടിവെച്ചിടാന്‍ നീക്കം
പുടിന്‍ ഇവയെ വെടിവെച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അത് മാത്രമല്ല യുക്രൈനെതിരെ വലിയ പോര്‍വിളിയും പുടിന്‍ നടത്തിയത്. ആണവയുദ്ധം നടത്തുമെന്നാണ് ഭീഷണി. കീവിന് കൂടുതല്‍ വെടിക്കോപ്പുകളും ആയുധങ്ങളും നല്‍കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമത്തെ തടയാന്‍, ആണവയുദ്ധം തന്നെ നടത്തുമെന്നും പുടിന്‍ പറഞ്ഞു. ആധുനിക രീതിയിലുള്ള റഷ്യയുടെ യുദ്ധം വ്യത്യസ്തമായിരിക്കുമെന്നും പുടിന്‍ അറിയിച്ചു. അതേസമയം സൈനികര്‍ എല്ലാം എന്താണ് ഈ അജ്ഞാത വാഹനമെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല.

വിമാനത്തിന്റെ ഇടത് വശത്തായി
വിമാനത്തിന്റെ ഇടത് ഭാഗം ചേര്‍ന്നാണ് ഈ അജ്ഞാത വാഹനത്തെ കണ്ടിരുന്നു. എന്നാല്‍ ഇതിന്റെ നിറം മാറുന്നത് കണ്ടാണ് വിമാനത്തിലെ ജീവനക്കാര്‍ ഞെട്ടിച്ചത്. പെട്ടെന്ന് തന്നെ സഞ്ചരിച്ചിരുന്ന ഉയരം ഇത് മാറ്റുകയും, സഞ്ചാര ദിശ അടക്കം ഈ വസ്തു മാറ്റി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതേസമയം പിന്നീട് മൂന്ന് വിമാനങ്ങള്‍ കൂടി ഈ വസ്തുതകളെല്ലാം ശരിവെച്ചു. ഇവയെല്ലാം വോള്‍ഗോഗാര്‍ഡിന് സമീപത്ത് കൂടി പോകുന്നവയായിരുന്നു. 125 മൈല്‍ ചുറ്റളവിനുള്ളിലാണ് ഈ പറക്കുംതളികയെ കണ്ടതെന്നാണ് റഷ്യയിലെ സുപ്രധാന വിമാന സര്‍വീസായ റോസിയയിലെ ജീവനക്കാര്‍ പറഞ്ഞു.

വിമാനങ്ങളൊന്നും പറന്നില്ല
അതേസമയം റഷ്യയിലെ വ്യോമയാന അധികൃതര്‍ ഇങ്ങനൊരു അജ്ഞാത രൂപം കണ്ടത്തില്‍ അമ്പരപ്പിലാണ്. കാരണം ഈ മേഖലയില്‍ കൂടി ഇവയല്ലാതെ മറ്റ് വിമാനങ്ങള്‍ക്കൊന്നും അനുമതി നല്‍കിയിട്ടില്ല. മറ്റ് വിമാനങ്ങള്‍ക്കോ, ഡ്രോണുകള്‍ക്കോ, സ്വകാര്യ വിമാനങ്ങള്‍ക്കോ ഈ വഴി പോകാനും അനുമതി നല്‍കിയില്ല. റഷ്യന്‍ പ്രസിഡന്റിന്റെ പരിപാടി നടക്കുന്നത് കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം. എന്നാല്‍ എല്ലാവരും ഒരേ സമയമാണോ ഇവയെ കണ്ടതെന്ന് കൃത്യമായി പറയാനാവാത്ത സാഹര്യമാണ്. ആദ്യത്തെ കാഴ്ച്ച പുടിന്‍ വന്നതിന് ശേഷമാണെന്ന് ഉറപ്പിച്ചിട്ടുണ്ട്.

റഷ്യക്ക് മിണ്ടാട്ടമില്ല
പുടിന്‍ പരിപാടി കഴിഞ്ഞ് പോയിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ റഷ്യന്‍ അധികൃതര്‍ ഇത് പറക്കുംതളികയാണെന്ന് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇങ്ങനൊരു അജ്ഞാത രൂപത്തെ കുറിച്ച് സംസാരിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. അതേസമയം ഈ വിമാനങ്ങളെല്ലാം യുക്രൈന് അടുത്ത് കൂടി പറക്കുന്നത് അവസാനിപ്പിച്ചിരുന്നു. പ്രധാന കാരണം ഇവിടെ യുദ്ധം നടക്കുന്നത് കൊണ്ടാണ്.












Click it and Unblock the Notifications