Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക? സൈന്യം നേരിട്ടെത്തി, അജ്ഞാത വസ്തുവിനെ കണ്ട് ഞെട്ടി

പെന്റഗണ്‍ ഈ വിഷയം നേരിട്ട് പരിശോധിക്കുന്നുണ്ട്. പറക്കുംതളികയാണോ ഇതെന്ന വിഷയത്തില്‍ മാത്രം കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

UFO

വാഷിംഗ്ടണ്‍: യുഎസ്സിലെ ആകാശത്ത് വീണ്ടും അജ്ഞാത രൂപം. എന്താണെന്ന് മനസ്സിലാകെ ഭയന്ന് വിറച്ച് നാട്ടുകാര്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത്തരം രൂപങ്ങള്‍ കാണുന്നത് ആളുകളെ ഞെട്ടിക്കുന്നതാണ്. യുഎസ് സൈന്യം അടക്കം ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണെന്ന് മാത്രം പുറത്തുവിട്ടിട്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

എന്നാല്‍ പെന്റഗണ്‍ ഈ വിഷയം നേരിട്ട് പരിശോധിക്കുന്നുണ്ട്. പറക്കുംതളികയാണോ ഇതെന്ന വിഷയത്തില്‍ മാത്രം കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. പക്ഷേ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും പറയുന്നത് അമ്പരപ്പിക്കുന്ന മറ്റൊരു കാര്യമാണ്. വിശദമായ വിവരങ്ങളിലേക്ക്....

ആകാശത്തെ അജ്ഞാത രൂപം

ആകാശത്തെ അജ്ഞാത രൂപം

ഒരിക്കല്‍ കൂടി ആകാശത്തെ അജ്ഞാത രൂപത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് അമേരിക്കന്‍ ജനത. ക്രിസ് ഡോക്ക് എന്നയാളാണ് ഇത്തരമൊരു അജ്ഞാത ദൃശ്യം കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ ജോലിക്കായി പോവാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇത്തരമൊരു അജ്ഞാത രൂപത്തെ ആകാശത്തെ കണ്ടത്. ഇതൊരു നക്ഷത്രമോ അതല്ലെങ്കില്‍ പറക്കുംതളികയോ ആണെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു ചേസ്. എന്നാല്‍ ഈ കാഴ്ച്ചകള്‍ക്ക് അധികം വൈകാതെ തന്നെ യുഎസ് ശാസ്ത്രലോകം ഉത്തരവുമായി രംഗത്തുണ്ട്.

പറക്കുംതളികയല്ല സ്‌പൈ ബലൂണ്‍

പറക്കുംതളികയല്ല സ്‌പൈ ബലൂണ്‍

ഈ അജ്ഞാത രൂപത്തിന് പിന്നിലുള്ള രഹസ്യങ്ങള്‍ യുഎസ് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതൊരു ചാര ബലൂണാണ്. ഇത് ശത്രുരാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി ഉ പയോഗിക്കുന്നതാണിത്. ചൈനയില്‍ നിന്നുള്ള ബലൂണ്‍ ആണ് ഇതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത് പറക്കുംതളികയാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായിരിക്കുകയാണ്. പല ദിവസങ്ങളിലായി കാണുന്ന രൂപങ്ങളില്‍ ഇതിന് മാത്രമാണ് യുഎസ് സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കിയത്.

പെന്റഗണ്‍ റിപ്പോര്‍ട്ട്

പെന്റഗണ്‍ റിപ്പോര്‍ട്ട്

പെന്റഗണ്‍ ഈ കാഴ്ച്ചയെ അത്ഭുതകരമായിട്ട് തന്നെയാണ് വിലയിരുത്തല്‍. അതേസമയം ആകാശത്ത് കണ്ട അത്ഭുത കാഴ്ച്ചയെ വിലയിരുത്താന്‍ യുഎസ് സൈന്യം ഈ സ്ഥലത്ത് നേരിട്ടെത്തി. കുറച്ച് ദിവസങ്ങളിലായി ഈ രൂപം ആകാശത്തിലൂടെ പറക്കുന്നുണ്ടെന്ന് പെന്റഗണ്‍ പറയുന്നു. അതേസമയം ഇക്കാര്യം പരിശോധിച്ച് കൊണ്ടിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നു. നിരവധി പേരാണ് ഈ രൂപത്തെ വെടിവെച്ചിടണമെന്ന് ബൈഡന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പലരും ഭയന്ന് നില്‍ക്കുകയാണ്. പെന്റഗണ്‍ റിപ്പോര്‍ട്ട് ചൈനീസ് ചാര ബലൂണാണ് ഇതെന്നാണ് അവകാശപ്പെടുന്നത്.

വിമാനത്താവളത്തിന് മുകളില്‍

വിമാനത്താവളത്തിന് മുകളില്‍

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

മൊണ്ടാനയിലെ ബില്ലിങ്‌സിലെ വിമാനത്താവളത്തിന് മുകളിലായിട്ടാണ് ഇത്തരമൊരു രൂപത്തെ കണ്ടിരിക്കുന്നത്. എഫ് 22 വിമാനം ഉപയോഗിച്ച് സൈന്യം ഇതിനെ ഇല്ലാതാക്കണമെന്നാണ് നിര്‍ദേശം. ഈ ബലൂണിനെ വെടിവെച്ചിടണമെന്നും നിര്‍ദേശമുണ്ട്. ഒരു നക്ഷത്രമാണ് താന്‍ കാണുന്നതെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ അതൊരു ഭ്രാന്തമായ ഐഡിയയാണെന്ന് മനസ്സിലായി. കാരണം പകല്‍ വെളിച്ചത്തില്‍ എങ്ങനെയാണ് നക്ഷത്രങ്ങളെ കാണാന്‍ സാധിക്കും. പിന്നീട് ഒന്ന് കൂടി നോക്കിയപ്പോള്‍ ഒരു നക്ഷത്രത്തേക്കാള്‍ എത്രയോ വലിപ്പം ആ അജ്ഞാത വസ്തുവിന് ഉണ്ടായിരുന്നതായും ചേസ് പറയുന്നു.

ചിത്രങ്ങള്‍ പകര്‍ത്തി

ചിത്രങ്ങള്‍ പകര്‍ത്തി

തന്റെ വീടിന് അടുത്ത് തന്നെയായിട്ടാണ് ചേസ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. മൂന്ന് ബസുകളുടെ വലിപ്പമുള്ള അജ്ഞാത വസ്തുവാണ് ആകാശത്ത് പറക്കുന്നതെന്നാണ് യുഎസ് പ്രതിരോധ വിഭാഗം വിദഗ്ധന്‍ പറയുന്നത്. ചിലര്‍ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹങ്ങള്‍ ആണെന്ന് ഇവയെ കരുതിയിരുന്നു. എന്നാല്‍ ചൈനയുടെ ബലൂണ്‍ ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ബലൂണ്‍ ആകാശത്തേക്ക് വരുമെന്ന കാര്യം ആരും ചിന്തിച്ചിരുന്നില്ല. അതേസമയം ആകാശപരിധികളെയും, ഭൗമ പരിധികളെയും ലംഘിക്കാന്‍ ചൈനയ്ക്ക് ഒരു ആഗ്രഹവുമില്ലെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രി വക്താവ് മാവോ നിങ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+