റഷ്യന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക, അജ്ഞാത രൂപത്തെ കണ്ട് ഞെട്ടി നാട്ടുകാര്‍; വെടിവെച്ചിട്ട് സൈന്യം
മോസ്‌കോ: പറക്കുംതളികകള്‍ ഈ ലോകത്തുണ്ടോ? ദീര്‍ഘകാലമായി പലരും ചോദിക്കുന്ന കാര്യമാണിത്. എന്നാല്‍ ഉത്തരം മാത്രം ഇതുവരെ കിട്ടിയിട്ടില്ല. പലരും പറക്കുംതളികകള്‍ കണ്ടുവെന്ന് അവകാശപ്പെടാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ പറക്കുംതളികകളുടെ രൂപത്തിലുള്ള കാര്യങ്ങള്‍ ആകാശത്ത് പലപ്പോഴായി കണ്ടിട്ടുണ്ട്.
ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം മുമ്പ് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എന്താണ് ഇവയെന്ന് എത്ര പരിശോധിച്ചിട്ടും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് റഷ്യയില്‍ നിന്ന് വരുന്നത്. ആര് കേട്ടാലും അമ്പരന്ന് പോകുന്ന കാര്യങ്ങളാണിത്. വിശദമായ വിവരങ്ങളിലേക്ക്.....

യുക്രൈന്‍ അതിര്‍ത്തിക്ക് സമീപത്തായുള്ള റോസ്‌തോവ് ഒബ്ലാസ്റ്റ് മേഖലയിലാണ് പറക്കുംതളിക പ്രത്യക്ഷപ്പെട്ടത്. റഷ്യന്‍ സൈന്യം ഇത് വെടിവെച്ചിട്ടിരിക്കുകയാണ്. റഷ്യന്‍ മാധ്യമങ്ങളെല്ലാം ചെറിയൊരു വസ്തു ആകാശത്തിലൂടെ സഞ്ചരിക്കുന്നതും, പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതോടെ പറക്കുംതളികകള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. അന്യഗ്രഹ ജീവികള്‍ തിരിച്ച് ആക്രമിച്ചില്ലേ എന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരിക്കുന്നത്.

റോസ്‌തോവ് ഒബ്ലാസ്റ്റിലെ ഗവര്‍ണര്‍ വസിലി ഗോലുമേവ് ആണ് ഈ വാര്‍ത്ത ആദ്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സുല്‍ത്താന്‍ സല ഗ്രാമത്തിന് മുകളിലാണ് ഈ പറക്കുംതളിക ആദ്യം കണ്ടിരിക്കുന്നത്. ഒരുപാട് പേര്‍ ഇത് കണ്ട് ഭയന്നിരുന്നു. എല്ലാവരോടും ശാന്തരായിരിക്കാന്‍ ഗോലുബേവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈനിക വിഭാഗങ്ങളും ഇതിനെ നേരിടാന്‍ തയ്യാറായിട്ടുണ്ട്. ആന്റി എയര്‍ക്രാഫ്റ്റ് പ്രതിരോധ സേനകള്‍ ഇതിനെ നേരിടാനായി രംഗത്തുണ്ടെന്നും ഗോലുബേവ് അറിയിച്ചിരുന്നു. റഷ്യന്‍ സൈന്യത്തിലും ഇത് ആശങ്കയുണ്ടാക്കിയിരുന്നു.

അതേസമയം ഗവര്‍ണര്‍ ഗോലുബേവിന് ഈ വസ്തു എന്താണെന്ന് മനസ്സിലായിട്ടില്ല. അതുകൊണ്ട് വിശദീകരിക്കാനും സാധിച്ചിട്ടില്ല. ഇത് പറക്കുംതളികയാണോ എന്ന് സ്ഥിരീകരിക്കാനും ഗോലുബേവ് തയ്യാറായിട്ടില്ല. ഒരു ബോളിന്റെ രൂപമാണ് ഇതിനുള്ളത്. ഇപ്പോഴും പറക്കുംതളികകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ല. അത്യാധുനിക രീതിയിലുള്ള അന്യഗ്രഹ ഉപകരമാണെന്നാണ് റഷ്യന്‍ സൈന്യം കരുതുന്നത്. എന്നാല്‍ ഇത് യുക്രൈന്‍ അയച്ച ഡ്രോണ്‍ ആണെന്ന് റഷ്യയിലെ പാര്‍ലമെന്റേറിയന്‍ പറയുന്നു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
കീവ് അയച്ച തീവ്രവാദികളാണ് ഇവര്‍. റഷ്യന്‍ പൗരന്മാര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കാന്‍ എത്തിയതാണ്. ഭീകരത പടര്‍ത്താന്‍ വേണ്ടിയാണിതെന്നും റഷ്യന്‍ എംപി അനാറ്റോലി വാസര്‍മാന്‍ പറയുന്നു. അസോവ് സമുദ്രത്തിനടുത്തായിട്ടാണ് റോസ്‌തോവ് ഒബ്ലാസ്റ്റ് സ്ഥിതി ചെയ്യുന്നത്. റഷ്യ വളരെ നിര്‍ണായകമായി കാണുന്ന സമുദ്രപാതയാണിത്. റഷ്യന്‍-യുക്രൈന്‍ യുദ്ധത്തില്‍ വളരെ പ്രാധാന്യം ലഭിക്കുന്ന മേഖലയാണിത്. അസോവ് സമുദ്രത്തിന് ചുറ്റുമുള്ള യുക്രൈന്‍ മേഖലയിലെല്ലാം റഷ്യ സമഗ്രാധിപത്യം നേടിക്കഴിഞ്ഞു. അതുകൊണ്ട് ഇവിടെ കാര്യങ്ങളെല്ലാം റഷ്യയാണ് നോക്കുന്നത്.

ഖേര്‍സന്‍, സാപ്പോറീഷ്യ, ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, മേഖലകളെല്ലാം റഷ്യ പിടിച്ചെടുത്തതാണ്. അതേസമയം യുക്രൈനിന്റെ ഡ്രോണ്‍ ആണെന്ന വാദത്തെ ഇവിടെയുള്ള നാട്ടുകാര്‍ തള്ളുന്നു. ഈ അജ്ഞാതവസ്തുവിനെ വെടിവെച്ചിട്ടതായി റഷ്യന്‍ സൈന്യം പറയുന്നു. റോസ്‌തോവ് ഒബ്ലാസ്റ്റില്‍ ഇത് ആദ്യമായിട്ടല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2007ല്‍ അജ്ഞാതമായ ഒരു ജീവിയെ അസോവ് സമുദ്രത്തില്‍ നിന്ന് മീന്‍പിടുത്തക്കാര്‍ പിടിച്ചിരുന്നു. നൂറ് കിലോ ഭാരമുണ്ടായിരുന്നു ഇതിന്. ഇവര്‍ ഇതിനെ ഭക്ഷിക്കുകയും ചെയ്തു. സാധാരണ മീനിനേക്കാള്‍ രുചി ഇതിനുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് മുമ്പായിരുന്നു ഇവര്‍ ഈ ജീവിയെ കൊന്ന് കറിവെച്ചത്.












Click it and Unblock the Notifications