മെക്‌സിക്കോയില്‍ പറക്കുംതളിക; അഗ്നിപര്‍വതത്തിന് മുകളില്‍ അന്യഗ്രഹജീവികളെത്തി, ക്യാമറയില്‍ കുടുങ്ങി
മെക്‌സിക്കോ സിറ്റി: മനുഷ്യര്‍ ഒരുപക്ഷേ ദീര്‍ഘകാലമായി കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന ഒന്നായിരിക്കും അന്യഗ്രഹജീവികള്‍. അത് നമ്മള്‍ സിനിമകള്‍ ധാരാളം കാണുന്നത് കൊണ്ടാണ്. നാസ അടക്കമുള്ള സ്‌പേസ് ഏജന്‍സികള്‍ അന്യഗ്രഹ ജീവികളുമായി ആശയവിനിമയം സാധ്യമാകുമോ എന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും അക്കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഇപ്പോഴിതാ ആകാശത്ത് ഒരിക്കല്‍ കൂടി അജ്ഞാത വസ്തുവിനെ കണ്ടെത്തിയിരിക്കുകയാണ്. മെക്‌സിക്കോയിലെ ആകാശത്ത് പറക്കുംതളികയെ കണ്ടുവെന്നാണ് ഒരാള്‍ പറയുന്നത്. ഇയാള്‍ പുറത്തുവിട്ട ചിത്രത്തില്‍ അത്തരത്തിലുള്ള ഒരു രൂപത്തെയും കാണാം. ഇത് വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

മെക്‌സിക്കോയില്‍ നിന്നുള്ള ഒരു യുവാവാണ് താന്‍ പറക്കുംതളിക കണ്ടതായി വെളിപ്പെടുത്തിയത്. പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപര്‍വത്തിന്റെ പിന്നിലായിട്ടാണ് ഈ പറക്കുംതളികയുള്ളത്. സാധാരണ കാണുന്നത് പോലെയല്ല. ഒരു വലിയ ഡിസ്‌ക് രൂപത്തിലാണ് ഇവയുള്ളത്. സിനിമകളിലൊക്കെ കേട്ടുപഴകിയത് പോലെ തന്നെയുള്ള കാഴ്ച്ചയാണിത്. പൊട്ടിത്തെറിക്കുന്ന ലാവയും, തീജ്വാലകളും അവിടെയുണ്ടായിട്ടും ഈ പറക്കുംതളിക അനങ്ങാതെ നില്‍ക്കുകയാണ്. ഇതിനര്‍ഥം അജ്ഞാത ശക്തിയുള്ള എന്തോ ആണ് ആ രൂപമെന്നാണ്.

image credit: mirror.co.uk
ലൂയിസ് ഗുവേര എന്നയാളാണ് ഈ അമ്പരപ്പിക്കുന്ന കാഴ്ച്ച കണ്ടത്. മെക്‌സിക്കോയിലെ അത്‌ലിക്‌സ്‌കോയിലുള്ള പോപ്പോകാറ്റെപെറ്റി അഗ്നിപര്‍വതത്തിന് മുകളിലായിട്ടാണ് പറക്കുംതളികയെ ലൂയിസ് കണ്ടത്. ജനുവരി എട്ടിനായിരുന്നു ഈ അത്ഭുത കാഴ്ച്ച. ഇതിന്റെ ചിത്രങ്ങളും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്. പതിനായിരം അടി ഉയരത്തിലുള്ള അഗ്നിപര്‍വതത്തിന് മുകളിലായി മുകള്‍ ഉയരുന്നത് കാണാം. അതിന് മുകളിലായി ഒരു ഡിസ്‌ക് രൂപത്തിലുള്ള ഒരു വസ്തുവിനെയും കാണാം. ലൂയിസിന്റെ കാമുകി കാര്‍ല ഗാര്‍ഷ്യയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പറക്കുംതളിക തന്നെയാണെന്ന് അഭിപ്രായപ്പെട്ടത്. തന്റെ കാമുകന്‍ സോഷ്യല്‍ മീഡിയയുടെ ആരാധകന്‍ അല്ലാത്തതിനാല്‍ ഈ ചിത്രം ഞാന്‍ ഷെയര്‍ ചെയ്യുകയാണെന്ന് കാര്‍ല പറയുന്നു. ഇവര്‍ ഒരു ചിത്രം മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഈ അജ്ഞാത വസ്തു എത്ര വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. രാവിലെ 7.52നാണ് ഈ ദൃശ്യങ്ങള്‍ കണ്ടതെന്ന് കാര്‍ല പറയുന്നു. ചിത്രത്തില്‍ ചന്ദ്രനെയും കാണാന്‍ സാധിക്കും.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
അതേസമയം ലൂയിസ് പ്രഭാതഭക്ഷണം ഉണ്ടാക്കാനായി വീടിന്റെ പിന്നിലേക്ക് പോയപ്പോഴാണ് ഈ കാഴ്ച്ച കണ്ടതെന്ന് കാര്‍ല പറയുന്നു. ലൂയിസ് ചിത്രങ്ങളും, വീഡിയോകളും പകര്‍ത്തിയിട്ടുണ്ടെന്നും കാര്‍ല പറഞ്ഞു. വാട്‌സ്ആപ്പില്‍ എനിക്കൊരു സന്ദേശം ലൂയിസ് അയച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് അത് കണ്ടത്. തുടര്‍ന്നാണ് അത് ഷെയര്‍ ചെയ്തത്. ധാരാളം സുഹൃത്തുക്കള്‍ തനിക്ക് സന്ദേശങ്ങള്‍ അയച്ചു. അവരെല്ലാം പറയുന്നത് ഇത് പറക്കുംതളികയാണെന്നാണ്. താന്‍ ഇപ്പോള്‍ പറക്കുംതളികകളിലും അന്യഗ്രഹജീവികളിലും വിശ്വസിക്കുന്നുണ്ടെന്ന് കാര്‍ല പറഞ്ഞു.

അത്‌ലിക്‌സ്‌കോ അന്യഗ്രഹ ജീവികളുടെയും പറക്കുംതളികകളുടെയും സാന്നിധ്യം കൊണ്ട് പ്രശസ്തമാണ്. ഒക്ടോബറില്‍ ഇത്തരമൊരു വസ്തുവിനെ ആകാശത്ത് ആളുകള്‍ കണ്ടിരുന്നു. മെക്‌സിക്കോയിലെ പ്രമുഖ വിശ്വാസങ്ങളിലൊന്നായ ചുപ്പാകാബ്ര എന്ന ഭീകര സത്വത്തെ കണ്ടതായും പാരനോര്‍മല്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഈ ഭീകര ജീവി മൃഗങ്ങളെ ആക്രമിച്ച് അവയുടെ ചോര കുടിക്കുന്ന ജീവിയാണ്. ഇവയെ നാടോടികഥകളില്‍ മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ ആ ജീവിയെ ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നാണ് അവകാശവാദം. പല തവണ പറക്കുംതളികകളെയും ഈ മേഖലയില്‍ കണ്ടിട്ടുണ്ട്. ലോകത്തെ പത്ത് പറക്കുംതളിക കേന്ദ്രങ്ങളിലൊന്നാണിത്.












Click it and Unblock the Notifications