മേഘങ്ങളോ പറക്കുംതളികയോ: ഹവായിയില്‍ അഗ്നിപര്‍വതത്തിന് മുകളില്‍ അജ്ഞാതദൃശ്യം; അന്യഗ്രഹജീവിയെത്തിയോ?
പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് അന്യഗ്രഹജീവികള്‍ ഉണ്ടെന്നാണ്. ഇവര്‍ നമ്മളെ നിരീക്ഷിക്കുകയാണെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പൈലറ്റുമാരാണ് ഇതിനോടകം തങ്ങള്‍ പറക്കുംതളികകള്‍ കണ്ടുവെന്ന് അവകാശപ്പെടുന്നത്.

വാഷിംഗ്ടണ്‍: ഹവായിയിലെ ആകാശത്ത് അജ്ഞാത രൂപത്തെ കണ്ടുള്ള ഞെട്ടലിലാണ് നാട്ടുകാര്‍. നേരത്തെ തുര്‍ക്കിയില്‍ കണ്ടത് പോലുള്ള രൂപമാണിത്. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയെന്നാണ് സോഷ്യല്‍ മീഡിയ അവകാശപ്പെടുന്നത്. എന്നാല്‍ ധൂമകേതുവോ, മേഘങ്ങളോ പോലെയുള്ള എന്തെങ്കിലുമാവാം ഇതെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
ഹവായ് അമേരിക്കയിലെ ആക്ടീവ് യുഎഫ്ഒ സ്‌പോട്ടുകളിലൊന്നാണ്. ഇവിടെ ഇതിന് മുമ്പും ഇത്തരം ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഇതിന് പുറമേ പെന്റഗണ്‍ റിപ്പോര്‍ട്ട് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെ അംഗീകരിക്കുന്നതും സംശയത്തിന് കാരണമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

അഗ്നിപര്‍വതത്തിന് മുകളിലായി അജ്ഞാത വാഹനം
image credit: W.M. Keck Observatory
ഹവായിയിലെ ആകാശത്ത് ആ അജ്ഞാത പറക്കുംതളികയെ കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഇതുവരെ കാണാത്ത രൂപത്തിലാണ് ഇതുള്ളത്. അതാണ് ധൂമകേതുവാണോ എന്ന സംശയം ജനിക്കാന്‍ കാരണം. മൗന കിയ, മൗന ലോവാ അഗ്നിപര്‍വതങ്ങള്‍ക്ക് മുകളിലായിട്ടാണ് പറക്കുംതളികയെ കണ്ടത്. മാര്‍ച്ച് എട്ടിനാണ് ഈ ചിത്രങ്ങള്‍ എടുത്ത്. ഡബ്ല്യുഎം കെക്ക് ഒബ്‌സര്‍വേറ്ററിയിലെ വാന്റേജ് പോയിന്റില്‍ വെച്ചാണ് ഈ ചിത്രം പകര്‍ത്തിയത്. മൗന കിയ അഗ്നിപര്‍വതത്തിന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ലെന്റികുലാര്‍ മേഘങ്ങളാണോ?
image credit: W.M. Keck Observatory
തുര്‍ക്കിയില്‍ കണ്ടത് പോലെ ലെന്റികുലാര്‍ മേഘങ്ങളാണോ ഇതെന്നാണ് സംശയം. മലനിരകളില്‍ നിന്നോ, കുന്നില്‍ നിന്ന് താഴേക്ക വീഴുന്ന കാറ്റില്‍ നിന്നും, വരണ്ട പ്രതലത്തില്‍ നിന്നുമാണ് ഇവ രൂപപ്പെടുന്നത്. ഒരുപക്ഷേ പറക്കുംതളികകളാവാം, അതല്ലെങ്കില്‍ അവയുടെ അപരന്മാരാകാം, എന്നാണ് കെക്ക് ഒബ്‌സര്‍വേറ്ററി കുറിച്ചത്. അതേസമയം ശാസ്ത്രജ്ഞര്‍ ഇതിന് കൃത്യമായ വിശദീകരണം നല്‍കാത്തത് കൊണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. പെന്റഗണ്‍ റിപ്പോര്‍ട്ട് കൂടി ഈ ഭയത്തിന് കാരണമായിട്ടുണ്ട്.

ഭൂമിയുടെ ഏറ്റവും അടിത്തട്ടിലുണ്ടാവുന്നത്
ഭൂമിയുടെ ഏറ്റവും താഴെയുള്ള ലേയറായ ട്രോപ്പോസ്ഫിയറിലാണ് ലെന്റികുലാറുകള്‍ രൂപപ്പെടുക. കാറ്റിന്റെ ദിശയ്ക്ക് സമാന്തരമായിട്ടാണ് ഇവ രൂപപ്പെടുക. ഇതിലൂടെയാണ് ഈ മേഘങ്ങള്‍ക്ക് ഭീകരമായ രൂപം കൈവരിക്കാനാവുക. കാണുമ്പോള്‍ ഇത് പറക്കുംതളിക പോലുള്ള അജ്ഞാത രൂപമായി തോന്നാം. അത് മാത്രമല്ല, ഹവായിയില്‍ ഇത്തരം മേഘങ്ങള്‍ അപൂര്‍വമാണ്. അതുകൊണ്ട് ഇവ മേഘങ്ങളാണെന്ന് പൂര്‍ണമായി വിശ്വസിക്കാനാവില്ല. പശ്ചിമ മേഖലയിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. പ്രത്യേക മലനിരകള്‍ ധാരാളമുള്ള ഇടങ്ങളില്‍.

തളികാ രൂപത്തില്‍ കാണപ്പെടും
ഇവയുടെ രൂപം പറക്കുംതളികയെ പോലെയാണ്. സോസറിന്റെ രൂപത്തിലാണ് ഇവയുണ്ടാവുക. 13000 അടി മുകളിലാണ് ഇവയെ കണ്ടെത്തിയത്. ഇവിടെയാണ് ശക്തമായ കാറ്റുണ്ടാവുക. അഗ്നിപര്‍വത്തിന്റെ മുകളിലേക്ക് ഈ അതിശക്തമായ കാറ്റ് സഞ്ചരിക്കും. അതിലൂടെ ഇവ രൂപം കൊള്ളും. അന്തരീക്ഷത്തില്‍ തരംഗങ്ങള്‍ രൂപപ്പെടുന്നത് ലെന്റികുലാര്‍ മേഘങ്ങളെ തുടര്‍ന്നാണ്. ഒബ്‌സര്‍വേറ്ററിയിലെ ജീവനക്കാരാണ് ഈ ചിത്രം പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് പറക്കുംതളികയാണെന്ന് അഭ്യൂഹം ശക്തമാണ്.

പെന്റഗണ്‍ പറയുന്നു അന്യഗ്രജീവികളുണ്ട്
പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് അന്യഗ്രഹജീവികള്‍ ഉണ്ടെന്നാണ്. ഇവര്‍ നമ്മളെ നിരീക്ഷിക്കുകയാണെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പൈലറ്റുമാരാണ് ഇതിനോടകം തങ്ങള്‍ പറക്കുംതളികകള്‍ കണ്ടുവെന്ന് അവകാശപ്പെടുന്നത്. നാസ അടക്കമുള്ളവര്‍ അന്യഗ്രഹജീവികളുമായി സംസാരിക്കാന്‍ പ്രത്യേക സംവിധാനം തന്നെ രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. നേരത്തെ പ്രമുഖ പറക്കുംതളിക വിദഗ്ധനായ യൂറി ജെല്ലര്‍ അന്യഗ്രഹജീവികള്‍ സൗഹൃദത്തിന് വരുന്നവരല്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവ ഭൂമിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.












Click it and Unblock the Notifications