കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍

പറക്കുംതളികകളെ കുറിച്ച് അധികം കാര്യങ്ങളൊന്നും നമുക്കറിയില്ല. എന്നാല്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നും വീണ്ടും ഒരു സിഗ്നല്‍ ലഭിച്ചതോടെ അന്യഗ്രഹജീവികളെ കുറിച്ച് ശാസ്ത്രലോകത്ത് ചര്‍ച്ചയാരംഭിച്ചിരിക്കുകയാണ്

Google Oneindia Malayalam News
UFO

വാഷിംഗ്ടണ്‍: ദീര്‍ഘകാലമായി നമ്മള്‍ തന്നെ ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്, ഈ ലോകത്ത് അന്യഗ്രഹജീവികളും പറക്കുംതളികയും ഉണ്ടോ എന്ന്. പല രാജ്യങ്ങളിലെയും ആകാശമേഖലയില്‍ പറക്കുംതളിക സാന്നിധ്യം കാണുകയും ചെയ്തു. ഇതൊക്കെ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഞെട്ടിച്ച വിവരങ്ങളാണ് പുറത്തുവന്നത്.

ഒരിക്കല്‍ കൂടി പറക്കുംതളികയില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിയിലെത്തിയിരിക്കുകയാണ്. ഇത് പുതിയ സാങ്കേതിക വിദ്യയിലൂടെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഇതില്‍ കണ്ടെത്തിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

അജ്ഞാതമായ സന്ദേശം

അജ്ഞാതമായ സന്ദേശം

അജ്ഞാതമായ ഏതോ ഗ്രഹത്തില്‍ നിന്നുള്ള സന്ദേശമാണ് ഭൂമിയിലേക്ക് എത്തിയത്. ഇവ ഭൂമിയിലുള്ള യാതൊന്നുമായും ചേര്‍ന്ന് പോകുന്നതല്ല. ഇത് മനുഷ്യന് പുറത്ത് വേറെയും ജീവികള്‍ മറ്റ് പ്രപഞ്ചത്തിലായിട്ടുണ്ട് എന്ന സിദ്ധാന്തത്തിന് ബലമേകുന്നതാണ്. പുതിയൊരു ഗ്രഹവും, അതില്‍ നിന്നുള്ള ആശയവിനിമയ സിഗ്നലുമാണ് ലഭിച്ചിരിക്കുന്നത്. ഇതൊരു പറക്കുംതളികയില്‍ നിന്ന് വന്നതാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് എന്തെങ്കിലും കാര്യം പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ളതായിരുന്നോ എന്ന് മാത്രം വ്യക്തമല്ല.

ഏന്തും കണ്ടെത്തുന്ന മെഷീന്‍

ഏന്തും കണ്ടെത്തുന്ന മെഷീന്‍

ബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

പുതിയ മെഷീന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് അന്യഗ്രഹജീവികളുടെ സിഗ്നല്‍ കൃത്യമായി മനസ്സിലാക്കുന്നതാണ്. പറക്കുംതളികയില്‍ നിന്ന് ഒന്നല്ല എട്ടോളം സിഗ്നലുകളാണ് കണ്ടെത്തിയത്. ഇത്തരമൊരു സിഗ്നലുകള്‍ മുന്‍ സംവിധാനത്തില്‍ കണ്ടെത്താന്‍ പോലും സാധിച്ചില്ലായിരുന്നു. അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ശ്രമത്തില്‍ ഇത് വലിയ ചുവടുവെപ്പ് കൂടിയാണ്. അഞ്ച് നക്ഷത്രങ്ങളില്‍ നിന്നാണ് ഈ സിഗ്നലുകള്‍ വരുന്നത്. താരതമ്യേന ഭൂമിക്ക് അടുത്തായിട്ടാണ് ഇവ ഉള്ളതെന്ന് സൂചന. കാരണം അധികം ദൂരെയല്ലാതെയാണ് ഈ സിഗ്നുകള്‍ ഭൂമിയില്‍ ലഭിച്ചിരിക്കുന്നത്.

അന്യഗ്രജീവികളുടെ വരവാണോ?

അന്യഗ്രജീവികളുടെ വരവാണോ?

മറ്റ് ഗ്രഹങ്ങളില്‍ മനുഷ്യനില്‍ നിന്ന് വ്യത്യസ്തമായ അന്യഗ്രഹജീവികളുണ്ടെന്നാണ് ഈ കണ്ടുപിടുത്തതോടെ മനസ്സിലാവുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ സിഗ്നലുകള്‍ പിടിച്ചെടുക്കുന്നത്. ഭൂമിക്ക് എത്ര അകലെയുള്ള സിഗ്നലുകളും ഇവ പിടിച്ചെടുക്കും. ഈ സിഗ്നലുകള്‍ അന്യഗ്രഹ സാങ്കേതിവിദ്യയില്‍ നിന്നാണ് വരുന്നതെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പിച്ച് പറയുന്നു. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ അതല്ലെങ്കില്‍ മനപ്പൂര്‍വും സിഗ്നലുകള്‍ അയച്ചതാണോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ല.

പുതിയ നേട്ടം ഇങ്ങനെ

പുതിയ നേട്ടം ഇങ്ങനെ

എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍

അന്യഗ്രഹജീവികളുമായുള്ള ആശയവിനിമയം വൈകാതെ സാധ്യതമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് എത്തുന്നതും വൈകാതെ തന്നെയുണ്ടാവും. ഈ സിഗ്നലുകളിലാണ് വലിയ പ്രതീക്ഷ. അതിലൂടെ പുതിയൊരു വിഭാഗത്തെ തന്നെ കണ്ടെത്താമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. അതേസമയം എട്ടോളം സിഗ്നലുകള്‍ കണ്ടതിലാണ് ഏറ്റവും വലിയ അമ്പരപ്പുള്ളത്. ഇവയെ മുമ്പ് അടയാളപ്പെടുത്താന്‍ പോലും സാധിക്കില്ലായിരുന്നു. എന്നാല്‍ പുതിയ സാങ്കേതികവിദ്യ വന്നതോടെ ഇതും കണ്ടെത്തുകയായിരുന്നു.

മുന്നോട്ട് പോകുന്നില്ല

മുന്നോട്ട് പോകുന്നില്ല

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്

പഠനം പക്ഷേ അധികം മുന്നോട്ട് പോയിട്ടില്ല. ഈ സിഗ്നലുകള്‍ ഭൂമിയിലേക്ക് പിന്നീട് വന്നിട്ടില്ല. ഇതിന് സമാനമായ സിഗ്നലുകളും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. റേഡിയോ തരംഗങ്ങളെ ആശ്രയിച്ചാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. അന്യഗ്രഹജീവികള്‍ ബഹിരാകാശത്തിലൂടെ വേഗത്തില്‍ സഞ്ചരിക്കും. അതാണ് റേഡിയോ തരംഗങ്ങള്‍ ഉപയോഗിക്കാന്‍കാരണം. മൂന്ന് മില്യണ്‍ സിഗ്നലുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ഇതൊന്ന് ശരിക്കും പരിശോധിച്ചപ്പോള്‍ 20515 ആയി കുറഞ്ഞു. ഇതില്‍ നിന്നാണ് എട്ട് സിഗ്നലുകള്‍ എടുത്തത്. ഇവയെല്ലാം ഭൂമിയില്‍ നിന്ന് മുപ്പത് മുതല്‍ 90 മില്യണ്‍ പ്രകാശ വര്‍ഷം അകലെ നിന്നാണ് വന്നത്.

English summary
ufo sent signal from another planet again, aliens desperatively coming to earth founds scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X