ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്
ബ്രിട്ടനില്‍ നിന്നുള്ള അത്ഭുത കാഴ്ച്ച കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍. ആകാശത്ത് പറക്കുതളികയ്ക്ക് സമാനമായ വസ്തുവിനെ കണ്ടുവെന്ന് ഇവര്‍ ഉറപ്പിച്ച് പറയുകയാണ്

ലണ്ടന്‍: പറക്കുംതളികയും അന്യഗ്രഹജീവികളുമൊക്കെ ദീര്‍ഘകാലമായി നമുക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളാണ്. ഇവ ഇല്ലെന്ന് പൂര്‍ണമായും പറയാനും സാധിക്കില്ല. കാരണം അതിന് മതിയായ തെളിവുകളില്ല. പലപ്പോഴായി പറക്കുംതളികകളുടെ രൂപം നമ്മള് ആകാശത്ത് കാണാറുണ്ട്. അതിന് കൃത്യമായ വിശദീകരണവും ലഭിക്കാറില്ല.
അമേരിക്കയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നൂറിലധികം ഇത്തരം അജ്ഞാത കേസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ എന്താണെന്ന് എത്ര പരിശോധിച്ചിട്ടും ഇവര്‍ക്കൊന്നും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. അത്തരമൊരു സംഭവം ഇപ്പോള്‍ ബ്രിട്ടനില്‍ നടന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ആകാശത്തെ അജ്ഞാത രൂപം
ബ്രിട്ടനിലെ ആകാശത്തെ രൂപം കണ്ട് ഒരു യുവാവ് ശരിക്കും ഞെട്ടിപ്പോയിരുന്നു. ഇയാളാണ് ഇത് പറക്കുംതളികയാണെന്ന് അവകാശപ്പെട്ടത്. ധൈര്യം സംഭരിച്ചാണ് ഇയാള്‍ താന്‍ കണ്ട കാര്യത്തിന്റെ ചിത്രങ്ങള്‍ എടുത്തത്. അതേസമയം ഈ തെളിവുകള്‍ വന്നതോടെ നിരവധി പേരാണ് ഭയപ്പെടുന്നത്. എന്തും സംഭവിക്കാമെന്നാണ് ഇവര്‍ പറയുന്നു. പലരും തങ്ങളുടെ ഭയം പരസ്യമാക്കുകയും ചെയ്തു. ഷെയ്ന് ഡ്രാപ്പര്‍ എന്ന മുപ്പതുകാരനാണ് ആകാശത്ത് അജ്ഞാത രൂപത്തെ കണ്ടത്. അതും അതിരാവിലെ തന്നെയാണ് ഈ കാഴ്ച്ച കണ്ടിരിക്കുന്നത്.

അത് പറക്കുംതളിക തന്നെ
രാവിലെ എട്ട് മണിയോടെ തിരക്കിട്ട് ജോലി സ്ഥലത്തെത്താനുള്ള ശ്രമത്തിലായിരുന്നു ഷെയ്ന്. അതിനിടയിലാണ് ആകാശത്ത് അജ്ഞാതമായ ആ രൂപം കണ്ടത്. ആദ്യം അതൊരു വിമാനം കൂട്ടിയിടിക്കുന്നതാണെന്ന് ഞാന്‍ കരുതി. എന്നാല്‍ കാര്‍ നിര്‍ത്തി ശരിക്കുമൊന്ന് നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. അതൊരു പറക്കുന്ന വസ്തുവാണ്. എന്താണെന്ന് മാത്രം കൃത്യമായി നിര്വചിക്കാനാവുന്നില്ലെന്ന് ഷെയ്ന് പറഞ്ഞു. ബെഡ്ഫോര്‍ഡ്ഷയറിലെ ലെയ്റ്റണ്‍ ബുസാര്ഡില് വെച്ചാണ് ഷെയ്ന് ഈ കാഴ്ച്ച കണ്ടത്. ഇവിടെ അടുത്താണ് ഷെയ്ന്റെ വീടുള്ളത്.

ഒരു തീഗോളം പോലെയുള്ള രൂപം
നോക്കുമ്പോള്‍ അഗ്നിയില്‍ നില്ക്കുന്ന ഒരു തീഗോളം പോലെയാണ് തോന്നിയത്. അത് കത്തി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അത് മറ്റൊരു സ്ഥലത്തേക്ക് വളഞ്ഞ് പോകുന്നത് കണ്ടു. ഒരു വിമാനത്തിന് അതൊരിക്കലും ചെയ്യാനാവില്ല. അത്തരത്തില്‍ പെരുമാറുന്ന ഒരു വാഹനം മുമ്പ് കണ്ടിട്ടില്ലായിരുന്നു. അപ്പോഴാണ് തനിക്ക് അതൊരു പറക്കുംതളികയാണെന്ന് മനസ്സിലായത്. ഉടനെ തന്നെ ലോകത്തെ കാര്യങ്ങള്‍ അറിയിക്കണമെന്ന് തോന്നി. കുറച്ച് ചിത്രങ്ങള്‍ വേഗത്തില്‍ എടുത്തു. ഉടനെ തന്നെ സുഹൃത്തുക്കളുമായി ആ ചിത്രം പങ്കുവെച്ചെന്നും ഷെയ്ന് പറഞ്ഞു.

ആരും വിശ്വസിക്കുന്നില്ല
ഷെയ്ന് പറഞ്ഞ കാര്യങ്ങള്‍ ആരും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ഐടി ടെക്നീഷ്യനായ ഷെയ്നിന് അതില്‍ വിഷമമുണ്ട്. ഞാന്‍ കണ്ടത് എന്താണെന്ന് കാര്യത്തില്‍ ഉറപ്പിക്കില്ല. അതൊരു വിമാനമാണെന്ന് പറയാനാവില്ല. അതിവേഗത്തിലാണ് അത് ടേണ്‍ ചെയ്ത് പോയത്. ഫ്ളൈറ്റ് റഡാറില്‍ ആ സമയം പോകുന്ന വിമാനങ്ങളെ കുറിച്ച് ഞാന്‍ പരിശോധിച്ചു. ഒരു വിമാനം പോലും ആ സമയം അതുവഴി പോകുന്നില്ലായിരുന്നു. അപ്പോള്‍ പിന്നെ അതെന്തായിരിക്കും. വിമാനം കൂട്ടിയിടിക്കുന്നത് പോലെയാണ് തോന്നിയത്. ആ വസ്തു മുഴുവന്‍ തീയും പുകയുമായിരുന്നുവെന്നും യുവാവ് പറഞ്ഞു.

പലയിടത്തും കാഴ്ച്ചകള്‍
ഷെയ്ന് മാത്രമല്ല, മറ്റ് പലരും അതേ ദിവസം ഇത്തരം കാഴ്ച്ചകള്‍ കണ്ടിട്ടുണ്ട്. അതും ഒരേ സമയത്ത് തന്നെ. ഇത് വിമാനമാണെന്ന സൂചനയാണ് പലരും നല്‍കുന്നത്. എന്നാല്‍ ഒരു വിഭാഗം ഇത് പറക്കുംതളികയാണെന്ന് ഉറപ്പിച്ച് പറയുന്നു. എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനമാണെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്ന് സോഷ്യല്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ബ്രിട്ടനിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ഇത്തരം കാഴ്ച്ചകള്‍ പതിവാണെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications