Get Updates
Get notified of breaking news, exclusive insights, and must-see stories!

350 തവണ പറക്കുംതളികകള്‍ യുഎസ്സിലെത്തി; ആകാശ പ്രതിഭാസമെന്ന് വിളിപ്പേര്; അമ്പരപ്പിച്ച് വിവരങ്ങള്‍

വാഷിംഗ്ടണ്‍: പറക്കുംതളികകളെയും അന്യഗ്രഹ ജീവികളെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങളുമായി അമേരിക്കന്‍ സര്‍ക്കാര്‍. 350ല്‍ അധികം പറക്കുംതളികകള്‍ യുഎസ്സിലെത്തിയെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളത്. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് യുഎസ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി മെക്‌സിക്കോയിലും, റഷ്യയിലും പറക്കുംതളികകള്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇത് അജ്ഞാത വസ്തുവായിട്ടാണ് ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നത്. അത് തന്നെയാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ ഡാറ്റയിലും പറയുന്നത്. ആകാശത്ത് കാണപ്പെട്ട ഈ അജ്ഞാത വസ്തുവിനെ പറക്കുംതളികയാണെന്നോ അല്ലെന്നോ ഉറപ്പിക്കാന്‍ യുഎസ്സിന് സാധിച്ചിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

ആകാശ പ്രതിഭാസമെന്നാണ് യുഎസ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് സാധാരണ പറക്കുംതളികയായി നമ്മള്‍ വിശേഷിപ്പിക്കുന്ന കാര്യമാണ്. 2021 മാര്‍ച്ച് വരെയുള്ള കണക്കുകളാണ്. അതേസമയം ഇതില്‍ പകുതിയും വിശദീകരണമൊന്നും ഇല്ലാത്തതാണ്. അതായത് സംശയമോ മറ്റോ ഉള്ളവയുടെ ഗണത്തില്‍ വരുന്നതാണ്. യുഎസ്സിന്റെ സ്‌പേസ് ഏജന്‍സിക്ക് പോലും മനസ്സിലാക്കാന്‍ പറ്റാത്തതാണ് ഇത്. ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സിന്റെ ഓഫീസ് പുറത്തുവിട്ട വിവരങ്ങളാണിത്. ഇവയില്‍ ചിലതിനെ കുറിച്ച് പെന്റഗണ്‍ വിശദീകരിക്കുന്നുണ്ട്.

2

രേഖപ്പെടുത്തിയവയില്‍ 163 എണ്ണം ബലൂണുകളും, ബലൂണ്‍ പോലെയുള്ള വസ്തുക്കളോ ആണെന്ന് പെന്റഗണ്‍ ഓഫീസ് പറയുന്നു. ബാക്കിയുള്ള കുറച്ചെണ്ണം ഡ്രോണുകളോ, പക്ഷികളോ, കാലാവസ്ഥാ പ്രതിഭാസങ്ങളോ, ആകാശത്തെ മാലിന്യങ്ങളായി വരുന്ന പ്ലാസ്റ്റിക് ബാഗുകളോ ആണ്. എന്നാല്‍ ബാക്കിയുള്ള 171 എണ്ണം എന്താണെന്ന് കൃത്യമായി രേഖപ്പെടുത്താനായിട്ടില്ല. ഇവ ഭൂമിയിലുള്ള യാതൊരു കാര്യവുമായി സാമ്യമുള്ളതല്ല. ഇവയുടെ രഹസ്യം കണ്ടെത്തുകയോ, എന്താണെന്ന് തിരിച്ചറിയുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

3

യുഎസ് റിപ്പോര്‍ട്ട് പ്രകാരം ഇവ പറക്കുംതളികകള്‍ ആണെന്ന് വിശ്വസിക്കേണ്ടി വരും. അതിവേഗം നീങ്ങുന്ന ഈ വസ്തുക്കളില്‍ നല്ലൊരു ശതമാനവും, സാധാരണയുള്ള വിമാനങ്ങളുമായി യാതൊരു സാമ്യവുമുള്ളതല്ല. പറക്കുന്ന മറ്റെന്തോ വസ്തുവായിട്ടാണ് യുഎസ് ഡാറ്റയില്‍ പറയുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിമാനങ്ങളേക്കാളും വേഗത്തിലാണ്. കൂടുതല്‍ വിശകലനം ചെയ്താല്‍ മാത്രമേ ഇത് എന്താണെന്ന് കണ്ടെത്താന്‍ സാധിക്കും. അജ്ഞാതവും, ദുരൂഹവുമായ പറക്കുന്ന വസ്തുക്കള്‍ എന്നാണ് യുഎസ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവ സൈനിക ബേസിന് മുകളിലൂടെ പറന്ന് പോവുന്നതാണ് രേഖപ്പെടുത്തിയത്.

4

ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ? കേട്ടിട്ട് പോലുമുണ്ടാവില്ല; പക്ഷേ ട്രിപ്പിന് പൊളിയാണ്, ഒന്ന് പോയി നോക്കൂ!!

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഇത്തരം രൂപങ്ങളെ സൈനിക താവളത്തിന് അടുത്തായുള്ള ആകാശ മേഖലയില്‍ കാണാറുണ്ടെന്ന് യുഎസ് പറയുന്നു. ഇവ റിപ്പോര്‍ട്ട് ചെയ്തതില്‍ അധികവും യുഎസ് നാവികസേന, വ്യോമസേന പൈലറ്റുകള്‍, ഓപ്പറേറ്റര്‍മാര്‍ എന്നിവരാണ്. ഇവരുടെ പ്രവര്‍ത്തന സമയത്താണ് ഇവ ദൃശ്യമായിട്ടുള്ളത്. അതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഈ അജ്ഞാത വസ്തു അഥവാ പറക്കുംതളികകള്‍ ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ സൈനിക വിമാനങ്ങളുമായി കൂട്ടിയിടിച്ച് വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നുമാണ് മുന്നറിയിപ്പ്.

5

പലപ്പോഴും പൈലറ്റുമാര്‍ക്ക് അവരുടെ വിമാനത്തിന്റെ ദിശയില്‍ തന്നെ മാറ്റം വരുത്തേണ്ടി വരാറുണ്ട് ഈ പറക്കുംതളികകള്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇത്തരം അജ്ഞാത വാഹനങ്ങളുമായി ഇതുവരെ കൂട്ടിയിടികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരം അജ്ഞാതമായ കാര്യങ്ങള്‍ കാണുകയാണെങ്കില്‍ പൈലറ്റുമാരോട് അടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 144 അജ്ഞാത വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവ പറക്കുംതളികകളാണെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല. അന്യഗ്രഹ ജീവികള്‍ ഇതിലുള്ളതായോ, സാങ്കേതികവിദ്യയില്‍ മുന്നേറ്റമുള്ള കാര്യങ്ങളോ കണ്ടെത്താനില്ല. റഷ്യ, ചൈന എന്നിവയുടെ ഡ്രോണുകളാണെന്നതിനും തെളിവ് ലഭിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+