യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക; കപ്പലിന് മുകളില്‍ തിളക്കമേറിയ വസ്തു, കണ്ടത് സൈനികന്
അമേരിക്കന്‍ വിദഗ്ധ സംഘം പറക്കുംതളികകളെ കുറിച്ച് വിശദമായി പഠിക്കുകയും, അതേ കുറിച്ചുള്ള റിപ്പോര്‍ട്ട് പരസ്യമാക്കുകയും ചെയ്ത വേളയിലാണ് ഇത്തരമൊരു സംഭവം വീണ്ടും യുഎസ്സിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വാഷിംഗ്ടണ്‍: അമേരിക്കയിലെ ആകാശത്ത് വീണ്ടും അജ്ഞാത രൂപം. വീണ്ടും അതിന് സാക്ഷ്യം വഹിച്ചിരിക്കുന്നത് സൈനികനാണ്. എന്താണെന്ന് തിരിച്ചറിയാനാവാത്ത വിധമുള്ള രൂപമാണിത്.
അതേസമയം അമേരിക്കന്‍ വിദഗ്ധ സംഘം പറക്കുംതളികകളെ കുറിച്ച് വിശദമായി പഠിക്കുകയും, അതേ കുറിച്ചുള്ള റിപ്പോര്‍ട്ട് പരസ്യമാക്കുകയും ചെയ്ത വേളയിലാണ് ഇത്തരമൊരു സംഭവം വീണ്ടും യുഎസ്സിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇത്തവണ ആ രൂപം എന്താണെന്ന് വിശദീകരിക്കാന്‍ നാസയ്ക്കോ മറ്റ് ശാസ്ത്രജ്ഞര്‍ക്കോ സാധിച്ചിട്ടില്ല. ഇത് പറക്കുംതളികയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ദൃക്സാക്ഷിയായ സൈനികന്. അതിന്റെ വിശദാംശങ്ങളിലേക്ക്.....

അജ്ഞാത രൂപത്തിലെ വെളിച്ചം
അമേരിക്കയിലെ ആകാശത്താണ് വീണ്ടും പറക്കുംതളികയുടെ രൂപവും സവിശേഷതകളുമായി വീണ്ടുമൊരു അജ്ഞാത രൂപം പ്രത്യക്ഷപ്പെട്ടത്. യുഎസ് നാവിക കപ്പലിന് മുകളിലാണ് ഇവയെ വീണ്ടും കണ്ടത്. അതില്‍ നിന്ന് നല്ല തെളിച്ചമുള്ള പ്രകാശം അടിക്കുന്നുണ്ടായിരുന്നു. ഒരു നാവികനാണ് ഇതിന് ദൃക്സാക്ഷിയായിരുന്നത്. നേരത്തെയും ഇത്തരത്തിലൊരു കാഴ്ച്ച മറ്റൊരു സൈനികനും കണ്ടിരുന്നു. എന്നാല്‍ ഇയാള്‍ പേരു വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഈ നാവിക ഉദ്യോഗസ്ഥന് ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

യുഎസ്എസ് പോള്‍ ഹാമില്ട്ടന് മുകളില്‍
യുഎസ്എസ് പോള്‍ ഹാമിള്ട്ടന് മുകളിലാണ് ഈ രൂപത്തെ കണ്ടത്. അതും സമുദ്രത്തിന്റെ നടുവില്‍ വെച്ചായിരുന്നു ഈ കാവ്ച്ച ദൃശ്യമായത്. ഭൂമിയില്‍ ഇതുവരെ കാണാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആ അജ്ഞാത വസ്തുക്കള്‍ സഞ്ചരിച്ചിരുന്നതെന്ന് നാവികന് പറയുന്നു. ഇവ കപ്പലിനെ വട്ടമിട്ട് പറക്കുകയായിരുന്നുവെന്ന് ഈ സൈനികന് പറയുന്നു. അതേസമയം ഈ സംഭവത്തെ കുറിച്ച് യുഎസ്സിന്റെ രേഖകളിലുണ്ട്. യുഎസ് നാവിക സേന നേരത്തെ ഈ വിവരങ്ങള്‍ അടങ്ങിയ ഡോക്യുമെന്റുകളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിലെ രഹസ്യ രേഖകള്‍ പുറത്തുവിട്ടിട്ടുമില്ല.

ഡ്രോണുകളാണോയെന്ന് ഉറപ്പില്ല
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
യുഎസ് ഡോക്യുമെന്റില്‍ ആറ് യുദ്ധക്കപ്പലിന് മുകലില്‍ ഡ്രോണ്‍ പോലുള്ള അജ്ഞാത വസ്തു പറക്കുന്നത് കണ്ടുവെന്നാണ് പറയുന്നത്. ഇവ ആശങ്കപ്പെടുത്തുന്നതാണെന്നും യുഎസ് പറഞ്ഞിരുന്നു. എന്നാല്‍ ഡ്രോണ്‍ ആണ് ഇവയെന്ന് പറയാനേ സാധിക്കില്ലെന്നാണ് ഈ സൈനികന് പറയുന്നത്. ഇയാളും പേരും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വളരെ പെട്ടെന്നാണ് ഒരു വെളുത്ത പ്രകാശം ഞങ്ങളുടെ കപ്പലിനെ ഒന്നാകെ പ്രകാശത്തില്‍ മുക്കിയത്. ആ പറക്കുംതളികയുടെ ശക്തി വളരെ വലുതായിരുന്നു. അത്രയ്ക്ക് കരുത്തുറ്റ ഒരു അജ്ഞാത രൂപമാണ് കണ്ടത്.

തിളങ്ങുന്ന പ്രകാശ വസ്തു
പ്രകാശത്താല്‍ നന്നായി തന്നെ തിളങ്ങുന്നുണ്ടായിരുന്നു ആ വസ്തു, ഒരിക്കലും ഇതൊന്നും പ്രതീക്ഷിച്ചതല്ലെന്ന് നാവികസേന ഉദ്യോഗസ്ഥന് പറയുന്നു. അതേസമയം ഈ കാഴ്ച്ച ഒരിക്കല്‍ മാത്രം ഞങ്ങള്കണ്ട കാര്യമല്ല. മൂന്നാമത്തെ രാത്രിയിലും ഞങ്ങള്‍ ആ രൂപത്തെ കണ്ടു. എന്താണ് ആകാശത്തുള്ളതെന്ന് മാത്രം മനസ്സിലായില്ല. പക്ഷേ എന്ത് തന്നെയായാലും, ഞങ്ങള്‍ മുമ്പ് കണ്ടതോ അനുഭവിച്ചതോ അല്ലാത്തൊരു കാര്യമാണ് കണ്ടതെന്ന് നാവിക ഉദ്യോഗസ്ഥന് പറയുന്നു. ഒരുപക്ഷേ രണ്ട് സെക്കന്‍ഡ് നീളുന്ന തോന്നലായിരിക്കും. വലിയ തിളക്കം അതിനുണ്ടായിരുന്നു. കാരണം അന്ന് അത്രയേറെ ഇരുട്ടിലായ ദിവസമായിരുന്നുവെന്നും സൈനികന് പറഞ്ഞു.

വ്യക്തമായി കാണാന്‍ പറ്റും
രാത്രി പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കാറുള്ളത്. അതുകൊണ്ട് ഈ രൂപത്തിലെ വെളിച്ചം മാത്രം എടുത്ത് കാണിക്കാന്‍ സാധിച്ചു. മറ്റൊന്നും ആ രാത്രിയില്‍ കാണാന്‍ പോലും സാധിക്കില്ല. യുഎസ് സാങ്കേതിക വിദ്യ ഒരിക്കല്‍ പോലും പരിശീലിപ്പിച്ചിരുന്നില്ല. സാധാരണ നിലയിലുള്ള ഡ്രോണുകള്‍ പറത്തി പരിശീലിപ്പിച്ചതാണ്. എന്നാല്‍ അതുപോലൊന്നുമല്ല ഈ കാഴ്ച്ച. ഇങ്ങനൊരു വസ്തു ആകാശത്ത് മുകളിലൂടെ പറക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ലെന്നും യുവാവ് പറഞ്ഞു. അതേസമയം കാട്ടില്‍ ഭരണമാറ്റം ഇന്ന് തന്നെ നടത്തുന്നു. വൈകാതെ ആരാകും എന്നും വ്യക്തമാകും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications