Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഫ്രിക്കയെ കാര്‍ന്നുതിന്ന് ചൈന!! ഉഗാണ്ടയുടെ ഏക വിമാനത്താവളം കൈവിട്ടു പോകും

കംബാല: ആഫ്രിക്കയില്‍ ഒരു കാലത്ത് വാണിരുന്നത് ഫ്രാന്‍സ് ആയിരുന്നു. ഫ്രഞ്ച് സൈന്യത്തിന്റെ സാന്നിധ്യവും ഫ്രഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ ഫണ്ടുമുപയോഗിച്ചാണ് ആഫ്രിക്ക മുന്നോട്ട് പോയിരുന്നത്. കാലംമാറിയപ്പോള്‍ ചൈനയായി ഈ റോളില്‍. ചൈനീസ് സാമ്പത്തിക സഹായത്തോടെ ആഫ്രിക്കയില്‍ ഒട്ടേറെ പദ്ധതികളും ഖനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ചൈനീസ് ബാങ്കുകളുടെ സഹായമാണ് ആശ്രയം.

Recommended Video

cmsvideo
    China To Takeover Uganda's Only International Airport Over Loan Default | Oneindia Malayalam

    ഇങ്ങനെ നല്‍കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ ആ വസ്തുവിന്റെ കൈവശാവകാശം ചൈനയുടെ കൈകളിലെത്തും. നാട്ടിന്‍പുറങ്ങളില്‍ വിലസുന്ന വട്ടിപ്പലിശക്കാരന്റെയും ബാങ്കുകളുടെയും റോള്‍ ആണോ ചൈനയ്ക്ക് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍. ഉഗാണ്ടയില്‍ നിന്നുള്ള വാര്‍ത്ത കേട്ടാല്‍ അതാണ് തോന്നുക....

    1

    ഉഗാണ്ടയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണ് എന്റബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ചൈനീസ് സഹായത്തോടെ ഇവിടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ ഈ വിമാനത്താവളം പൂര്‍ണമായും ചൈനയുടെ കൈകളിലെത്തുമെന്നാണ് വിവരം. പ്രതിസന്ധി തരണം ചെയ്യാന്‍ സമവായത്തിന്റെ വഴി സ്വീകരിക്കുകയാണ് ഉഗാണ്ട.

    2

    ചൈനയുട എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് (എക്‌സിം) 2015ലാണ് ഉഗാണ്ടയ്ക്ക് വായ്പ നല്‍കിയത്. 20.7 കോടി ഡോളറായിരുന്നു വായ്പ. രണ്ടു ശതമാനം പലിശയ്ക്ക് നല്‍കിയ ഈ വായ്പ തിരിച്ചടയ്ക്കാന്‍ 20 വര്‍ഷം സമയമുണ്ട്. ഏഴ് വര്‍ഷം ഗ്രേസ് പിരീഡും അനുവദിച്ചിരുന്നു. വിമാനത്താവളത്തില്‍ ആധുനിക സൗകര്യം ഒരുക്കാനായിരുന്നു വായ്പ.

    3

    നിശ്ചിത കാലാവധി കഴിഞ്ഞാല്‍ തുക തിരിച്ചടവ് തുടങ്ങണം. ഇതിന് സാധിച്ചില്ലെങ്കില്‍ വിമാനത്താവളം ചൈനയുടെ കൈവശമാകും. വിമാനത്താവളം ജപ്തി ചെയ്യാന്‍ ചൈനയ്ക്ക് അനുമതി നല്‍കുന്ന വിധമാണ് കരാറുണ്ടാക്കിയിട്ടുള്ളത്. വിമാനത്താവളവും മറ്റു ആസ്തികളും ചൈന ജപ്തി ചെയ്തു എന്നാണ് ആഫ്രിക്കയിലെ ചില മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്.

    4

    പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ചൈനീസ് ഭരണകൂടം കനിയണം. ഇതിന് വേണ്ടി പ്രത്യേക സംഘത്തെ ചൈനയിലേക്ക് അയച്ചിരിക്കുകയാണ് ഉഗാണ്ടന്‍ പ്രസിഡന്റ് യൊവേരി മുസേവിനി. നേരത്തെ തയ്യാറാക്കിയ കരാറില്‍ മാറ്റം വരുത്താനാകില്ല എന്നാണ് ചൈനയുടെ നിലപാട്. ഇതോടെയാണ് ഉഗാണ്ടയുടെ ഏക വിമാനത്താവളം ചൈന ജപ്തി ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നത്.

    5

    ഉഗാണ്ടയുടെ ധനമന്ത്രാലയം, സിവില്‍ വ്യോമയാന മന്ത്രാലയം എന്നിവയുടെ പ്രതിനിധികളാണ് ചൈനീസ് ബാങ്കുമായുള്ള കരാര്‍ ഒപ്പുവച്ചത്. തിരിച്ചടവ് വ്യവസ്ഥയില്‍ വീഴ്ച വരുത്തിയാല്‍ വിമാനത്താവളവും മറ്റു ആസ്തികളും ചൈനയ്ക്ക് ജപ്തി ചെയ്യാന്‍ അനുമതി നല്‍കുന്ന വിധമായിരുന്നു കരാര്‍. വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്ന ഉഗാണ്ടയുടെ ആവശ്യം ചൈന അംഗീകരിച്ചില്ല. ഇതോടെ ഉഗാണ്ടന്‍ ഭരണകൂടം എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

    6

    വായ്പ തിരിച്ചടവില്‍ ഉഗാണ്ടയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്. കര്‍ശന വ്യവസ്ഥകളാണെങ്കിലും തിരിച്ചടവ് കൃത്യമായിരുന്നു എങ്കില്‍ പ്രതിസന്ധിയുണ്ടാകുമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞാഴ്ച ഉഗാണ്ടന്‍ ധനമന്ത്രി മതിയ കസൈജ പാര്‍ലമെന്റില്‍ മാപ്പ് പറയുകയാണ് ചെയ്തത്. വായ്പ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് ദി മോണിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

    7

    അതേസമയം, മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ചൈനയോ ഉഗാണ്ട സര്‍ക്കാരോ തയ്യാറായിട്ടില്ല. വിമാനത്താവളം ചൈന ഏറ്റെടുത്തുകഴിഞ്ഞു എന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍. പണം നല്‍കി വശത്താക്കുന്ന ചൈനയുടെ തന്ത്രമാണ് ഇവിടെ ജയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വായ്പ തിരിച്ചവില്‍ വീഴ്ച വരുത്തിയപ്പോള്‍ ശ്രീലങ്കയ്ക്ക് ഹമ്പന്‍ടോട്ട തുറമുഖം നഷ്ടപ്പെട്ട പോലെയാണ് ഉഗാണ്ടയുടെ അവസ്ഥ. ചൈന ആഫ്രിക്കയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 300 കോടി ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+