Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം ചുറ്റുന്ന കപ്പലില്‍ ടിക്കറ്റിനായി ചെലവിട്ടത് 17 ലക്ഷം രൂപ..! പക്ഷെ പോയത് കപ്പല്‍ മാത്രം, കാരണമിത്

നമ്മളില്‍ പലരും ലോകം ചുറ്റാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതൊരു കപ്പലിലാണെങ്കിലോ..? അവിസ്മരണീയമായ അനുഭവമായിരിക്കും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ ചിലപ്പോഴെല്ലാം നമ്മളുടെ യാത്രാ പദ്ധതികളെല്ലാം പാളി പോകാറുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ യു കെ നിന്നും പുറത്ത് വരുന്നത്. ഏറെ നാളത്തെ തന്റെ സ്വപ്‌ന യാത്രക്കായി ലക്ഷങ്ങള്‍ മുടക്കിയിട്ടും അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത വിഷമതില്ലാണ് ക്രിസ്റ്റഫര്‍ ചാപ്പല്‍ എന്ന 72 കാരന്‍.

17500 പൗണ്ട് അഥവാ 17 ലക്ഷം ഇന്ത്യന്‍ രൂപ മുടക്കിയാണ് ക്രിസ്റ്റഫര്‍ ചാപ്പല്‍ കപ്പല്‍ യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര ആരംഭിക്കുമ്പോള്‍ ക്രിസ്റ്റഫര്‍ ചാപ്പല്‍ കപ്പലിലുണ്ടായിരുന്നുതാനും. എന്നാല്‍ കപ്പല്‍ അല്‍പ സമയം മുന്നോട്ട് പോയപ്പേഴേക്കും ക്രിസ്റ്റഫര്‍ ചാപ്പലിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. യാത്രക്കിടയില്‍ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട ക്രിസ്റ്റഫര്‍ ചാപ്പല്‍ കപ്പലിനുള്ളിലെ ഡോക്ടറെ സമീപിച്ചു.

SHIP

ക്രിസ്റ്റഫര്‍ ചാപ്പലിനെ പരിശോധിച്ച ഡോക്ടര്‍ ചില ടെസ്റ്റുകള്‍ക്ക് നിര്‍ദേശിക്കുകയായിരുന്നു. ഈ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് ചില ടെസ്റ്റുകള്‍ നടത്താന്‍ ഇദ്ദേഹം കപ്പല്‍ ഫിലിപ്പീന്‍സ് തീരത്ത് അടുപ്പിച്ചപ്പോള്‍ അവിടെ ഇറങ്ങി. എന്നാല്‍ ടെസ്റ്റുകള്‍ നടത്തി വന്നപ്പോഴേക്കും കപ്പല്‍ ഫിലിപ്പീന്‍സ് തീരം വിട്ടിരുന്നു. താന്‍ ഇറങ്ങുന്ന വിവരം കപ്പല്‍ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും കപ്പല്‍ പുറപ്പെടുമ്പോള്‍ ഇക്കാര്യം പരിശോധിക്കാന്‍ അവര്‍ വിട്ടുപോയി.

യാത്ര ആരംഭിച്ച് അല്പ ദൂരം പിന്നിട്ടതിന് ശേഷം മാത്രമാണ് തങ്ങളില്‍ ഒരാള്‍ കുറവാണെന്ന് സംഘത്തിന് മനസ്സിലായത്. അപ്പോഴേക്കും കപ്പല്‍ തീരത്ത് നിന്നും എത്രയോ അകലെ എത്തിയിരുന്നു. ക്രിസ്റ്റഫര്‍ ചാപ്പല്‍ ആകട്ടെ ഫിലിപ്പിന്‍സില്‍ കുടുങ്ങുകയും ചെയ്തു. ക്രൂയിസ് ഓര്‍ഗനൈസര്‍മാരായ പി & ഒ, ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ ഫലമുണ്ടായില്ല എന്നുമാണ് ക്രിസ്റ്റഫറിന്റെ ഭാര്യ പറയുന്നത്.

കപ്പല്‍ ഏറെ ദൂരം പിന്നിട്ടതിനാലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലും തിരിച്ചുവരാന്‍ സാധിക്കില്ല എന്നായിരുന്നു കപ്പല്‍ അധികൃതരുടെ മറുപടി. വിമാനത്തില്‍ മനിലയിലേക്ക് പോയി അവിടെ നിന്ന് കപ്പലിനൊപ്പം ചേരാന്‍ ആഗ്രഹിച്ചെങ്കിലും അദ്ദേഹം യോഗ്യനല്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി എന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ ഏഴിനാണ് ക്രിസ്റ്റഫര്‍ ചാപ്പല്‍ യു കെയില്‍ തിരിച്ചെത്തുന്നത്.

Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ

അതേസമയം കപ്പലിലെ ഡോക്ടര്‍ തന്നെ യഥാവിധം പരിശോധിച്ചിട്ടില്ലായിരുന്നു എന്ന് ക്രിസ്റ്റഫര്‍ ചാപ്പല്‍ പിന്നീട് ആരോപിച്ചു. കപ്പല്‍ തുറമുഖത്ത് വരുന്നതിനേക്കാള്‍ കൂടുതല്‍ സമയം പരിശോധനകള്‍ക്ക് എടുക്കുമെന്ന ഡോക്ടര്‍ക്ക് അറിയുമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് തന്നോട് ഇക്കാര്യം അറിയിക്കാതിരുന്നത് എന്നും അദ്ദേഹം ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+