• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളന്‍ കപ്പലിലല്ല; കരടിപ്പാവക്കുള്ളില്‍;കയ്യോടെ പൊക്കി പോലീസ്; സംഭവമിങ്ങനെ...

Google Oneindia Malayalam News

കൂറ്റന്‍ ടെഡി ബിയറിന്റെ ഉള്ളില്‍ ഒളിച്ച് പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ മോഷ്ടാവ് പിടിയില്‍. ഇയാള്‍ക്ക് ഒമ്പത് മാസം തടവാണ് ലഭിച്ചിരിക്കുന്നത്. ജോഷ്വ ഡോബ്‌സണ്‍, എന്ന 18ലകാരനാണ് പോലീസിന്റെ പിടിയില്‍ ആയത്. കുറച്ച് മാസങ്ങളായി ഇയാളെ അന്വേഷിച്ചു നടക്കുകയാണ് പോലീസ്.

ഏകദേശം അഞ്ചടി സ്റ്റഫ് ചെയ്ത കരടിയില്‍ ഒരു ദ്വാരമുണ്ടാക്കിയ ശേഷം അതില്‍ കയറിയാണ് പ്രതി ഒളിച്ചത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റോച്ച്‌ഡെയ്‌ലിലെ ഒരു വിലാസത്തില്‍ പ്രതിയെ തിരയുകയായിരുന്നു.ഒടുവിലാണ് പിടിയിലായത്. പോലീസിന്റെ തന്ത്രപരമായ നീക്കത്തിന് ഒടുവിലാണ് കാര്‍ മോഷ്ടാവ് വലയിലായത്.

ഫുഡുമായി അയാള്‍ വന്നൂ;ദേഷ്യത്തോടെ ഞാന്‍ കതക് തുറന്നു,പക്ഷേ; സ്വിഗി ഡെലിവറിഏജന്റിനെക്കുറിച്ച് യുവാവ്ഫുഡുമായി അയാള്‍ വന്നൂ;ദേഷ്യത്തോടെ ഞാന്‍ കതക് തുറന്നു,പക്ഷേ; സ്വിഗി ഡെലിവറിഏജന്റിനെക്കുറിച്ച് യുവാവ്

പോലീസ് തന്നെ അന്വേഷിച്ച് വീട്ടിലേക്കെത്തുകയാണെന്ന് മനസിലായതോടെയാണ് ഇയാള്‍ പാവയുടെ പുറംഭാഗം തുറന്ന് പഞ്ഞി നീക്കം ചെയ്ത് പാവയ്ക്കുള്ളില്‍ കയറി ഒളിച്ചു. വീട്ടിനുള്ളിലേക്ക് കയറിയ പൊലീസുകാര്‍ ഏറെനേരം തിരഞ്ഞിട്ടും പ്രതിയെ കാണാതെ മടങ്ങാനിരിക്കെയാണ് മുറിയുടെ ഒരു മൂലയിലിരുന്ന ടെഡി ബിയര്‍ ശ്വസിക്കുന്നതുപോലെ തോന്നിയത്.

പാവ തൊട്ടുനോക്കിയ പൊലീസുകാര്‍ക്ക് കാര്യം മനസിലായി. ഉടന്‍ തന്നെ പാവ തുറന്ന് പ്രതിയെ പുറത്തെടുത്തു. നിരവധി മോട്ടോര്‍ ബൈക്കുകളും കാറുകളും മോഷ്ടിച്ച കേസിലെ പ്രതിയാണ് ജാഷ്വ ഡോബ്‌സണ്‍. ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

''ടൗണിലെ സ്‌പോട്ട്‌ലാന്‍ഡ് ഏരിയയില്‍ നിന്നുള്ള ജോഷ്വ ഡോബ്‌സണെ (18) മേയ് മാസത്തില്‍ ഒരു കാര്‍ മോഷ്ടിക്കുകയും അതേ ദിവസം ഇന്ധനത്തിന് പണം നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഞങ്ങള്‍ അന്വേഷിച്ചു വരികയായിരുന്നു.

രക്ഷാബന്ധന്‍ കളറാക്കി ബോളിവുഡ് താരങ്ങള്‍, ആഘോഷത്തില്‍ ആറാടി പ്രിയങ്കയും സല്‍മാന്‍ ഖാനും ഹൃതിക്കും....കാണാം ചിത്രങ്ങള്‍

'ഞങ്ങള്‍ അവനെ അറസ്റ്റുചെയ്യാന്‍ പോയപ്പോള്‍, ഡോബ്‌സണെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തി, അകത്ത് വലിയ കരടി ശ്വസിക്കുന്നത് ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു'' സംഭവത്തെക്കഉരിച്ച് പോലീസ് പറഞ്ഞത് ഇങ്ങനെയാണ്. മോട്ടോര്‍ വാഹനം മോഷ്ടിച്ചതിന് പുറമെ നിയമം ലഘിച്ച് വാഹനം ഓടിച്ചതിനും, ഇന്ധനത്തിന് പണം നല്‍കാതെ പെട്രോള്‍ പമ്പില്‍ നിന്ന് രക്ഷപ്പെട്ടതിനും മുമ്പും ഇയാള്‍ തടവിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍,

Recommended Video

cmsvideo
  കുഴിയെ സ്‌നേഹിക്കുന്ന ഇത്രയേറെപ്പെർ കേരളത്തിലുണ്ടോ | *Politics
  English summary
  UK: A car thief who tried to escape from the police by hiding in a teddy bear was caught
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X