Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളുത്ത പുക പോലുള്ള രൂപം, മനുഷ്യനല്ല; അതിവേഗം ഓട്ടം, പാര്‍ക്കിലെ കാഴ്ച്ചയില്‍ ഞെട്ടി ദമ്പതിമാര്‍!!

ലണ്ടന്‍: മനുഷ്യന്റെ ചിന്തകള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങള്‍ ഉണ്ടെന്നാണ് പലരും അവകാശപ്പെടുന്നത്. എന്നാല്‍ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളായത് കൊണ്ട് പലതും വിശ്വസിക്കാന്‍ നമ്മള്‍ കൂട്ടാക്കാറുമില്ല. എന്നാല്‍ ബ്രിട്ടനിലെ ദമ്പതിമാര്‍ കണ്ട കാഴ്ച്ച ഏതൊരാളെയും പ്രേതത്തിലും പിശാചിലുമെല്ലാം വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാണുന്ന ആരുടെയും ഉള്ളില്‍ ഉള്‍ക്കിടിലം ഉണ്ടാക്കുന്ന കാര്യങ്ങളാണ് ഈ ദൃശ്യങ്ങളിലുള്ളത്. പ്രേതമാണോ, ഭൂതമാണോ എന്നറിയാത്ത തരത്തിലുള്ള ഒരു അജ്ഞാത രൂപം ഈ ദമ്പതിമാര്‍ക്ക് മുന്നിലൂടെ ഓടിപ്പോകുന്നു. ആര്‍ക്കും ഇക്കാര്യത്തില്‍ വിശദീകരണമില്ല. എന്താണത് എന്ന് ഓരോ ആളുകളും കണ്ടറിയേണ്ടതാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: daily mail

ചെകുത്താന് സമാനമായ ഒരു രൂപമാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ഇത് കണ്ട ദമ്പതിമാര്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ബ്രിട്ടനിലാണ് സംഭവം നടന്നത്. ബ്രിട്ടനിലെ ഒരു പാര്‍ക്കില്‍ വളര്‍ത്തുനായകളെയും കൊണ്ട് നടക്കാനിറങ്ങിയതാണ് 52കാരി ഹന്ന റോവറ്റും, ഭര്‍ത്താവ് ഡേവും. രാത്രി വൈകിയായിരുന്നു ഈ നായകളെ നടത്തിക്കാറുള്ളത്. അന്നും പതിവുപോലെ ഇവര്‍ പാര്‍ക്കില്‍ വന്നതായിരുന്നു. എന്നാല്‍ ആ കാഴ്ച്ച ഇനി രാത്രി പുറത്തിറങ്ങേണ്ട എന്ന അവസ്ഥയിലേക്കാണ് ഇവരെ നയിച്ചിരിക്കുന്നത്.

2

ഇവര്‍ക്ക് സ്വന്തമായി ലാബ്രഡോര്‍ നായ്ക്കളാണ് ഉള്ളത്. ഒരു വെളുത്ത പുക നിറഞ്ഞ രൂപ ഇവര്‍ക്ക് മുന്നിലുള്ള ഇഴഞ്ഞ് പോകുന്ന കാഴ്ച്ചയാണ് ഹന്നയും ഡേവും കണ്ടത്. ഒറ്റക്കാഴ്ച്ചയില്‍ ഇത് മനുഷ്യനല്ല എന്ന കാര്യം ഉറപ്പാണ്. ഈ രൂപം ഒരു ദുഷ്ടശക്തിയുടേതാണെന്നും മനസ്സിലാക്കാം. ആ വെളുത്ത രൂപത്തെ ഏതാനും സെക്കന്‍ഡുകള്‍ നേരത്തേക്ക് മാത്രമാണ് കാണാന്‍ സാധിക്കുന്നത്. ആരും ഭയന്ന് പോകുന്ന രൂപമാണ്. ഡെയ്‌ലി മെയ്‌ലാണ് ഇതിന്റെ ദൃശ്യങ്ങളും, വിവരങ്ങളും പുറത്തുവിട്ടത്. തൊട്ടുമുന്നിലാണ് ഇവര്‍ ആ അജ്ഞാത രൂപത്തെ കണ്ടത്.

3

image credit: daily mail

അതേസമയം ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഡെയ്‌ലി മെയില്‍ പിന്നീട് വെളിപ്പെടുത്തുന്നത്. ഈ പാര്‍ക്ക് ഒരു പ്രേതത്തിന്റെ വിഹാര കേന്ദ്രമാണെന്ന് അവര്‍ പറയുന്നു. േ്രഗ ലേഡി എന്നാണ് ഈ പ്രേതത്തിന്റെ പേര്. അതിനെയാണ് ഹന്നയും ഭര്‍ത്താവും കണ്ടത്. നോട്ടിങ്ഹാംഷയറിലെ ക്ലമ്പര്‍ പാര്‍ക്കിലാണ് ഇവര്‍ നായ്ക്കളെ നടത്തിക്കാനായി എത്തിയത്. ഈ മാസം ആദ്യം സംഭവിച്ച കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ പാര്‍ക്കില്‍ തങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഹന്നയുടെ തോന്നലാണ് ഈ ദൃശ്യം മൊബൈലില്‍ പതിയാന്‍കാരണമായത്.

4

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

മൊബൈല്‍ എടുത്ത് ക്ലിക്ക് ചെയ്ത് നോക്കിയപ്പോള്‍ കണ്ടത് അത്യന്തം ഭയാനകമായ ഒരു പ്രേതരൂപത്തെയാണ്. ഇത് മനുഷ്യനാല്‍ സാധ്യമായ കാര്യവുമല്ല. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വീഡിയോ വൈറലായിരിക്കുകയാണ്. പുക കൊണ്ടുള്ള രൂപമാണിത്. എന്നാല്‍ ഇത് ഇഴഞ്ഞ് നീങ്ങുകയാണ്. നീണ്ട കാലുകള്‍ ഈ രൂപത്തിനുണ്ട്. ഹന്ന റോവറ്റ് പ്രേതത്തില്‍ വിശ്വസിക്കുന്നവര്‍ കൂടിയാണ്. താനാകെ വിറച്ച് പോയെന്ന് അവര്‍ പറയുന്നു. പ്രേതങ്ങള്‍ ശരിക്കുമുണ്ടെന്ന് ഇവര്‍ ഇപ്പോള്‍ വിശ്വസിക്കുന്നു.

5

ഒരു നായയാണെന്ന് ഞാന്‍ ആദ്യം കരുതിയതെന്ന് ഹന്ന പറയുന്നു. എന്നാല്‍ സൂക്ഷിച്ച് നോക്കിയപ്പോഴാണ് സത്യം മറ്റൊന്നാണെന്ന് മനസ്സിലായത്. അതിനൊരു മനുഷ്യ രൂപമുണ്ടായിരുന്നു. ആ സമയം ഡേവ് എന്റെ കൂടെയില്ലായിരുന്നു. കാറില്‍ നിന്ന് നായകളെ ഇറക്കാനായി പോയതായിരുന്നു. പക്ഷേ ആ നിമിഷം ആ പാര്‍ക്കില്‍ ഞാന്‍ ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടായി. ഞാന്‍ ഒരു ഫോട്ടോയെടുത്തു. ആ ചിത്രത്തില്‍ പതിഞ്ഞ കാര്യങ്ങള്‍ കണ്ട് ഇപ്പോഴും ഭയം തന്നെ വിട്ട് പോയിട്ടില്ലെന്നും ഹന്ന പറഞ്ഞു.

6

ആ രൂപം ഇഴഞ്ഞ് വേഗത്തില്‍ പോകുന്നതാണ് ഞാന്‍ കണ്ടത്. നീണ്ട കാലുകള്‍ അതിനുണ്ടായിരുന്നു. ഒരു തരം പൈശാചികലമായ രൂപമായിരുന്നു അതിനുണ്ടായിരുന്നത്. അതിന്റെ രൂപം പോലും മാറിയിരുന്നില്ല. അത് പുകയായിരുന്നെങ്കില്‍ തീര്‍ച്ചയായും ആ രൂപം മാറുമായിരുന്നു. ഞാന്‍ അതിനെ ടോര്‍ച്ചുമെടുത്ത് പിന്തുടര്‍ന്നു. പിന്നാലെ നിന്ന് നോക്കിയെന്നും ഹന്ന പറയുന്നു. ഡേവിനോട് താന്‍ പ്രേതത്തെ കണ്ടെന്നും, ക്യാമറയില്‍ പകര്‍ത്തിയെന്നും പറഞ്ഞു. ആ നിമിഷം ഞാന്‍ ഭയന്നിരുന്നില്ല. ചില കാര്യങ്ങള്‍ നടക്കാന്‍ പോകുന്നെന്ന് തോന്നിയാല്‍ ക്യാമറയില്‍ ഞാന്‍ പകര്‍ത്താറുണ്ട്. കാരണം കണ്ണുകൊണ്ട് എല്ലാം കാണാന്‍ കഴിയില്ല. അങ്ങനെയാണ് ഇത് വീഡിയോയില്‍ പതിഞ്ഞതെന്നും ഹന്ന പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+