കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചത് 1611 കോടി; ലോട്ടറി ഓഫീസില്‍ നിന്ന് മെസേജ്, പണം വാങ്ങാനെത്തിയപ്പോള്‍ ട്വിസ്റ്റ്, സമ്മാനമില്ല!!

1611 കോടിയുടെ ബംപറടിച്ചുവെന്ന് മെസേജ് വന്നപ്പോള്‍ ദമ്പതിമാര്‍ തുള്ളിച്ചാടുകയായിരുന്നു. ലോട്ടറി കമ്പനിയുടെ കമ്പ്യൂട്ടര്‍ തന്നെയായിരുന്നു ആ മെസേജ് അയച്ചത്. പിന്നീടുള്ള മണിക്കൂറുകള്‍ ഇവരുടെ ജീവിതത്തില്‍ വലിയ ട്വിസ്റ്റുകളാണ്

Google Oneindia Malayalam News
LOTTERY

ലണ്ടന്‍: ലോകത്ത് ഇത്രയും ഗതികെട്ടവര്‍ ആരെങ്കിലുമുണ്ടാവുമോ? ബ്രിട്ടനിലെ ഒരു ദമ്പതിമാര്‍ ചോദിക്കുന്നതാണിത്. ഇവരുടെ ജീവിതത്തിലുണ്ടായ വലിയ സന്തോഷവും, അതുപോലെ തന്നെയുണ്ടായ ദൗര്‍ഭാഗ്യവും ഇപ്പോഴും ഇവരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. അത്ര വലിയ ഞെട്ടലാണ് ഇവര്‍ക്കുണ്ടായത്.

ഈ യുവ ദമ്പതിമാര്‍ക്ക് യൂറോ മില്യണ്‍സ് ലോട്ടറിയില്‍ ആര്‍ക്കും പ്രതീക്ഷിക്കാത്ത ഒരു തുക ഇവര്‍ക്ക് സമ്മാനമടിച്ചിരിക്കുകയാണ്. സമ്മാനമടിച്ച കാര്യം കേട്ട് ഇവര്‍ തുള്ളിച്ചാടിയെങ്കിലും പിന്നീട് നടന്നത് വമ്പന്‍ ട്വിസ്റ്റാണ്. ലോട്ടറി ഓഫീസിലെത്തിയ ഇവരാകെ അമ്പരന്ന് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് പോലും ഇവര്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

ബ്രിട്ടനില്‍ നിന്നുള്ള യുവദമ്പതിമാര്‍

ബ്രിട്ടനില്‍ നിന്നുള്ള യുവദമ്പതിമാര്‍

ബ്രിട്ടനിലെ യുവദമ്പതിമാര്‍ യൂറോ മില്യണ്‍ ലോട്ടറി എടുക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ഇങ്ങനൊരു നേട്ടം. എന്നാല്‍ ലോട്ടറി ഓഫീസില്‍ സമ്മാനം സ്വീകരിക്കാന്‍ എത്തിയ ഇവര്‍ക്ക് സമ്മാനമില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. ലോട്ടറി അടിച്ചെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ഇവര്‍ അവിടെയെത്തിയത്. എന്നാല്‍ കാരണം അറിഞ്ഞപ്പോള്‍ ദമ്പതിമാരുടെ നെഞ്ച് തകര്‍ന്ന് പോയി. ഇവരുടെ ലോട്ടറി ടിക്കറ്റിന്റെ ഓണ്‍ലൈന്‍ പേമെന്റ് കൃത്യമായി നടന്നിരുന്നില്ല. അതുകൊണ്ട് ടിക്കറ്റ് ഇവര്‍ വാങ്ങിയതായി അവകാശപ്പെടാന്‍ സാധിക്കില്ല.

സമ്മാനമില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം

സമ്മാനമില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍

2021 ഫെബ്രുവരിയിലാണ് റേച്ചല്‍ കെന്നഡിയെന്ന 19കാരിയുടെ ജീവിതത്തില്‍ ഇങ്ങനൊരു കാര്യം നടന്നത്. ഇവരും കാമുകന്‍ ലിയാം മകക്രോഹനും ജീവിതം തന്നെ മാറി മറിഞ്ഞെന്നായിരുന്നു വിചാരിച്ചത്. ഇവരുടെ ഫോണിലേക്ക് 182 മില്യണ്‍ യൂറോയുടെ ജാക്‌പോട്ട് അടിച്ചുവെന്ന് മെസേജ് വന്നിരുന്നു. 1611 കോടിയില്‍ അധികം വരുന്ന ബംപര്‍ സമ്മാനമായിരുന്നു ഇത്. എന്നാല്‍ ഒരു നിമിഷം കൊണ്ട് എല്ലാം തകര്‍ന്ന് പോവുകയായിരുന്നു. ശരിക്കുമൊരു സ്വപ്‌നം പോലെയാണ് ഇക്കാര്യങ്ങളെല്ലാം തോന്നിയതെന്ന് റേച്ചല്‍ പറയുന്നു.

അക്കൗണ്ടില്‍ പണമില്ലെന്ന ദൗര്‍ഭാഗ്യം

അക്കൗണ്ടില്‍ പണമില്ലെന്ന ദൗര്‍ഭാഗ്യം

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്

ഇവര്‍ ആകെ തകര്‍ന്നിരിക്കുകയാണ്. പണം അടച്ച റേച്ചലിന്റെ അക്കൗണ്ടില്‍ ഈ ടിക്കറ്റ് വാങ്ങാന്‍ പണമില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടര യൂറോ മാത്രമായിരുന്നു ഈ ടിക്കറ്റിന്റെ വില. പണമില്ലാത്തത് കൊണ്ട് ഈ ബാങ്ക് ഇടപാട് നടന്നതായി കാണില്ല. അതുകൊണ്ട് ഇവര്‍ ടിക്കറ്റ് വാങ്ങിയിട്ടില്ല എന്ന സ്ഥിതിയിലെത്തി. ആ സമയം ലോട്ടറിയുടെ യഥാര്‍ത്ഥ ടിക്കറ്റ് നമ്പര്‍ ഇവരുടെ കൈവശം ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് സമ്മാനം അവകാശപ്പെടാന്‍ സാധിക്കില്ല. ഇവിടെ സംഭവിച്ചത് കമ്പ്യൂട്ടര്‍ സിസ്റ്റം ഈ ടിക്കറ്റ് ഇവര്‍ വാങ്ങിയതായി രേഖപ്പെടുത്തി. തുടര്‍ന്ന് ടെക്സ്റ്റ് മെസേജിലൂടെ ഇവര്‍ സമ്മാനം അടിച്ചതായി അറിയിക്കുകയായിരുന്നു.

ആര്‍ക്കും വിശ്വസിക്കാനായില്ല ആ നേട്ടം

ആര്‍ക്കും വിശ്വസിക്കാനായില്ല ആ നേട്ടം

സമ്മാനം ഉണ്ടെന്ന് അറിഞ്ഞ് താന്‍ ഉടനെ കാമുകന്‍ ലിയാമിനെയും, തന്റെ അമ്മയെയും മുറിയിലേക്ക് വിളിച്ചു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഇത് വിശ്വസിക്കാനായില്ല. എനിക്കും അതേ അവസ്ഥയായിരുന്നു. അതുകൊണ്ടാണ് അവരെ വിളിച്ചത്. ഇതിന് പിന്നാലെ മെസേജ് വന്ന നമ്പറില്‍ വിളിച്ച് സമ്മാനത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. അതെ നിങ്ങള്‍ക്ക് സമ്മാനം അടിച്ചെന്നായിരുന്നു മറുപടി. എന്നാല്‍ ടിക്കറ്റ് നിങ്ങള്‍ക്ക് ലഭിച്ചെന്ന് പറയാനാവില്ല. കാരണം ടിക്കറ്റ് വാങ്ങുന്നതിന് മതിയായ പണം നിങ്ങളുടെ അക്കൗണ്ടിലില്ലാത്തത് കൊണ്ട് ലോട്ടറി വാങ്ങിയെന്ന് പറയാനാവില്ലെന്നും അവിടെ നിന്ന് മറുപടി ലഭിച്ചു.

ലിയാമിന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്ന് പോയി

ലിയാമിന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്ന് പോയി

ആ നിമിഷം ഞാനാകെ തകര്‍ന്ന് പോയി. എന്നാല്‍ എന്നേക്കാള്‍ നിരാശ ലിയാമിനായിരുന്നു. ഒരുപാട് പ്ലാന്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതെല്ലാം മണിക്കൂറുകള്‍ കൊണ്ടാണ് തകര്‍ന്ന് പോയത്. റേച്ചല്‍ പ്രശ്‌നമില്ലെന്ന മട്ടിലാണ് അതിനെ എടുത്തത്. എന്നാല്‍ ആ നിരാശയില്‍ നിന്ന് എനിക്ക് പുറത്തുകടക്കാനായില്ലെന്നും ലിയാന്‍ പറയുന്നു. എന്റെ മനസ്സ് ആകെ തകര്‍ന്ന് പോയിരുന്നു. പുതിയൊരു വീടും, കാറും സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു. വലിയ പ്രതീക്ഷകള്‍ വലിയ നിരാശയാണ് സമ്മാനിച്ചതെന്നും യുവാവ് പറഞ്ഞു.

ഭാഗ്യം വീണ്ടും വരുമെന്ന പ്രതീക്ഷ

ഭാഗ്യം വീണ്ടും വരുമെന്ന പ്രതീക്ഷ

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

ഇവര്‍ എടുത്ത ടിക്കറ്റ് റേച്ചല്‍ ജീവിതത്തില്‍ ഭാഗ്യ നമ്പറായി കാണുന്നതാണ്. രണ്ട് സെറ്റ് നമ്പറാണ് എടുത്തത്. അതില്‍ കുടുംബാംഗങ്ങളുടെ പിറന്നാളുകളാണ് ഉള്ളത്. ആ നമ്പര്‍ നോക്കിയാണ് എടുത്തത്. എന്നാല്‍ രണ്ടാമത്തേതില്‍ പല തരത്തിലുള്ള നമ്പറുകളാണ് ഉള്ളത്. ലോട്ടറിയടിച്ചതും അത്തരമൊരു നമ്പറിനാണ്. ഇനി അങ്ങോട്ട് അത്തരം നമ്പറുകള്‍ മാത്രമേ എടുക്കൂ. എന്നാല്‍ ഇനി അത്തരം നമ്പറുകള്‍ എടുക്കില്ല. അത് മാറ്റി കഴിഞ്ഞു. സമ്മാനം എടുത്ത നമ്പര്‍ ദൗര്‍ഭാഗ്യമാണെന്ന് താന്‍ കരുതുന്നില്ലെന്നും റേച്ചല്‍ പറഞ്ഞു.

English summary
uk: a couple won 1611 cr bumper lottery and became billionaire but they didn't get the money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X