ബംപറടിച്ചത് ലക്ഷങ്ങള്‍, വിളിച്ചുപറഞ്ഞവരോട് പറ്റിക്കുന്നോടാ എന്ന് ദമ്പതിമാര്‍; തിരിച്ചറിഞ്ഞത് ഇങ്ങനെ
ലണ്ടന്‍: ഭാഗ്യം തേടിവരിക എന്നാല്‍ തന്നെ അപൂര്‍വ ജന്മമാണ് നമ്മളെന്ന് ഉറപ്പിക്കാം. എന്നാല്‍ അത് തട്ടിത്തെറിപ്പിക്കുന്ന സാഹചര്യമുണ്ടായാലോ? കേട്ടിട്ട് അത്ഭുതപ്പെടേണ്ട ഒരു ദമ്പതിമാര്‍ അത്തരമൊരു അബദ്ധത്തിന്റെ വക്കിലായിരുന്നു. ബ്രിട്ടനിലെ ഈ ദമ്പതിമാര്‍ക്ക് ഒരു ലോട്ടറയടിച്ചിരിക്കുകയാണ്. ലക്ഷങ്ങളാണ് സമ്മാനത്തുകയായി ലഭിച്ചത്.
എന്നാല്‍ ഇത് അറിയിക്കാനുള്ള ശ്രമത്തില്‍ നടന്നത് ചിരിപ്പിക്കുന്ന കാര്യങ്ങളാണ്. അതേസമയം ഇവര്‍ ഒടുവില്‍ ഇത് അറിഞ്ഞിരിക്കുകയാണ്. എന്നാല്‍ ആ നേട്ടത്തിലേക്ക് യാത്ര കുറച്ച് കടുപ്പമേറിയതായിരുന്നു. എന്തായാലും ഭാഗ്യം നഷ്ടപ്പെടാതെ തന്നെ ഒപ്പം നിന്നത് ഇവരെ കൂടുതല്‍ സന്തോഷത്തിലാക്കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

image credit: People's Postcode Lottery
പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്
ബ്രിട്ടനിലെ ഹാര്‍ട്ടില്‍പൂള്‍ സ്വദേശിയായ സ്റ്റീഫന്‍ വിയര്‍മൗത്തിനാണ് ലോട്ടറിയടിച്ചിരിക്കുന്നത്. പോസ്റ്റ്‌കോഡ് ലോട്ടറിയിലാണ് ഈ നേട്ടം അദ്ദേഹത്തെയും കുടുംബത്തെയും തേടിയെത്തിയത്. സ്റ്റീഫനൊപ്പം മറ്റ് മൂന്ന് ഭാഗ്യവതികള്‍ക്കും ഇതേ തുക തന്നെ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഏറ്റവും രസകരമായ കാര്യം ഇവര്‍ നാല് പേരും അയല്‍വാസികളാണ് എന്നതാണ്. ഇവരുടെ കുടുംബവുമായി ചേര്‍ന്ന് വന്‍ ആഘോഷത്തിലാണ് ഈ നാല് പേരും. കൈയ്യിലെത്തിയിരിക്കുന്ന ലക്ഷങ്ങളാണെന്ന് ഇവര്‍ക്ക് നല്ല ബോധ്യമുണ്ട്.

ബിസിനസ് നടത്തുകയാണ് 46കാരനായ സ്റ്റീഫന്‍. ഏഴാം സ്വര്‍ഗത്തിലാണ് താനിപ്പോള്‍ ഉള്ളതെന്ന് സ്റ്റീഫന്‍ പറയുന്നു. ജീവിതം തന്നെ ഈ ലോട്ടറി മാറ്റിമറിച്ചിരിക്കുകയാണ്. സ്റ്റീഫനും ഭാര്യ കേര്‍സ്റ്റിയും ഈ നേട്ടത്തെ ദൈവഭാഗ്യമായിട്ടാണ് കാണുന്നത്. ഏറ്റവും അനുയോജ്യമായ സമയത്താണ് ഈ ലോട്ടറി ജീവിതത്തിലേക്ക് വരുന്നതെന്ന് സ്റ്റീഫന്‍ പറഞ്ഞു. കാരണം പണമേറെ ആവശ്യമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ സമ്മാനം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ ആരോ കളിപ്പിക്കാന്‍ വിളിക്കുകയാണെന്നാണ് ഇവര്‍ കരുതിയത്.

ഒടുവില്‍ സമ്മാനം അടിച്ചത് സ്റ്റീഫന്‍ മനസ്സിലാക്കി. ഇത് ഭാര്യയോട് പറഞ്ഞപ്പോള്‍ രസകരമായിരുന്നു കാര്യങ്ങള്‍. നീ എന്നെ പറഞ്ഞ് പറ്റിക്കുകയല്ലേ എന്നായിരുന്നു സ്റ്റീഫനോട് ഭാര്യയുടെ ചോദ്യം. ഇത് തന്നെയായിരുന്നു ലോട്ടറി അധികൃതരോടും ഈ ദമ്പതിമാര്‍ പറഞ്ഞത്. സ്റ്റീഫനെ എനിക്ക് വിശ്വാസമില്ലായിരുന്നു. അവന്‍ ഇടയ്ക്കിടെ ഇത്തരം പ്രാങ്കുകള്‍ നടത്താറുണ്ട്. അതിലൂടെ തന്നെ പറ്റിക്കാനാണ് ശ്രമിക്കാറുള്ളത്. അതുകൊണ്ട് ഇതും അത്തരമൊരു കാര്യമാണെന്ന് താന്‍ കരുതിയെന്ന് കേര്‍സ്റ്റി പറയുന്നു. എന്നാല്‍ സ്റ്റീഫന്‍ ഇത് തമാശയല്ലെന്ന് അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications