വീടിന് പുറത്ത് നഴ്സിന്റെ പ്രേതം; ഇരുട്ടിലെ രൂപത്തെ കണ്ട് ഞെട്ടി യുവാവ്, ലൈറ്റിടാതെ ഇനി ഉറങ്ങില്ല
ലണ്ടന്‍: അര്‍ധരാത്രി വീടിന് പുറത്ത് ഒരു അജ്ഞാത രൂപത്തെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ഏത് കൊലകൊമ്പനും ഭയന്ന് വിറച്ച് പോകും. അങ്ങനൊരു അവസ്ഥ ബ്രിട്ടനിലെ ഒരു യുവാവിന് ഉണ്ടായിരിക്കുകയാണ്. വീടിന് പുറത്ത് ഒരു അജ്ഞാത രൂപത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇയാള്‍. ഇപ്പോള്‍ പേടി കാരണം വീടിന് പുറത്തിറങ്ങാന്‍ പോലും ബ്രിട്ടീഷ് യുവാവിന് ഭയമാണ്.
പക്ഷേ ഇതൊരു തമാശ കാര്യമല്ല. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ ആ ഭയം ലോകം മുഴുവന്‍ പടര്‍ന്നിരിക്കുകയാണ്. എന്താണ് ഇയാള്‍ കണ്ടതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

IMAGE CREDIT: Kennedy News and Media
ബ്രിട്ടനിലെ കോണ്‍വാളിലെ ലോണ്സെസ്റ്റണ് സ്വദേശിയാണ് റോബ് വില്യംസ് എന്ന യുവാവ്. നവംബര്‍ പതിമൂന്നിനാണ് ഞെട്ടി വിറച്ച ആ സംഭവത്തിന് റോബ് ദൃക്സാക്ഷിയായത്. കിടന്നുറങ്ങാന്‍ നേരത്തെ ഫോണിലെ നോട്ടിഫിക്കേഷന്‍ കണ്ടാണ് റോബ് നോക്കുന്നത്. തന്റെ വീട്ടിന്റെ ഡോര്‍ബെല്‍ ക്യാമറയുടെ മോഷന്‍ സെന്‍സന്‍ ഓണായിരിക്കുന്നു. എന്തോ വന്ന് അതില്‍ തട്ടിയതിനെ തുടര്‍ന്നാണ് നോട്ടിഫിക്കേഷന്‍ വന്നത്. ഇയാളുടെ ഫ്ളാറ്റിലേക്ക് കയറുന്ന പടികളുടെ ഭാഗത്തായുള്ള ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

IMAGE CREDIT: Kennedy News and Media
ഒരു അജ്ഞാത രൂപ ഇയാളുടെ ഫ്ളാറ്റിലേക്കുള്ള പടികളുടെ അടുത്ത് നില്‍ക്കുന്നതായിരുന്നു കാണാന്‍ കഴിഞ്ഞത്. ഭയം കൊണ്ട് റോബിന് എഴുന്നേല്ക്കാന് പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതേസമയം പുറത്തെ ലൈറ്റ് ഇട്ടതിന് പിന്നാലെ ഈ അജ്ഞാത രൂപം അപ്രത്യക്ഷമാവുകയും ചെയ്തു. വിശ്വസിക്കാനാവാതെ റോബ് തന്റെ കൈയ്യിലുള്ള ആ ഫൂട്ടേജ് വീണ്ടും പരിശോധിച്ചു. അപൂര്‍വം രൂപം തന്നെയാണ് തന്റെ വീട്ടിന് പുറത്തുള്ളതെന്ന് മനസ്സിലായി. അതൊരു വെളുത്ത രൂപമാണെന്നും റോബ് ഉറപ്പിച്ചു.

താന്‍ കണ്ടത് ഒരു പ്രേതത്തെയാണെന്ന് റോബ് പറയുന്നു. ഭയന്ന് വിറച്ച റോബ് വീട്ടില്‍ ലൈറ്റ് പോലും അണയ്ക്കാതെയാണ് ഇപ്പോള്‍ കിടന്നുറങ്ങുന്നത്. 39കാരനായ റോബിന് ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ ദേഹമാസകലം വിറയ്ക്കുകയാണ്. തന്റെ വീട്ടിന് പുറത്തുള്ള ക്യാമറ എന്തെങ്കിലും ഒരു രൂപത്തെ കണ്ടാല്‍ മാത്രമേ ശബ്ദമുണ്ടാക്കൂ. അത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. അവിടെ ഒരു രൂപം ഉണ്ടായിരുന്നുവെന്ന് ഉറപ്പാണ്. അതുകൊണ്ട് ഈ ക്യാമറകള്‍ ഉടനെ കണ്ടുപിടിക്കുകയും, പുറത്തെ ലൈറ്റുകള്‍ താനെ തെളിയുകയും ചെയ്തതെന്നും റോബ് വ്യക്തമാക്കി.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
ഏതോ മദ്യപാനിയാണ് അവിടെ നില്‍ക്കുന്നതെന്നാണ് കരുതിയത്. എന്നാല്‍ അതൊരു അജ്ഞാത രൂപമായിരുന്നു. ഇരുപത് സെക്കന്‍ഡുകളോളം ഞാനത് നോക്കി നിന്നു. പെട്ടെന്നാണ് വെളിച്ചം വന്നത്. അതോടെ ആ രൂപത്തെ അവിടെ കാണാനില്ലായിരുന്നു. ആ സംഭവം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുകയാണ്. എന്താണ് ഞാന്‍ കണ്ടതെന്ന് ഇപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഒരാളുടെ എല്ലാ സ്വഭാവ സവിശേഷതകളും അതിനുണ്ടായിരുന്നു. ഒരു തലയും അതില്‍ തൊപ്പി വെച്ചിരിക്കുന്നതും കാണാമായിരുന്നു. ഒരു ശരീരത്തിന്റെ രൂപഘടനയായിരുന്നു അതില്‍ കാണാന്‍ സാധിച്ചതെന്നും യുവാവ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ തന്റെ കാമുകിയെ വിളിച്ചു. ഇക്കാര്യം താന്‍ അവളോട് പറഞ്ഞു. ഈ രൂപത്തിന്റെ ക്ലിപ്പ് ഞാന്‍ അവള്‍ക്ക് അയച്ച് കൊടുത്തു. അവളാകെ അമ്പരന്ന് നില്‍ക്കുകയാണ്. ശരിക്കും പേടിപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു അത്. ആ രാത്രി എനിക്ക് ഉറക്കം പോലും കിട്ടിയില്ല. മുറിയില്‍ ലൈറ്റുകള്‍ തെളിച്ച് വെച്ചാണ് ഞാന്‍ അന്ന് ഉറങ്ങിയതെന്നും യുവാവ് പറഞ്ഞു. ആ വീഡിയോ ഇപ്പോഴും കൈവശമുണ്ട്. ഓരോ തവണ കാണുമ്പോഴും എനിക്ക് അജ്ഞാതമായി കൊണ്ടിരിക്കുകയാണ് ആ സംഭവമെന്നും റോബ് പറഞ്ഞു.

ഇന്റര്‍നെറ്റില്‍ പ്രേതങ്ങളുടെ പല വീഡിയോകള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാണ് ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും അജ്ഞാതമായ സംഭവം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ പ്രേതമാണെന്ന് ഞാന്‍ അവകാശപ്പെട്ടിരുന്നില്ല. കാരണം സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ പറയുന്നത് ലൈറ്റിന്റെ പ്രതിധ്വനിയാണിതെന്നാണ്. എന്നാല്‍ ഇതേ ക്യാമറയും ലൈറ്റും തന്നെയാണ് ഇപ്പോഴുമുള്ളതല്ല. ഇങ്ങനെയൊരു കാര്യം ഇതുവരെ ആ ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്നും റോബ് പറഞ്ഞു. നിരവധി പേരാണ് ഇത് പ്രേതം തന്നെയാണെന്ന് പറഞ്ഞത്.

അതേസമയം ഈ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം തനിക്കൊരു മെസേജ് വന്നിരുന്നുവെന്ന് റോബ് വെളിപ്പെടുത്തി. അവര്‍ പ്രേതത്തിന്റെ കാര്യങ്ങള്‍ പറഞ്ഞു. ഹെലന് എന്നാണ് തന്നെ സന്ദര്‍ശിക്കാനെത്തിയ പ്രേതത്തിന്റെ പേരെന്ന് അവര്‍ പറഞ്ഞു. 36ാം വയസ്സില്‍ മഹാമാരിയെ തുടര്‍ന്നാണ് അവര്‍ മരിച്ചത്. എന്നാല്‍ വളരെ ദയയുള്ളവളാണ് ആ നഴ്സ്. അടുത്ത് തന്നെയുള്ള ആശുപത്രിയിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. നിങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നുവെന്ന തോന്നല്‍ കൊണ്ടാണ് ആ പ്രേതം മടങ്ങി പോയതെന്നും ഈ സ്ത്രീ പറഞ്ഞുവെന്നും റോബ് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications