Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപക ജോലി കളഞ്ഞ് ഇംഗ്ലണ്ടുകാരി; താല്‍പര്യം കാമുകനെ പരിചരിക്കല്‍, കാരണം ഇതാണ്

ലണ്ടന്‍: വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ ജോലിക്ക് പോകുന്നത് മുമ്പ് നിര്‍ത്താറുണ്ടായിരുന്നു. ഇത് സാധാരണ ഇന്ത്യയില്‍ കണ്ടുവരുന്ന കാര്യമായിരുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇത് കണ്ടുവരാറില്ലായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ ഒരു യുവതി തന്റെ കാമുകന് വേണ്ടി നല്ലൊരു ജോലി ഉപേക്ഷിച്ചിരിക്കുകയാണ്. വീട്ടില്‍ തന്നെയിരിക്കുന്ന കാമുകിയായി മാറാന്‍ ഇവരോട് കാമുകന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇത് അക്ഷരം പ്രതി അനുസരിച്ചിരിക്കുകയാണ് യുവതി. അതേസമയം ഇന്‍സ്റ്റഗ്രാമിലെ താരം കൂടിയാണ് ഇവര്‍. എന്തുകൊണ്ട് ഇങ്ങനൊരു ഓപ്ഷന്‍ തിരഞ്ഞെടുത്തുവെന്നും, അത് കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നും യുവതി വെളിപ്പെടുത്തുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: sumerica instagram

28കാരിയായ സമ്മര്‍ ഹോക്കിന്‍സ് ഒരു അധ്യാപികയായിരുന്നു. എന്നാല്‍ കാമുകന്റെ ആവശ്യപ്രകാരം സ്റ്റേ അറ്റ് ഹോം ഗേള്‍ഫ്രണ്ടാവാന്‍ തീരുമാനിക്കുകയായിരുന്നു. യുവതി. ഇന്‍സ്റ്റഗ്രാമില്‍ തന്റെ നിത്യേനയുള്ള ജീവിതത്തിന്റെ വീഡിയോകള്‍ സമ്മര്‍ പങ്കുവെക്കാറുണ്ട്. അതില്‍ എങ്ങനെ കാമുകനെ പരിചയപ്പെട്ടെന്നും, ഇപ്പോള്‍ ഈ ജീവിതത്തിലേക്ക് മാറിയെന്നുമെല്ലാം സമ്മര്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ വീഡിയോ എല്ലാം വൈറലായിരിക്കുകയാണ്.

2

image credit: sumerica instagram

ബ്രിട്ടനിലെ ബ്രിസ്‌റ്റോളുകാരിയാണ് സമ്മര്‍. താമസവും അവിടെയായിരുന്നു. എന്നാല്‍ ക്രിസിനെ പരിചയപ്പെടുകയും, അതിന് ശേഷം പ്രണയത്തിലാവുകയും ചെയ്തതോടെയാണ് സമ്മര്‍ ബ്രിട്ടനില്‍ നിന്ന് സ്‌കോട്‌ലന്‍ഡിലേക്ക് താമസം മാറുന്നത്. ക്രിസ് മുന്‍ ലവ് ഐലന്‍ഡ് മത്സരാര്‍ത്ഥിയാണ്. 2021ലാണ് ക്രിസിന്റെ ജീവിതം ആകെ മാറി മറിച്ചത്. തന്റെ കാമുകന്‍ തന്നോട് പറഞ്ഞ ഒരു കാര്യമാണ് തന്നെ സ്റ്റേ അറ്റ് ഹോം ഗേള്‍ഫ്രണ്ടാകാന്‍ പ്രേരിപ്പിച്ച കാര്യമെന്ന് സമ്മര്‍ പറയുന്നു.

3

image credit: sumerica instagram

2021ല്‍ സമ്മര്‍ തന്റെ അധ്യാപന ജോലി ഉപേക്ഷിക്കുകയായിരുന്നു. പണത്തെ കുറിച്ച് ആലോചിച്ച് നീ ഒരിക്കലും ആശങ്കപ്പെടേണ്ടതില്ലെന്ന് ക്രിസ് തന്നോട് പറഞ്ഞു. അതോടെയാണ് താന്‍ ജോലി ഉപേക്ഷിച്ചത്. ക്രിസ് തരക്കേടില്ലാത്തൊരു കോടീശ്വരനാണ്. ഇയാള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ നിന്നാണ് കോടികള്‍ സമ്പാദിക്കുന്നത്. അതുകൊണ്ട് തന്നെ ആഢംബര ജീവിതമാണ് സമ്മര്‍ നയിക്കുന്നത്. യുട്യൂബ് കണ്ടന്റുകള്‍ ധാരാളം ഉണ്ടാക്കി ആരാധകരെ ഉണ്ടാക്കാനും സമ്മറിന് സാധിച്ചിട്ടുണ്ട്.

 4

image credit: sumerica instagram

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

ജീവിതം ഒരിക്കലും മുരടിച്ച് പോകുന്നില്ലെന്ന് സമ്മര്‍ പയുന്നു. എന്നും രാവിലെ ഞാന്‍ അവനെ എഴുന്നേല്‍പ്പിക്കും. നല്ല ഇളം ചൂടുള്ള വെള്ളത്തില്‍ അവന് കുളിക്കാനുള്ള സൗകര്യമൊരുക്കും. ക്രിസിന് വേണ്ടി പ്രഭാത ഭക്ഷണമൊരുക്കുന്നതും താനാണെന്ന് സമ്മര്‍ പറയുന്നു. അവന് എന്ത് കഴിക്കണമെന്ന് തോന്നുന്നുവോ അതെല്ലാം ഞാന്‍ ഉണ്ടാക്കി കൊടുക്കും. അതിനി സാന്‍ഡ്വിച്ചായാലും മറ്റെന്തായാലും അങ്ങനെ തന്നെയായിരിക്കുമെന്നും സമ്മര്‍ പറഞ്ഞു.

5

image credit: sumerica instagram

ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. ക്രിസ് ജോലിക്ക് പോകുമ്പോള്‍ ഞാനാണ് വീട്ടുജോലികള്‍ ചെയ്യുന്നത്. വീട്ടിലെ ക്ലീനിംഗും, ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതും, നായയെ നടത്തിച്ച് കൊണ്ടുപോകുന്നതുമെല്ലാം ഇപ്പോള്‍ ഞാനാണ്. തനിക്ക് ഇഷ്ടമുള്ളതെന്തും ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഒരുപാട് വായിക്കാനും. സലൂണില്‍ പോയി മേക്കപ്പ് ഇടാനുമെല്ലാം സമയമുണ്ട്. സുഹൃത്തുക്കളില്ല എന്നത് മാത്രമാണ് സങ്കടമെന്നും സമ്മര്‍ പറഞ്ഞു.

6

image credit: sumerica instagram

ഈ ജീവിതം വിട്ടുകളയാന്‍ താല്‍പര്യമില്ല. ജോലിക്ക് പോകണമെങ്കില്‍ വീണ്ടും പോകാം. ആ പ്രശ്‌നമില്ല. എന്നാല്‍ അതിന്റെ ആവശ്യമില്ലെങ്കില്‍ പിന്നെന്തിനാണ് പോകുന്നതെന്നും യുവതി ചോദിച്ചു. തന്റെ പങ്കാളി എത്ര സമ്പാദിക്കുന്നുണ്ടെന്ന് അറിയില്ല. എല്ലാ കാര്യങ്ങളും ക്രിസ് ആണ് നോക്കുന്നത്. പണമെല്ലാം അവന്‍ അടയ്ക്കും. പുറത്തുപോവുമ്പോഴും ചെലവാക്കുന്നത് അവനാണ്. ജീവിതത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്തുകയാണ് ഇക്കാര്യത്തില്‍ വേണ്ടത്. അതാണ് ഇങ്ങനൊരു ബ ന്ധത്തില്‍ പ്രധാനമെന്നും അവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+