Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാലോവീന്‍ ദിനത്തില്‍ പ്രേതവുമായി ഗായികയുടെ വിവാഹം; ഹണിമൂണിന് പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ലണ്ടന്‍: പ്രേതങ്ങളുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ എല്ലാവരും ഇല്ലെന്ന അഭിപ്രായക്കാരാവില്ല. നിരവധി പേര്‍ക്ക് പ്രേതങ്ങളില്‍ വിശ്വാസമുണ്ടാവും. എന്നാല്‍ ഒരു യുവതി പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഇപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും വരെ അമ്പരന്നിരിക്കുകയാണ്. ഇവര്‍ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുന്നത് ഒരു പ്രേതത്തെയാണ്.

ഇവര്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്. ഭര്‍ത്താവിനൊരു പേരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഹണിമൂണിന് പോയപ്പോള്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടായെന്ന് പറയുകയാണ് ഇവര്‍. ഇങ്ങനൊരു അവകാശവാദം കേട്ടിട്ട് അമ്പരന്ന് പോകാത്തവര്‍ ആരുമുണ്ടാവില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: itv

ഗായിക ബ്രൊക്കാര്‍ഡിയാണ് പ്രേതത്തെ വിവാഹം ചെയ്‌തെന്ന് പറഞ്ഞിരുന്നത്. പ്രേതവും കാമുകനുമായ എഡ്വാര്‍ഡോയെയാണ് ഇവര്‍ വിവാഹം കഴിച്ചത്. എന്നാല്‍ ബാരി ദ്വീപിലേക്കാണ് ഇവര്‍ മധുവിധു ആഘോഷിക്കാന്‍ പോയത്. ഇത് വലിയ പ്രശ്‌നമാവുകയും ചെയ്തു. കഴിഞ്ഞ മാസം ഹാലോവീന്‍ ദിനത്തിലായിരുന്നു ബ്രോക്കാര്‍ഡിയുടെ വിവാഹം. ലണ്ടനിലെ അസൈലം ചാപ്പലില്‍ വെച്ചായിരുന്നു ഈ ചടങ്ങുകള്‍ നടന്നത്. ഒരുപാട് ഭയപ്പെടുത്തിയ വിവാഹം കൂടിയായിരുന്നു ഇത്.

2

വിവാഹത്തിന് കാര്‍മികത്വം വഹിക്കാനായി ഒരാളെ കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് ബ്രോക്കാര്‍ഡി പറയുന്നു. പള്ളിയില്‍ നിന്ന് ആരും വരാന്‍ തയ്യാറായിരുന്നില്ല. പ്രധാന കാരണം മതമായിരുന്നു. മറ്റൊന്ന് പ്രേതത്തിനെയാണ് വിവാഹം കഴിക്കുന്നതെന്ന വാദമായിരുന്നു. പുരോഹിതന്മാരില്‍ പലരും താന്‍ ഒരു പ്രേതത്തെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞ് വിശ്വസിച്ചില്ലെന്ന് യുവതി പറയുന്നു. തന്നെ പലരും പള്ളിയില്‍ നിന്ന് പുറത്താക്കി. ചിലര്‍ തന്നെ പൂജകളിലൂടെ പ്രേതത്തിന്റെ പിടിയില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ നോക്കിയെന്നും യുവതി പറഞ്ഞു.

3

വിക്ടോറിയന്‍ കാലഘട്ടത്തിലെ സൈനികനാണ് ഇവരുടെ കാമുകനായ എഡ്വാര്‍ഡോ എന്ന പ്രേതം. കഴിഞ്ഞ വര്‍ഷം ഇവരുടെ കിടപ്പുമുറിയില്‍ ഇയാള്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയെന്നാണ് ബ്രോക്കാര്‍ഡി പറയുന്നത്. താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്നയാളായിരുന്നില്ല. എന്നാല്‍ തന്റെ ഭര്‍ത്താവിനെ കണ്ടതോടെ വിശ്വാസം വന്നുവെന്നും അവര്‍ പറഞ്ഞു. ഇവരുടെ വിവാഹവും രസകരമായിരുന്നു. മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുമെല്ലാം ഈ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.

4

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

മര്‍ലിന്‍ മണ്‍റോ, എല്‍വിസ്, ഹെന്റി രാജാവ് എന്നിവരെല്ലാം ചടങ്ങിലേക്ക് എത്തിയിരുന്നു. വിവാഹ പാര്‍ട്ടിക്ക് മര്‍ലിണ്‍ മണ്‍റോ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഈ പ്രമുഖരെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരാണ്. തന്റെ ഭര്‍ത്താവ് അവരെ കുറിച്ച് മോശമായ ഒരു പരാമര്‍ശം നടത്തിയതാണ് പ്രശ്‌നമായത്. അത് വിവാഹ ചടങ്ങുകളെ ആകെ മോശമാക്കിയെന്നും, നശിപ്പിച്ചെന്നും ബ്രോക്കാര്‍ഡി പറഞ്ഞു.

5

ഇവര്‍ തമ്മിലുള്ള പ്രണയം പരസ്യമാക്കിയതിന് നേരത്തെ എഡ്വാര്‍ഡോ തന്നെ ഉപേക്ഷിച്ച് പോയെന്ന് ബ്രോക്കാര്‍ഡി പറയുന്നു. ഒടുവില്‍ അവന് വേണ്ടി ഞാനൊരു ഗാനമെഴുതി. അതാണ് അവനെ തിരിച്ചുകൊണ്ടുവന്നത്. അടുത്തിടെയാണ് ഞങ്ങള്‍ ഹണിമൂണിന് പോയത്. ബാരി ദ്വീപിലെ ആ മധുവിധു നശിപ്പിച്ചതും എഡ്വാര്‍ഡോയാണ്. തന്റെ മുഖത്താകെ ഐസ്‌ക്രീം വീണു. ഇതെല്ലാം എഡ്വാര്‍ഡോ ചെയ്തതാണ്. ഓരോ ദിവസം കഴിയുന്തോറും അത് മോശമായി വന്നു. എഡ്വാര്‍ഡോയുടെ പ്രവര്‍ത്തികള്‍ അപ്രവചനീയമാണെന്നും യുവതി പറഞ്ഞു.

6

എഡ്വാര്‍ഡോയ്ക്ക് ബാങ്ക് കാര്‍ഡ് ഇല്ലാത്തത് കൊണ്ട് പണമെല്ലാം ഞാന്‍ നല്‍കണം. ഹോട്ടലിലെ മിനി ബാറുകളില്‍ പോയി ധാരാളം മദ്യം കഴിക്കും. ദുരൂഹ സാഹചര്യത്തില്‍ ഇവിടെ മദ്യക്കുപ്പികള്‍ കാലിയായി കിടക്കുന്നത് കാണാം. ഞാന്‍ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ 12 ബോട്ടിലോളം വിലയേറിയ ഷാമ്പയിനുകളാണ് എഡ്വാര്‍ഡോ ഓര്‍ഡര്‍ ചെയ്തത്. അതിന്റെ പണം വരെ താന്‍ കൊടുക്കേണ്ടി വന്നു. ഇത്തരം കാര്യങ്ങളൊക്കെയാണ് എഡ്വാര്‍ഡോ ഇപ്പോള്‍ ചെയ്യുന്നതെന്നും ബ്രോക്കാര്‍ഡി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+