യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ദേശീയ പതാക നശിപ്പിച്ച് ഖലിസ്ഥാന്‍ അനുകൂലികള്‍; പ്രതിഷേധിച്ച് ഇന്ത്യ

ന്യൂദല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ അതിക്രമം. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിലെ ദേശീയപതാക താഴ്ത്തി കെട്ടാന്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ശ്രമിച്ചു. ഖലിസ്ഥാന്‍ വിഘടന വാദി നേതാവ് അമൃത്പാല്‍ സിംഗിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് അക്രമം. സംഭവത്തെ അപലപിച്ച രാജ്യം, ഇന്ത്യയിലെ യുകെ ഹൈക്കമ്മീഷനെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് മതിയായ സുരക്ഷ നല്‍കാത്തതില്‍ ആണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ക്രിസ്റ്റീന സ്‌കോട്ടിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചാണ് ഇന്ത്യ പ്രതിശേധം അറിയിച്ചത്. ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സുരക്ഷയോടുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ മനോഭാവം അംഗീകരിക്കാനാവില്ല എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖാലിസ്ഥാനി മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിലെ ബാല്‍ക്കണിയിലേക്ക് കയറിയ പ്രതിഷേധക്കാരില്‍ ഒരാള്‍ ദേശീയ പതാക വലിച്ചിറക്കാന്‍ ശ്രമിക്കുകയായിരുന്നു. 2019 ല്‍ കശ്മീരി, ഖാലിസ്ഥാനി വിഘടനവാദികള്‍ എംബസി വളഞ്ഞ് മുട്ടയേറ് നടത്തിയതിന് ശേഷമുള്ള ഏറ്റവും മോശമായ സംഭവമാണിത്.

അതേസമയം ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സംഭവം അംഗീകരിക്കാനാകില്ല എന്നും സംഭവത്തില്‍ അപലപിക്കുന്നു എന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു. യു കെ സര്‍ക്കാരിന് ആണ് സുരക്ഷ ഒരുക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം. അക്രമികള്‍ക്ക് എന്തുകൊണ്ടാണ് കെട്ടിടത്തില്‍ കടന്നുകയറാന്‍ കഴിഞ്ഞത് എന്ന് വിശദീകരിക്കണം എന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം. ഇതിനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കണം എന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചിട്ടുണ്ട്. അതേസമയം അമൃത്പാല്‍ സിംഗിന് വേണ്ടിയുള്ള പൊലീസ് നടപടിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് 78 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം
അമൃത്പാല്‍ സിംഗിന്റെ വീടിന് പുറത്ത് പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷനില്‍ റൈഫിളുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് വിവരം. അതേസമയം ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം ശക്തമാക്കുകയാണ് എന്നാണ് വിവരം.












Click it and Unblock the Notifications