Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയടിക്കുമെന്ന് നേരത്തെ അറിയാമായിരുന്നോ..? ബംപര്‍ സമ്മാനം ലഭിച്ച വൃദ്ധന്റെ പ്ലാന്‍ കേട്ടോ

LOTTERY

ലോട്ടറി വിജയങ്ങള്‍ പലപ്പോഴും അമ്പരപ്പിക്കുന്ന ഒന്നായിരിക്കും. അപ്രതീക്ഷിതമായി ഒരുപാട് ധനം കൈയിലെത്തുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ചിലരാകട്ടെ ആഗ്രഹങ്ങളുടെ കെട്ടഴിച്ച് ലോട്ടറി സമ്മാനമായി ലഭിക്കുന്ന പണം മുഴുവനും ചെലവാക്കുകയും ചെയ്യും. എങ്കിലും അപ്രതീക്ഷിതമായി ലഭിക്കുന്ന പണം എല്ലാവരേയും സന്തോഷിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല.

ഭാഗ്യം എന്നത് ഒന്ന് കൊണ്ട് മാത്രം ലഭിക്കുന്നതാണ് ലോട്ടറി സമ്മാനങ്ങളില്‍ പലതും. ഏറെ നാളായി ലോട്ടറി എടുത്തിട്ട് അടിക്കാത്തവരും താല്‍പര്യമില്ലാതെ നേരമ്പോക്കിനായി ലോട്ടറി എടുത്തിട്ട് സമ്മാനം ലഭിക്കുന്നവരും എല്ലാം ഇന്നത്തെ കാലത്ത് അപൂര്‍വമല്ല. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ ഒരു മുന്‍ ടാക്‌സി ഡ്രൈവര്‍ക്ക് ലോട്ടറി വിജയം ലഭിച്ചതും ആ പണം അദ്ദേഹം എന്തിനൊക്കെ ചെലവഴിക്കും എന്ന് പറഞ്ഞതുമാണ് വൈറലാകുന്നത്.

ലഭിച്ചത് 10 കോടി രൂപ!!

ലഭിച്ചത് 10 കോടി രൂപ!!

ഇംഗ്ലണ്ടിലെ ഡെവോണിലെ മുന്‍ ടാക്‌സി ഡ്രൈവറായ സ്റ്റീവ് ഗോവറിനെ തേടിയാണ് കഴിഞ്ഞ ദിവസം ലോട്ടറി വിജയം എത്തിയത്. മാര്‍ച്ച് നാലിന് ലോട്ടോ ഡ്രോയില്‍ അഞ്ച് നമ്പറുകളും പൊരുത്തപ്പെട്ടതോടെ ഒരു മില്യണ്‍ പൗണ്ട് ആണ് സമ്മാനമായി നേടിയിരിക്കുന്നത്. അതായത് ഏകദേശം 10 കോടി ഇന്ത്യന്‍ രൂപയാണ് (10,05,41,191) സ്റ്റീവ് ഗോവറിന് ലഭിച്ചിരിക്കുന്നത്. തീര്‍ത്തും വിശ്വസിക്കാനാകാത്ത ജയമാണ് ഇത് എന്നാണ് സ്റ്റീവ് ഗോവര്‍ പറയുന്നത്.

ഒരേ നമ്പറില്‍ ടിക്കറ്റ്

ഒരേ നമ്പറില്‍ ടിക്കറ്റ്

തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നതുവരെ തനിക്ക് സമ്മാനം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന്സ്റ്റീവ് ഗ്ലോവര്‍ പറഞ്ഞു. പലപ്പോഴായി ലോട്ടറിയെടുന്ന സ്റ്റീവ് ഗോവര്‍ എപ്പോഴും ഒരേ നമ്പറാണ് തെരഞ്ഞെടുക്കാറുള്ളത്. അതിനാല്‍ സമ്മാന നമ്പര്‍ പൊരുത്തപ്പെട്ടപ്പോള്‍ തന്നെ പെട്ടെന്ന് തിരിച്ചറിയാനായി എന്ന് സ്റ്റീവ് ഗോവര്‍ പറയുന്നത്. എക്‌സെറ്ററിലെ വിപ്ടണിലെ പിന്‍ഹോ റോഡിലെ മക്കോള്‍സില്‍ നിന്നാണ് സമ്മാന ടിക്കറ്റ് വാങ്ങിയത് എന്ന് സ്റ്റീവ് ഗോവര്‍ പറയുന്നു.

രണ്ട് തവണ ഹൃദയാഘാതം

രണ്ട് തവണ ഹൃദയാഘാതം

സമ്മാനം നേടിയ ഉടന്‍ തന്നെ താന്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിലെ ഡെലിയ എന്ന സ്ത്രീക്ക് കുറച്ച് പൂക്കള്‍ നല്‍കിയെന്ന് അദ്ദേഹം പറയുന്നത്. 73 കാരനായ സ്റ്റീവ് ഗോവര്‍ രണ്ട് തവണ ഹൃദയാഘാതത്തെ അതിജീവിച്ച ആളാണ്. സ്ഥിരമായി താന്‍ ലോട്ടറി ടിക്കറ്റുകള്‍ ഒരേ കടയില്‍ നിന്നാണ് വാങ്ങുന്നത് എന്നും അതിനാല്‍ തന്റെ സന്തോഷം അവിടെയുള്ള ജീവനക്കാരുമായി പങ്കിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Cleaning Tips: മേക്കപ്പ് കറ വസ്ത്രങ്ങളിലായോ.. പേടി വേണ്ട, പരിഹാരമിതാ

ലോട്ടറി തുക ചെലവഴിക്കുന്നത് ഇങ്ങനെ

ലോട്ടറി തുക ചെലവഴിക്കുന്നത് ഇങ്ങനെ

മാത്രമല്ല തനിക്ക് ടിക്കറ്റ് വിറ്റ വ്യക്തിക്ക് എന്തെങ്കിലും സഹായം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുകയുമായി സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലേക്ക് മാറാനാണ് ഗോവര്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ആധുനിക സൗകര്യങ്ങളുള്ള ഒരുട മോട്ടോര്‍ഹോം വാങ്ങി ഇനിയുള്ള ജീവിതം മുഴുവന്‍ ആസ്വദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ഹോം ആയിരിക്കും തന്റെ താല്‍ക്കാലിക വീട് എന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+