ക്രിസ്മസ് ദിനത്തില്‍ അത്ഭുത പ്രവര്‍ത്തി; ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കിട്ടിയത് കവര്‍ നിറച്ച് പണം
ലണ്ടന്‍: ക്രിസ്മസ് അത്ഭുതങ്ങളുടെ ദിവസമാണ്. ഇല്ലാത്തവന് മുന്നില്‍ ദൈവം സഹായവുമായി എത്തുമെന്നാണ് വിശ്വസിക്കുന്നത്. ക്രിസ്മസ് അപ്പൂപ്പന്‍ ഇവരെ തേടി സമ്മാനവുമായി എത്തുമെന്നാണ് ഐതിഹ്യം. ഇതൊക്കെ വിശ്വസിക്കണമെങ്കില്‍ വിശ്വസിക്കാം എന്നത് യുക്തിക്ക് അനുസരിച്ച് ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ ആ നാടോടിക്കഥ ശരിക്കും സംഭവിച്ചിരിക്കുകയാണ്.

ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ ക്രിസ്മസ് ദിനത്തില്‍ ഇവിടെയുള്ള താമസക്കാര്‍ക്കെല്ലാം ഒരു കവര്‍ നിറച്ച് പണമാണ് ലഭിച്ചിരിക്കുന്നത്. ലോകത്ത് ഒരു സ്ഥലത്തും ഇങ്ങനൊരു കാര്യം മുമ്പ് കേട്ടിട്ടില്. ദൈവിക പ്രവര്‍ത്തിയെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി വരും. വിശദമായ വിവരങ്ങളിലേക്ക്....

ഒരു അജ്ഞാതനായ വ്യക്തി നോട്ടിങ്ഹാം മേഖലയില്‍ പണം വിതരണം ചെയ്യുകയായിരുന്നു. ഇയാള്‍ ഒരു പുണ്യപ്രവര്‍ത്തി പോലെയാണ് ക്രിസ്മസ് ദിനത്തില്‍ പണം വിതരണം ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് വെബ്‌സൈറ്റായ മെട്രോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നല്ല മനസ്സുള്ള വ്യക്തിയെന്നാണ് ഇയാളെ ഇവര്‍ വിശേഷിപ്പിക്കുന്നത്. ഒരു കവറില്‍ സീല്‍ ചെയ്ത്, അത് പൊതിഞ്ഞാണ് ഈ അജ്ഞാതന്‍ ആളുകളെ സഹായിക്കുന്നത്. ഓരോ വീടിന്റെയും ലെറ്റര്‍ ബോക്‌സിലാണ് പണം നിക്ഷേപിക്കുന്നത്.

ബ്രിട്ടനില്‍ വലിയ വിലക്കയറ്റം കാരണം ജനങ്ങള്‍ ബുദ്ധിമുട്ടി നില്‍ക്കുകയാണ്. പലര്‍ക്കും ക്രിസ്മസിന് ചെലവാക്കാന്‍ പണം പോലുമില്ലായിരുന്നു. അങ്ങനൊരു അവസരത്തിലാണ് അജ്ഞാതന്‍ പണവുമായി എത്തിയിരിക്കുന്നത്. ഇയാള്‍ ആരാണെന്ന് മാത്രം വ്യക്തമല്ല. പക്ഷേ തെരുവില്‍ ഒരു വിചിത്ര വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നതായി ഇവിടെ താമസിക്കുന്ന ഒരാള്‍ കണ്ടിട്ടുണ്ട്. ഒരു പെണ്‍കുട്ടി അതിലൂടെ വന്ന് ഈ പൊതി ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കുന്നത് താന്‍ കണ്ടുവെന്നാണ് ഇയാള്‍ പറയുന്നത്.

പല വീടുകള്‍ക്കായിട്ടാണ് ഈ വീട് ലഭിച്ചത്. കൃത്യമായി തിരഞ്ഞെടുത്തിന്റെ അടിസ്ഥാനത്തില്‍ അല്ല പണം നല്‍കിയതെന്ന് വ്യക്തം. ഡിസംബര്‍ 23ന് പണം നിറച്ച ഒരു കവര്‍ പല വീടുകളായിട്ടാണ് ലഭിച്ചത്. ക്ലിഫ്ടണ്‍ മേഖലയിലാണ് ഈ പണം ലഭിച്ചിരിക്കുന്നത്. പണം ലഭിച്ച കുടുംബങ്ങള്‍ കവറില്‍ എന്തോ ഒന്ന് കുറിച്ചതായും പറയുന്നുണ്ട്. ആകസ്മികമായ പുണ്യ പ്രവര്‍ത്തിയെന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ഏകദേശം പതിനായിരം രൂപയോളമാണ് ഓരോ കവറിലും ഉണ്ടായിരുന്നത്. പണം ലഭിച്ചവരെല്ലാം എന്ത് പറയണമെന്ന് അറിയാതെ നില്‍ക്കുകയാണ്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
പണം ലഭിച്ച സാറാ ലിന്‍ എന്ന യുവതി പറയുന്നത്, തന്റെ മകനാണ് ഈ കവര്‍ ആദ്യ കണ്ടതെന്നാണ്. സാന്റാക്ലോസ് കൊണ്ടുവന്ന് തന്നതാണോ എന്നായിരുന്നു മകന്റെ ചോദ്യം. ആ പണം കണ്ട് എന്ത് പറയണമെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കുകയായിരുന്നു ഞാന്‍. ഇങ്ങനൊരു മനോഹരമായ കാര്യത്തില്‍ ആരോട് നന്ദി പറയണമെന്ന് പോലും അവര്‍ക്കറിയില്ല. ഈ വര്‍ഷത്തില്‍ ഇത്രയും പണം കിട്ടിയത് കൊണ്ട് വലിയ രീതിയില്‍ ഉപകരിക്കുമെന്നും സാറ പറയുന്നു. ആരാണ് ഇത് തന്നതെങ്കിലും അവര്‍ ഒരു ഹീറോയാണ്. ഒരുപാട് നല്ല മനസ്സുള്ള വ്യക്തിയാണെന്നും സാറ പറഞ്ഞു.

സാറ ഈ പണം ഉപയോഗിച്ച് ഷോപ്പിംഗ് നടത്തി. മകന് കുറച്ച് സമ്മാനങ്ങളും, ഭക്ഷണസാധനങ്ങളും വാങ്ങി. കുറച്ച് ഫുഡ് ബാങ്കിനും സംഭാവന ചെയ്തുവെന്നും അവര്‍ പറഞ്ഞു. ബീറ്റര്‍ ഡെന്നിസ് എന്നയാളും തനിക്ക് പണം കിട്ടിയതായി സ്ഥിരീകരിച്ചു. തന്റെ ഭാര്യയാണ് ഈ കവര്‍ ആദ്യം കണ്ടത്. അവള്‍ ജീവിതത്തില്‍ പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ഈ സഹായം അവളെ ആകെ ഇമോഷണലാക്കി. ഇവരാണ് ലെറ്റര്‍ബോക്‌സില്‍ പെണ്‍കുട്ടി കവര്‍ കൊണ്ടിടുന്നത് കണ്ടത്. 2020ലും 2021ലും ഇങ്ങനെ സംഭവിച്ചതായി പീറ്റര്‍ പറഞ്ഞു.












Click it and Unblock the Notifications