കഫേയില്‍ ബോധം കെട്ട് വീണ നിലയില്‍ യുവതി, ഓടിയെത്തി പോലീസ്: ചിരിപൊട്ടിച്ച് സംഭവം!!
ലണ്ടന്‍: ബ്രിട്ടനില്‍ അടിയന്തരമായ ഒരു കോള്‍ വന്നതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ കലാശിച്ചത് വന്‍ തമാശയില്‍. ഒരു എമര്‍ജന്‍സി കോള്‍ നവംബര്‍ 25ന് ബ്രിട്ടീഷ് പോലീസിനെ തേടിയെത്തുകയായിരുന്നു. ലണ്ടന്‍ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നായിരുന്നു ആ കോള്‍.
അവിടെ അടിയന്തരമായ സഹായം ഒരു സ്ത്രീക്ക് ആവശ്യമുണ്ടെന്നായിരുന്നു കോളിലൂടെ ലഭിച്ചിരുന്ന വിവരം. ഇവിടെ ഒരു യുവതി ബോധം കെട്ട് മേശപ്പുറത്ത് കിടക്കുകയായിരുന്നുവെന്ന് പോലീസിനെ ഇവിടെ നിന്ന് വിളിച്ച് പറഞ്ഞു. വളരെ ഗൗരവപ്പെട്ട കാര്യമായിരുന്നു ഫോണിലൂടെ വിളിച്ചുപറഞ്ഞത്. ഉടനെ തന്നെ കോളിലൂടെ പറഞ്ഞ സ്ഥലത്തെത്തി.

image credit: Laz Emporium instagram
പിന്നീട് നടന്ന കാര്യങ്ങളൊക്കെ വന്‍ കോമഡിയായിരുന്നു. അവിടെ ചെന്ന് പരിശോധിച്ചപ്പോഴാണ് ഇത് ആര്‍ട്ട് ഇന്‍സ്റ്റാളേഷനാണ് ഇതെന്ന് മനസ്സിലായത്. മെട്രോപൊളിറ്റന്‍ പോലീസ് സോഹോയിലെ ലാസ് എംപോറിയത്തിന്റെ വാതിലുകള്‍ ചവിട്ടി തുറന്നാണ് അകത്ത് കയറിയത്. ഉടനെ തന്നെ ഇവര്‍ ഞെട്ടിപ്പോയി. അവിടെ അതാ കിടക്കുകയാണ് ബോധമില്ലാതെ ഒരു യുവതി. ക്രിസ്റ്റിന എന്നായിരുന്നു ഈ യുവതിയുടെ പേര്.

ഇവര്‍ക്ക് ഹൃദയാഘാതം വന്നതോ അതല്ലെങ്കില്‍ മയക്കുമരുന്നിന്റെ ഓവര്‍ഡോസ് കൊണ്ട് സംഭവിച്ചതോ ആകാമെന്നായിരുന്നു പോലീസ് കണക്കുക്കൂട്ടിയത്. ഇതാണ് തമാശയ്ക്ക് വഴിമാറിയത്. അതിവേഗം ഉള്ളില്‍ കടന്ന പോലീസ് അതൊരു ശില്‍പ്പമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഫോം ഫില്ലറും, പാക്കേജിങ് ടാപ്പും ഉപയോഗിച്ചായിരുന്നു ആ ശില്‍പ്പം ഉണ്ടാക്കിയിരിക്കുന്നത്. ഒരിക്കല്‍ നോക്കിയാല്‍ ആരും കണ്‍ഫ്യൂഷനിലാവുന്ന ചിത്രമാണിത്.

ഒരു സ്ത്രീ ബോധം കെട്ട് കിടക്കുന്നത് പോലെയാണ് തോന്നുക. ഗ്യാലറിയിലെ ജീവനക്കാരി ഹന്ന ബ്ലേക്‌മോര്‍ താഴെ പൂട്ടിയിട്ട് മുകളിലേക്ക് പോയതായിരുന്നു. ഒരു കപ്പ് ചായ കുടിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു പോയത്. ഈ സമയത്താണ് താഴെ പോലീസ് എത്തിയത്. ഇവര്‍ എത്തുമ്പോള്‍ വാതില്‍ അടഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. അതുകൊണ്ട് പോലീസ് ഇവിടേക്ക് ഇരച്ച് കയറേണ്ടി വന്നു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
അതേസമയം ഹന്ന താഴെ വന്ന് നോക്കിയപ്പോള്‍ കാണുന്നത് രണ്ട് പോലീസുകാര്‍ ആകെ കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്നതാണ്. ആകെ തകര്‍ന്നിരിക്കുന്ന ഒരു യുവതിയുടെ പ്രതിമ വളരെ റിയലിസ്റ്റിക്കായിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കന്‍ ശില്‍പ്പിയായ മാര്‍ക്ക് ജെന്‍കിന്‍സാണ് ഈ പ്രതിമ നിര്‍മിച്ചത്. ലസാരിഡസ് സിസ്റ്ററിന്റെ ചിത്രമാണിത്. ക്രിസ്റ്റീന എന്ന പേരും ഇതിന് നല്‍കുകയായിരുന്നു. ലെക്‌സിങ്ടണ്‍ സ്ട്രീറ്റിലെ വാതില്‍ വഴി ആളുകള്‍ക്ക് ഈ പ്രതിമ കാണാന്‍ സാധിക്കും.

ലെക്‌സിങ്ടണ്‍ സ്ട്രീറ്റിലെ ഒരു കെട്ടിടത്തില്‍ ഒരു പെണ്‍കുട്ടി ബോധം കെട്ട് കിടക്കുകയാണെന്നും, അവര്‍ അടച്ചിട്ടപ്പെട്ട ഒരു കെട്ടിടത്തിലുമാണെന്ന് അറിഞ്ഞാണ് പോലീസ് സഹായിക്കാന്‍ എത്തിയത്. വാതില്‍ തുറക്കാത്തത് കൊണ്ട് ഇവര്‍ ബലം പ്രയോഗിച്ച് അകത്ത് കയറേണ്ടി വന്നു. എന്നാല്‍ അടുത്ത് നിമിഷം ഇതൊരു പ്രതിമയാണെന്ന് ഇവര്‍ തിരിച്ചറിയുകയായിരുന്നു. അതേസമയം തെരുവിലൂടെ നടന്നുപോയ ഒരാള്‍ തെറ്റിദ്ധരിച്ച് ഇത് യഥാര്‍ത്ഥ സ്ത്രീയാണെന്ന് കരുതിയാണ് ഡോക്ടര്‍മാരെയും പോലീസിനെയും വിവരമറിയിച്ചത്.












Click it and Unblock the Notifications