Get Updates
Get notified of breaking news, exclusive insights, and must-see stories!

2 ദിവസം യുവാവിന് അടിച്ചത് 2 ആഢംബര കാറുകള്‍; 1500 രൂപയുടെ ലോട്ടറിയില്‍ തേടിയെത്തി മഹാഭാഗ്യം

ലണ്ടന്‍: ഒരാള്‍ക്ക് പരമാവധി എത്ര ഭാഗ്യമുണ്ടാവും. അതൊക്കെ കൃത്യമായി പറയുക ബുദ്ധിമുട്ടായിരിക്കും അല്ലേ. തുടരെ രണ്ട് ദിവസം ലോട്ടറിയടിക്കുമോ എന്നാണ് എല്ലാവരുടെയും ചോദ്യം. സത്യം പറഞ്ഞാല്‍ അത് നടക്കും എന്ന് തന്നെയാണ് ഉത്തരം. പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള ഭാഗ്യം ഒരാളെ തേടിയെത്തിയതാണ് സംഭവം. തുടരെ രണ്ട് ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്.

അതേസമയം ചെറിയ സമ്മാനം മാത്രം പ്രതീക്ഷിച്ച ഇയാള്‍ക്ക് രണ്ട് ആഢംബര കാറുകളാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. സാധാരണ കോടികളുടെ ലോട്ടറി തുക തന്നെയാണ് അടിക്കാറുള്ളത്. എന്നാല്‍ ഇയാളുടെ കാര്യത്തില്‍ ഒരു മാറ്റം സംഭവിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit:swns

രണ്ട് കാറുകളാണ് ഷോണ്‍ എലിയറ്റ് എന്ന മെഷീന്‍ ഓപ്പറേറ്റര്‍ക്ക് രണ്ട് ദിവസം കൊണ്ട് സമ്മാനമായി അടിച്ചത്. അതും ആഢംബര കാറുകളാണിത്. 80000 യൂറോ ഇതിന് വില വരും. 70 ലക്ഷം രൂപയ്ക്ക് മുകളിലുണ്ടാവും ഇതിന് ഇന്ത്യന്‍ വില. വെറും 22 യൂറോയ്ക്കാണ് ബ്രിട്ടീഷുകാരനായ ഈ യുവാവ് കാര്‍ റാഫിള്‍സ് ടിക്കറ്റ് ഓണ്‍ലൈനിലൂടെ വാങ്ങിയത്. ക്രിസ്മസിന് തൊട്ടുമുമ്പായിരുന്നു ഇത് വാങ്ങിയത്. 52കാരനായ ഷോണിന് തനിക്ക് ലഭിച്ച നേട്ടം വിശ്വസിക്കാന്‍ പോലും പറ്റാതെ നില്‍ക്കുകയാണ്.

2

രണ്ട് വ്യത്യസ്ത ടിക്കറ്റുകളാണ് ഷോണ്‍ എടുത്തിരുന്നത്. ആദ്യം 79 പെന്നികള്‍ നല്‍കി ആറ് ടിക്കറ്റുകള്‍ ഷോണ്‍ വാങ്ങിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് 18 യൂറോ മുടക്കി ഒരു ടിക്കറ്റ് കൂടി എടുക്കുകയായിരുന്നു ഷോണ്‍. എങ്ങനെ ഈ ലോട്ടറി മത്സരത്തിന്റെ ഭാഗമാവാമെന്ന് സുഹൃത്തുക്കള്‍ക്ക് കാണിച്ച് കൊടുക്കുന്നതിനിടെയാണ് ഇയാള്‍ വീണ്ടുമൊരു ടിക്കറ്റ് കൂടിയെടുത്തത്. ആദ്യത്തെ ആറ് ടിക്കറ്റ് വളരെ തുച്ഛമായ തുകയ്ക്കാണ് വാങ്ങിയത്. എന്നാല്‍ തേടിയെത്തിയ ഭാഗ്യം വളരെ വലുതായിരുന്നു.

3

ആദ്യത്തെ ടിക്കറ്റുകള്‍ മെഴ്‌സിഡസിന്റെ സിഎല്‍എ 45 എഎംജി കാറാണ് സമ്മാനം അടിച്ചത്. രണ്ടാമത്തെ ടിക്കറ്റിന് ഓഡി ക്യു8 ആണ്
അടിച്ചത്. രണ്ട് കാറുകളും സാധാരണക്കാരന് സ്വന്തമാക്കുക എളുപ്പമല്ല. നോര്‍ത്തമ്പര്‍ലാന്‍ഡിലെ ഹെക്‌സ്ഹാം സ്വദേശിയാണ് ഷോണ്‍ എലിയട്ട്. ശരിക്കും തലതിരിഞ്ഞൊരു വിജയമാണിതെന്ന് ഷോണ്‍ പറയുന്നു. താന്‍ എത്ര പറഞ്ഞിട്ടും കുടുംബം ഈ നേട്ടം വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് ഇയാള്‍ പറയുന്നു. കാരണം ഒരേസമയം രണ്ട് കാറുകള്‍ സമ്മാനം അടിക്കുകയെന്നത് കുറച്ച് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണെന്നും ഷോണ്‍ പറഞ്ഞു.

4

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

എന്റെ മക്കളും ഭാര്യയും ലോട്ടറിയിലൂടെ കാര്‍ കിട്ടിയ കാര്യം ഉറപ്പിച്ചതോടെ ആവേശത്തിലായിരുന്നു. അവര്‍ക്ക് ശരിക്കും തുള്ളിച്ചാടുകയായിരുന്നു. ആദ്യ കാര്‍ അടിച്ചപ്പോള്‍ താന്‍ പറഞ്ഞതൊന്നും വിശ്വസിക്കാന്‍ ആരും തയ്യാറായിരുന്നില്ല. അവരെല്ലാം ഞാന്‍ തമാശ പറയുകയാണെന്നാണ് കരുതിയത്. എന്നാല്‍ രണ്ടാമതും കാര്‍ സമ്മാനം അടിച്ചെന്ന് പറഞ്ഞതോടെ തീരെ ആരും വിശ്വസിക്കാതെയായെന്നും ഷോണ്‍ പറഞ്ഞു. യാഥാര്‍ത്ഥ്യമാണോ എന്ന് വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒരു കാര്‍ സമ്മാനം നേടുന്നത് സാധാരണമാണ്. രണ്ടാമതും ലഭിച്ചത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

5

ലോട്ടറി അധികൃതര്‍ വിളിക്കുമ്പോള്‍ ഞാന്‍ ഒരു പബ്ബിലായിരുന്നു. ശരിക്കും ആ കോള്‍ എന്നെ കളിപ്പിക്കാന്‍ വേണ്ടി വിളിക്കുന്നതാണെന്നാണ് കരുതിയത്. എനിക്ക് പോലും അത് വിശ്വസിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വെബ്‌സൈറ്റ് പരിശോധിച്ച് നോക്കിയപ്പോഴാണ് എനിക്ക് സമ്മാനമടിച്ചെന്ന് മനസ്സിലായത്. രണ്ട് ദിവസം കഴിഞ്ഞ് കുറച്ച് സുഹൃത്തുക്കളോട് ഇതില്‍ നിന്ന് ടിക്കറ്റെടുക്കുന്ന കാര്യം വിശദീകരിച്ച് കൊടുക്കവേയാണ് അടുത്ത ടിക്കറ്റെടുത്തത്. രണ്ട് മണിക്കൂറിനുള്ളില്‍ നറുക്കെടുപ്പ് നടക്കുമെന്നും, അതിലുണ്ടായിരുന്നു. അന്ന് പതിവു പോലെ ഉറങ്ങി. പിറ്റേന്ന് ജോലിക്ക് പോവുന്ന സമയത്താണ് ഫോണ്‍ പരിശോധിച്ചത്. ഒരുപാട് മിസ് കോളുകള്‍ കണ്ടു. അപ്പോഴാണ് അടുത്ത സമ്മാനം അടിച്ചെന്ന് മനസ്സിലായതെന്നും ഷോണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+