Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉക്രൈന്‍ പ്രതിസന്ധി: ഇന്ത്യന്‍ പൗരന്മാർക്കും വിദ്യാർത്ഥികള്‍ക്കും ജാഗ്രതാ നിർദേശവുമായി എംബസി

ദില്ലി: ഉക്രെയ്നിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഉക്രൈനില്‍ നിന്നും മടങ്ങുന്നത് താല്‍ക്കാലികമായി പരിഗണിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. "ഉക്രെയ്നിലെ നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് താമസം അനിവാര്യമല്ലാത്ത വിദ്യാർത്ഥികൾ, താൽക്കാലികമായി മടങ്ങുന്നത് പരിഗണിക്കാം,"- ഉക്രൈന്‍ തലസ്ഥാനമായ കീവിലെ ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഉക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെച്ചൊല്ലി സംഘർഷം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നിരവധി രാജ്യങ്ങൾ ഉക്രെയ്നിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറിക്കുകയും അവരുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദേശിക്കുകുയം ചെയ്തിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, ഇറ്റലി, ബ്രിട്ടൻ, അയർലൻഡ്, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ്, കാനഡ, നോർവേ, എസ്റ്റോണിയ, ലിത്വാനിയ, ബൾഗേറിയ, സ്ലോവേനിയ, ഓസ്ട്രേലിയ, ജപ്പാൻ, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്നു. സൗദി അറേബ്യ, യു എ ഇ എന്നിവരാണ് ഇതിനോടകം ഉക്രൈനിലെ തങ്ങളുടെ രാജ്യങ്ങള്‍ക്ക് പൌരന്‍മാർക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

russia

ഉക്രെയ്നിനെ ആക്രമിക്കാനുള്ള പദ്ധതികള്‍ റഷ്യ നിഷേധിക്കുന്നുണ്ടെങ്കില്‍, 2014 ൽ പിടിച്ചെടുത്ത ക്രിമിയ പ്രദേശം ഇപ്പോഴും നിയന്ത്രിക്കുകയും കിഴക്ക് ഡോൺബാസ് മേഖല നിയന്ത്രിക്കുന്ന വിഘടനവാദി ശക്തികളെ പിന്തുണയ്ക്കുകയും ചെയ്യുന്നത് തുടരുകയുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ബെലാറസ്, ക്രിമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലും മോസ്കോ സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. മേഖലയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ പ്രദേശത്ത് ഹെലികോപ്റ്ററുകളും യുദ്ധ-ബോംബ് ജെറ്റുകളും ഉൾപ്പെടെ റഷ്യൻ സൈനികരുടെ വൻതോതിലുള്ള ബിൽഡ്-അപ്പ് കാണിക്കുന്നു.

പാന്റ് എവിടെയെന്ന് 'ചൊറി കമന്റ്'; കലക്കന്‍ മറുപടി നല്‍കി അശ്വതി ശ്രീകാന്ത്

റഷ്യ-ഉക്രൈന്‍ സംഘർഷം നിമിഷവും ഉണ്ടായേക്കാമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുദ്ധമുണ്ടാകുകയാണെങ്കില്‍ സ്വന്തം പൌരന്മാരെ രക്ഷിക്കാനായി ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിയില്ല. അതിനാല്‍ പൌരന്മാർ എത്രയും പെട്ടെന്ന് മടങ്ങണമെന്നുമായിരുന്നു അമരേക്കിയുടെ നിർദേശം. ഏറ്റവും പുതിയ രഹസ്യാന്വേഷണ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രസിഡന്‍റ് പുടിൻ ഉടൻ തന്നെ ഒരു അന്തിമ "ഗോ ഓർഡർ" നൽകിയേക്കുമെന്നാണ് ആശങ്ക. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. അതേസമയം ഒരു ആക്രമണത്തിനും തങ്ങള്‍ മുതിരുന്നില്ലെന്നും പാശ്ചാത്യ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് റഷ്യ ആരോപിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+