മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോൺ മഴ; കുതിച്ചെത്തിയത് 1000-ത്തിലധികം ഡ്രോണുകൾ, രണ്ട് മരണം

മോസ്‌കോ: റഷ്യക്കെതിരെ അപ്രതീക്ഷിത ആക്രമണവുമായി യുക്രൈൻ സേന. ഒറ്റ രാത്രിയിൽ റഷ്യയിലേക്ക് 1000-ത്തിലധികം ഡ്രോണുകൾ ആക്രമണത്തിനായി അയച്ചുവെന്നാണ് റഷ്യ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ നൂറുകണക്കിന് ഡ്രോണുകൾ മോസ്കോ ലക്ഷ്യമിട്ടുള്ളതായിരുന്നു. റഷ്യയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസത്തെ വോട്ടെടുപ്പ് അവസാനിക്കാനിരിക്കെയാണ് ഈ ആക്രമണം നടന്നത്.

മോസ്കോ മേയർ സെർഗെയ് സോബ്യാനിൻ ഈ ആക്രമണത്തെ മോസ്കോയ്ക്കെതിരായ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. ആക്രമണത്തിൽ മോസ്കോയിലെ ഒരു എണ്ണ ശുദ്ധീകരണശാലയ്ക്കും ഒരു താമസ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.

ukraine

മോസ്കോ നഗരത്തിന് ചുറ്റുമുള്ള വിശാലമായ മോസ്കോ മേഖലയിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പ്രാദേശിക ഗവർണർ ആൻഡ്രെയ് വൊറോബ്യോവ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 74 വയസുള്ള ഒരു പുരുഷനും 44 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു.

റഷ്യയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള റഷ്യയിലെ ആദ്യത്തെ യുദ്ധകാല പാർലമെന്റ് തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നയങ്ങളെ എതിർക്കുന്ന ശക്തമായ പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ഇല്ലാത്തതിനാൽ, ക്രെംലിന്റെ രാഷ്ട്രീയ ആധിപത്യം കൂടുതൽ ശക്തിപ്പെടുമെന്ന് കരുതപ്പെടുന്നു.

റഷ്യ 2022-ൽ യുക്രെയ്ൻ പ്രദേശങ്ങളിൽ നിന്ന് പിടിച്ചെടുത്ത് അനധികൃതമായി റഷ്യയോട് ചേർത്തതായി പ്രഖ്യാപിച്ച നാല് പ്രദേശങ്ങളിലും വോട്ടെടുപ്പ് നടത്തി. ഈ പ്രദേശങ്ങളിൽ ചിലത് റഷ്യ ഇപ്പോഴും പൂർണമായി നിയന്ത്രിക്കുന്നില്ല. 2014-ൽ റഷ്യ അനധികൃതമായി ചേർത്ത ക്രിമിയയിലും വോട്ടെടുപ്പ് നടന്നു. യുക്രെയ്ൻ ഈ നടപടിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചിരുന്നു.

റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1100 യുക്രെയ്ൻ ഡ്രോണുകൾ റഷ്യൻ സേന വെടിവെച്ച് വീഴ്ത്തി. റഷ്യ നിയന്ത്രണത്തിലാക്കിയ ക്രിമിയൻ ഉപദ്വീപിനും കരിങ്കടലിലെ ചില ഭാഗങ്ങൾക്കും നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളും റഷ്യൻ സേന തടഞ്ഞതായി മന്ത്രാലയം അറിയിച്ചു.

മോസ്കോ മേയർ സെർഗെയ് സോബ്യാനിൻ പറയുന്നത് അനുസരിച്ച് മോസ്കോ ലക്ഷ്യമാക്കി വന്ന 450 ഡ്രോണുകൾ വഴിയിൽവെച്ച് നശിപ്പിച്ചുവെന്നാണ് വ്യക്തമാവുന്നത്. ആക്രമണത്തിൽ മോസ്കോയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കും ഒരു താമസ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്

മോസ്കോയ്ക്കെതിരായ ഈ ആക്രമണം അസാധാരണമായ വലിയ ആക്രമണമാണെന്നും റഷ്യയിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താനാണ് ഇതിലൂടെ ശ്രമിച്ചതെന്നും സോബ്യാനിൻ ആരോപിച്ചു. എന്നാൽ, ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ആക്രമണം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഇനി റഷ്യയുടെ ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma