യൂറോപ്പ് യുദ്ധക്കളമാകും, റഷ്യക്ക് മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ്, ആയുധ സഹായവുമായി ബ്രിട്ടന്‍
കീവ്: യൂറോപ്പ് വന്‍ യുദ്ധത്തിലേക്കാണ് പോകുന്നതെന്ന മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലനിസ്‌കി. റഷ്യന്‍ ജനതയോട് വൈകാരികമായ അഭ്യര്‍ത്ഥനയാണ് സെലെനെസ്‌കി നടത്തിയത്. യൂറോപ്പില്‍ വലിയൊരു യുദ്ധമാണ് ആരംഭിക്കാന്‍ പോകുന്നതെന്ന് റഷ്യയ്ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രണ്ട് ലക്ഷത്തില്‍ അധികം സൈനികരെ അതിര്‍ത്തി പ്രദേശത്തേക്ക് റഷ്യന്‍ സര്‍ക്കാര്‍ എത്തിച്ചിട്ടുണ്ടെന്ന് സെലെനിസ്‌കി പറയുന്നു. യുദ്ധക്കളമാകാന്‍ പോവുകയാണ് യൂറോപ്പ്. ലോകം മുഴുവന്‍ പറയുന്നു ഏത് നിമിഷവും യുദ്ധം ആരംഭിക്കുമെന്ന്. യുക്രൈന്‍ ജനതയെ സ്വതന്ത്രമാക്കുമെന്നാണ് റഷ്യ പറയുന്നത്. പക്ഷേ യുക്രൈനിലെ ജനത സ്വതന്ത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നും സെലെനിസ്‌കി പറഞ്ഞു.

റഷ്യ സുരക്ഷാ ഉറപ്പുകള്‍ നല്‍കുന്ന രാജ്യങ്ങളില്‍ വരുന്നവരായിരിക്കണം. ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ പരിഹരിക്കാന്‍ വ്‌ളാദിമിര്‍ പുടിനോട് പലതവണ നിര്‍ദേശിച്ചതാണെന്നും യുക്രൈന്‍ പ്രസിഡന്റ് പറയുന്നു. നവ നാസികളാണ് തങ്ങളെന്ന വാദത്തെ സെലെനിസ്‌കി തള്ളി. ഞങ്ങളാരും റഷ്യന്‍ സംസ്‌കാരത്തെ വെറുക്കുന്നില്ല. ഞങ്ങള്‍ നാസികളാണെന്ന് പറയുന്നു. നാസിസത്തെ പ്രതിരോധിക്കാന്‍ എട്ട് മില്യണ്‍ ജനങ്ങളെ സംഭാവന ചെയ്ത രാജ്യമാണ് യുക്രൈന്‍. അങ്ങനെയുള്ള ഞങ്ങള്‍ക്ക് എങ്ങനെ നാസിസത്തെ പിന്തുണയ്ക്കാനാവും. ഞാന്‍ എങ്ങനെയാണ് നാസിയാവുക.യെന്നും സെലെനിസ്‌കി ചോദിച്ചു. നിങ്ങളുടെ സംസ്‌കാരത്തെ ഞങ്ങള്‍ എങ്ങനെയാണ് വെറുക്കുക. അയല്‍ രാജ്യങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നുവെന്നാണ്. ഞങ്ങള്‍ക്ക് റഷ്യയോട് ഒരു എതിര്‍പ്പുമില്ല. ഞങ്ങള്‍ വ്യത്യസ്തരാണെന്നും സെലെനിസ്‌കി വ്യക്തമാക്കി.
അതേസമയം യുക്രൈന്റെ ദേശീയ വെബ് സൈറ്റുകള്‍ക്ക് നേരെ സൈബറാക്രമണം ഉണ്ടായി. റഷ്യയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. ഇതിനിടെ യുക്രൈന് എല്ലാ വിധ സൈനിക സഹായവും നല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ സൈനിക സാന്നിധ്യവും വര്‍ധിപ്പിച്ചു. യുക്രൈനിലെ റഷ്യന്‍ വിമതരും സൈനിക സഹായം റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ യൂറോപ്പിലെ വിമത നേതാക്കള്‍ സൈനിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, യുക്രൈനെ നേരിടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും റഷ്യ പറഞ്ഞു. ഇതിനിടെ ലണ്ടനിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാരാണ് റഷ്യക്കെതിരെ രംഗത്ത് വന്നു.
ബ്രിട്ടന്‍ തന്റെ പൗരന്മാരെ മുഴുവന്‍ നേരത്തെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടനില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം നടന്നത്. യുക്രൈനില്‍ നിന്ന് പുടിന്‍ കൈയ്യെടുക്കണമെന്നാണ് റാലിയിലെ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. നേരത്തെ ബ്രിട്ടന്‍ കടുത്ത ഉപരോധങ്ങള്‍ റഷ്യക്കെതിര കൊണ്ടുവന്നിരുന്നു. അടുത്ത ഘട്ടത്തിലുള്ള ഉപരോധങ്ങളും പിന്നാലെ വരുന്നുണ്ട്.ഇത് കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഉപരോധത്തെ യുക്രൈന്‍ സ്വാഗതം ചെയ്തു. അതേസമയം ഇന്ന് രാത്രിയോ മറ്റോ റഷ്യ യുക്രൈനില്‍ കടന്നുകയറാമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. എന്നാല്‍ ഇതൊഴിവാക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications