Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താകും ? റഷ്യ - യുക്രൈൻ രണ്ടാം ഘട്ട ചര്‍ച്ച നാളെ; സൈനിക പിന്‍മാറ്റ നീക്കത്തിന് യുക്രൈന്‍

കീവ്: റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രൈനിലെ വലിയ നഗരമായ ഖാർകിവിൽ റഷ്യ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട ചർച്ചകൾക്കുള്ള തീരുമാനം. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.

റഷ്യയുടെ സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയിൽ ലക്ഷ്യം വെയ്ക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ആദ്യ ഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. അതേസമയം, യുക്രൈനിൽ റഷ്യയുടെ പോരാട്ടം ആറാം ദിവസത്തിലാണ്.

war

റഷ്യൻ സൈന്യം നഗര മധ്യത്തിൽ മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്തു കഴിഞ്ഞാൽ മരണസംഖ്യ ഉയരുമെന്നും യുക്രൈൻ പറയുന്നു.

കീവിന് വടക്കേ റോഡിൽ റഷ്യൻ സൈനിക വാഹനവ്യൂഹം അധിനിവേശം നടത്തുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു. റഷ്യൻ സൈന്യത്തിന്റെ ആക്രമത്തിൽ നിന്ന് രക്ഷ നേടാൻ സാധാരണക്കാർ ഇടവഴിയിലൂടെയും മറ്റ് സംവിധാനത്തിലൂടെയും മറ്റ് താൽക്കാലിക താവളങ്ങൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം, യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. യുക്രൈൻ പാർലമെന്റ് സ്പീക്കർ റുസ്ലാൻ സ്റ്റെഫാൻചുക്കിനൊപ്പം സെലെൻസ്‌കി പ്രസംഗം നടത്തിയത്. യുക്രൈൻ ശക്തരാണെന്ന് ചടങ്ങിൽ സെലൻസ്‌കി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് അഭി സംബോധന ചെയ്ത് സംസാരിച്ചത്.

യൂറോപ്യൻ യൂണിയൻ യുക്രൈനൊപ്പം ആണെന്ന് തെളിയിക്കാൻ രാജ്യം യൂറോപ്യൻ യൂണിയനോട് ആവിശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ അംഗത്വം എന്നതാണ് യുക്രൈന്റെ ആവിശ്യം. എന്നാൽ, അംഗത്വം വേണം എന്ന യുക്രൈൻ പ്രമേയം അംഗീകരിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോളയാണ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈന്യം വിവിധ ഭാഗങ്ങളിൽ നിന്ന് യുക്രൈനെ ആക്രമിക്കുന്നു.

എന്നാൽ, ആക്രമത്തെ യുക്രൈൻ തടഞ്ഞു. രാജ്യം അവരുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയ്ക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്നും പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവർത്തിച്ചു. അതേസമയം, യുക്രൈനിൽ റഷ്യൻ അധിനിവേശം ഇന്ന് ആറാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇതിനിടെയാണ് യുക്രൈൻ പ്രസിഡന്റ് പാർലമെന്റിനെ അഭിസംബോധന ചെയ്തത്.

സെലെൻസ്‌കിയും സ്റ്റെഫാൻചുക്കും വീഡിയോ കോൺഫറൻസ് വഴിയാണ് അഘിസംബോധന ചെയ്ത് സംസാരിച്ചത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുവൽ വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെലെസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

എന്നാൽ, റഷ്യയുടെ സൈനിക ആക്രമണം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ കടുത്ത ബോംബാക്രമണം രാജ്യം ഇന്ന് നേരിടേണ്ടി വന്നു. ഇന്ന് ഖാർകിവിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. റഷ്യൻ മിസൈലുകൾ ഇന്ന് റസിഡൻഷ്യൽ കെട്ടിടങ്ങളെ തകർത്തു കളഞ്ഞു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ 13 കുട്ടികൾ ഉൾപ്പെടെ 136 പേർ കൊല്ലപ്പെട്ടു. 400 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു. - ഐക്യരാഷ്ട്ര സഭയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, യുക്രൈനില്‍ നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍ കൂടി ഇന്ത്യയിൽ എത്തി. 47 പേർ ന്യൂഡല്‍ഹി വിമാനത്താവളം വഴിയും 6 പേർ മുംബൈ വിമാനത്താവളം വഴിയും എത്തി. ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിലൂടെ ഇവർ ഇന്ത്യയിൽ എത്തിയത്. ഇതോടെ, 184 ആകെ മലയാളി വിദ്യാര്‍ഥികളാണ് മടങ്ങി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+