യുക്രൈനിലെ സ്ഥിതി ഭയാനകം, ജീവൻ കയ്യിലേന്തി കാൽനടയായി പലായനം ചെയ്ത് യുക്രൈൻ ജനത
സഹോണി; യുക്രൈനിൽ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ യുക്രൈനിൽ നിന്ന് പാലായനം ആരംഭിച്ച് തദ്ദേശവാസികൾ. ഹം ഗറിയിലേക്കാണ് ഭൂരിഭാ ഗം ആളുകളും പോകുന്നത്. അതിർത്തി റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്. നൂറ് കണക്കിനാളുകൾ ഇതിനോടകം തന്നെ കാൽനടയായും രാജ്യം കടന്നിട്ടുണ്ട്. സ്വന്തം മണ്ണിൽ ഇതുവരെ സമ്പാദിച്ച വീടും സ്വത്തുക്കളും മണ്ണും എല്ലാം ഇവർക്ക് നഷ്ടമായിരിക്കുകയാണ്. അതിർത്തിക്കടുത്ത പെട്രോൾ പമ്പുകൾ, എടിഎം മിഷനുകൾ എല്ലാം തന്നെ കാലിയാണ്. ആളുകളുടെ തിരക്ക് കാരണം കടകൾ പലതും അടച്ചു.
"കിഴക്കൻ മലനിരകൾക്ക് മുകളിലുള്ളവർ അനുഭവിക്കുന്ന യാതനകൾ എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല. സൈറണുകളോട് ഉണർന്ന റഷ്യക്കാർ ഞങ്ങളുടെ നഗരം ബോംബെറിഞ്ഞു നശിപ്പിച്ചു." ഹംഗറിയിൽ എത്തിയ ആദ്യത്തെ അഭയാർത്ഥികളിൽ ഒരാളായ ക്രിസ്റ്റിയൻ സാവ്‌ല പറഞ്ഞു. "സാധിക്കുന്നവർ എല്ലാവരും തന്നെ പാലായനം ചെയ്യുകയാണ്. എനിക്ക് ഒരു ഭാര്യയും ചെറിയ കുട്ടിയുമുണ്ട്, അച്ഛനില്ലാതെ അവൾ വളരാൻ ഞാൻ ആഗ്രഹിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. "യുക്രൈനിലെ സ്ഥിതി ഭയാനകമാണ്, എന്റെ സുഹൃത്തുക്കളും കുടുംബവും എല്ലാം സുരക്ഷിതമായ മറ്റ് നഗരങ്ങളിലേക്കും അതിർത്തിയിലേക്കും നീങ്ങുകയാണ് " 33 കാരനായ യുക്രൈനിയൻ ഡോക്ടർ ബോഗ്ദാൻ ഖ്മെനിറ്റ്സ്കി പറഞ്ഞു.

യുക്രൈനുമായുള്ള 140 കിലോമീറ്റർ ദൂരം അതിർത്തിയിൽ ഹംഗറിയിലേക്ക് പ്രവേശിക്കാൻ കാറുകളുടെ നീണ്ട നിര കാണാൻ സാധിക്കുന്നതായി ഹംഗേറിയൻ പോലീസ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് 400 അല്ലെങ്കിൽ 500 ആളുകളെങ്കിലും വ്യാഴാഴ്ച ഹംഗറിയിലേക്ക് കാൽനടയായി എത്തിയിട്ടുണ്ട്. എന്നാണ് ഹംഗേറിയൻ വാർത്താ ഏജൻസികൾ പുറത്ത് വിട്ട കണക്ക്. അതിർത്തിക്കടുത്ത് കെട്ടിക്കിടക്കുന്ന ആളുകൾ വേറെ.
റഷ്യയുടെ അധിനിവേശത്തിനു ശേഷം തന്റെ രാജ്യത്ത് അഭയാർത്ഥികളുടെ വരവ് വർധിച്ചതായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ പറഞ്ഞു, "യുക്രൈനിൽ നിന്ന് വൻ തോതിൽ ആളുകൾ ഇവിടെ എത്തുന്നു. ഇവർ അഭയാർത്ഥി പദവിക്കായി അപേക്ഷിക്കുകയും ചെയ്യുന്നു, അവരുടെ അപേക്ഷ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ഈ വെല്ലുവിളിയിലേക്ക് വേഗത്തിലും കാര്യക്ഷമമായും മുന്നേറാൻ ഞങ്ങൾക്ക് കഴിയും." വിക്ടർ ഓർബൻ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഏകദേശം 600,000 അഭയാർത്ഥികൾ എത്തുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് ഓർബൻ പങ്ക് വെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നു.
അതേ സമയം റൊമാനിയയിലേക്കും അഭയാർത്ഥികളുടെ പ്രവാഹമാണ്. വ്യാഴാഴ്ച മാത്രം 5,300 പേർ അഭയാർത്ഥികളായി എത്തിയിട്ടുണ്ടെന്നാണ് റൊമാനിയൻ പൊലീസ് പറയുന്നത്. ബുധനാഴ്ച 2,400 അഭയാർത്ഥികളും എത്തിയിരുന്നു. റൊമാനിയൻ പ്രതിരോധ മന്ത്രി വാസിലി ഡാങ്കു പറയുന്നതനുസരിച്ച്, അതിർത്തിയിലെ ആറോ ഏഴോ മേഖലകളിൽ അഭയാർഥികളെ ഉൾക്കൊള്ളാൻ റൊമാനിയ പദ്ധതിയിടുന്നുണ്ട്.












Click it and Unblock the Notifications