‘യുദ്ധം അവസാനിപ്പിക്കാം’; പുടിനെ ചർച്ചയ്ക്ക് വിളിച്ച് സെലൻസ്കി; മറുപടി പറയാതെ റഷ്യ
കീവ്: റഷ്യൻ പ്രസിഡൻ്റിനെ വീണ്ടും ചർച്ചക്ക് വിളിച്ച് യുക്രൈൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി. യുദ്ധം ആരംഭിച്ച് മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും സെലൻസ്കി റഷ്യയെ ചർച്ചയ്ക്ക് വേണ്ടി വിളിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കാം എന്ന് ഉറപ്പിച്ചു കൊണ്ടാണ് സെലൻസ്കിയുടെ ക്ഷണം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സെലൻസ്കിയുടെ ഈ ക്ഷണത്തിൽ റഷ്യയോ പുടിനോ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 24 മുതൽ ആയിരുന്നു റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചിരുന്നത്.
അതേസമയം, യുക്രൈന് എതിരെയുള്ള റഷ്യ അധിനിവേശം നിലവിൽ തുടരുകയാണ്. അതേസമയം, യുക്രൈൻ തുറമുഖ നഗരം എന്ന് വിശേഷിപ്പിക്കുന്ന മരിയുപോൾ പിടിച്ചെടുത്തതായാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെടുന്നത്.

മരിയോപോളിൽ നിന്നും ഒൻപതിനായിരത്തിൽ ആധികം സാധാരണക്കാരെ റഷ്യൻ സേന വധിച്ചതായി യുക്രൈയ്ൻ ആരോപിച്ചിരുന്നു. മരിയോപോളിൽ ഉളള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ആണ് മക്സർ ടെക്നോളജീസ് പുറത്ത് വിട്ടിരുന്നു. മരിയുപോളിലെ അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റ് സമുച്ചയത്തിൽ രണ്ടായിരത്തിൽ അധികം യുക്രൈൻ പോരാളികൾ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് റഷ്യ പിന്തുടരുന്നത്.

മരിയുപോളിന് സമീപം ഉള്ള മനുഷിലെ സെമിത്തേരിയിൽ ആണ് ഈ കൂട്ടക്കുഴിമാടങ്ങൾ ഉപഗ്രഹ ചിത്രങ്ങൾ വഴി കണ്ടെത്തിയത്. മരിയുപോളിൽ നിന്ന് റഷ്യൻ പട്ടാളം ട്രക്കുകളിൽ മൃതദേഹങ്ങൾ കൊണ്ടു വന്ന് സംസ്കരിക്കുന്നതായി മരിയുപോൾ മേയർ ആരോപണം ഉയർത്തിയിരുന്നു. 1941 ൽ നാസികൾ യുക്രെയ്നിലെ 34, 000 ജൂതന്മാരെ കൂട്ടക്കുരുതി നടത്തി ബബിയാറിൽ സംസ്കരിച്ചതിനോടാണ് അദ്ദേഹം ഇതിനെ താരതമ്യപ്പെടുത്തിയത്. ഇതിന് എതിരെ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവിലെ സ്ഥിതി പ്രകാരം മരിയുപോളിൽ അവശേഷിക്കുന്ന ആയിരക്കണക്കിനാളുകൾ രക്ഷപ്പെടാനാവാതെ പ്രയാസപ്പെടുകയാണ്. ഇപ്പോൾ യുക്രൈനിന്റെ കിഴക്കൻ ഭാഗങ്ങൾക്കൊപ്പം തെക്കൻ പ്രദേശങ്ങളും പിടിച്ചടക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് റഷ്യയും പറഞ്ഞിരുന്നു. ബോറിസ് ജോൺസൻ ഇന്ത്യ സന്ദർശനത്തിനിടെ കീവിലെ ബ്രിട്ടിഷ് എം ബ സി അടുത്തയാഴ്ച തുറക്കുമെന്ന് വ്യക്തമാക്കി.
ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ

ഇതിനിടെ, റഷ്യയുമായി ബന്ധം ഉള്ള കപ്പലുകൾക്ക് തുറമുഖങ്ങളിൽ വിലക്ക് ഉൾപ്പെടെ ഉപരോധം കടുപ്പിക്കാൻ യുഎസ് തീരുമാനിച്ചു. ബ്രിട്ടനും റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിരോധന പട്ടിക വിപുലപ്പെടുത്തി. യുക്രൈനിന് അടിയന്തര സഹായമായി 50 കോടി ഡോളർ കൂടി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. 80 കോടി ഡോളറിന്റെ സൈനിക സഹായവും നൽകും. കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകാൻ ഡെന്മാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളിൽ ഒട്ടേറെ പേർ നഗരം വിട്ടു.

അതേസമയം, റഷ്യയ്ക്ക് 21,200 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കി. അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 -ന് ശേഷം 838 ടാങ്കുകളും 176 വിമാനങ്ങളും 153 ഹെലിക്കോപ്റ്ററുകളും റഷ്യയ്ക്ക് നഷ്ടപ്പെട്ടതായും യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. മോസ്‌കോയ്ക്ക് കനത്ത നാശനഷ്ടമാണ് അധിനിവേശത്തെ തുടര്‍ന്ന് നേരിടേണ്ടിവന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അവകാശപ്പെട്ടു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം 58 ദിവസം പിന്നിടുമ്പോഴാണ് റഷ്യയ്ക്ക് നേരിടേണ്ടിവന്ന ആള്‍നാശത്തിന്റെയടക്കം കണക്കുകള്‍ യുക്രൈന്‍ പുറത്തുവിട്ടിട്ടുള്ളത്. 2162 കവചിത വാഹനങ്ങള്‍, 397 പീരങ്കികള്‍ , 1523 വാഹനങ്ങള്‍, എട്ട് ബോട്ടുകള്‍, 76 ഇന്ധന ടാങ്കുകള്‍ തുടങ്ങിയവയും റഷ്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ടു എന്നാണ് യുക്രൈന്‍ പറയുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications