റഷ്യ പിടിച്ച ദെർഹാച്ചി, ഖാർകിവ് മേഖലകളുടെ നിയന്ത്രണം തിരിച്ച് പിടിച്ച് യുക്രൈൻ സൈന്യം
കിയെവ്; യുക്രൈനിലെ ദെർഹാച്ചി, ഖാർകിവ് മേഖലകളുടെ നിയന്ത്രണം യുക്രൈൻ സൈന്യം പിടിച്ചെടുത്തതായി റിപ്പോർട്ട്. സൈന്യം തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. നേരത്തെ ഈ ന ഗരങ്ങൾ പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമിച്ചെങ്കിലും യുക്രൈൻ സൈന്യം ശക്തമായി പ്രതിരോധിച്ചിരുന്നു. ഈ രണ്ട് ന ഗരങ്ങൾക്ക് പുറമെ തലസ്ഥാന ന ഗരമായ കിയെവ് പിടിച്ചെടുക്കാനും റഷ്യ നാളുകളായി ശ്രമിക്കുന്നു. അവിടെയും മികച്ച പ്രതിരോധം കാഴ്ച വെക്കാൻ യുക്രൈന് സാധിക്കുന്നുണ്ട്. അതേ സമയം യുക്രൈനിലെ നിരവധി ചെറിയ ന ഗരങ്ങൾ ഇതിനോടകം തന്നെ റഷ്യ കീഴടക്കി കഴിഞ്ഞു.
"റഷ്യൻ സൈന്യം നഗരം വളയാൻ ശ്രമിക്കുകയാണെന്ന് ഖാർകിവ് റീജിയണൽ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ മേധാവി ഒലെഹ് സിനെഗുബോവ് അറിയിച്ചു, എന്നാൽ യുക്രൈന്റെ പ്രത്യാക്രമണം അവരെ പിന്തിരിപ്പിച്ചു." കിയെവ് കൈവ് ഇൻഡിപെൻഡന്റ് എന്ന വാർത്താ മാധ്യമം ഇന്ന് പുറത്ത് വിട്ട ട്വീറ്റിൽ പറയുന്നു.

അതേസമയം വിവിധ മേഖലകളിൽ യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. മാർച്ച് 8 ചൊവ്വാഴ്ച ഖാർകിവിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ വ്യോമാക്രമണത്തിൽ ഏഴ് വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു എന്ന് യുക്രൈൻ സൈന്യം അറിയിച്ചു. നിലവിൽ യുക്രൈനിലെ ഏറ്റവും ശക്തമായ ബോംബാക്രമണമുള്ള നഗരങ്ങളിലൊന്നാണ് ഖാർകിവ്.
അതേസമയം നാറ്റോയിൽ ചേരാൻ പ്രസിഡന്റ് സെലെൻസ്‌കി ഇനി സമ്മർദ്ദം ചെലുത്തുന്നില്ല എന്ന് അറിയിച്ചു. ഉക്രെയ്നെ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല എന്നും അദ്ദേഹം അവകാശപ്പെടുന്നു. ഫെബ്രുവരി 24 ന് യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വതന്ത്രമായി അംഗീകരിച്ച രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ പദവിയിൽ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് മാർച്ച് 9 ബുധനാഴ്ച സെലെൻസ്‌കി പറഞ്ഞിരുന്നു.
സമാധാന ചർച്ചകളുടെ ഭാ ഗമായി ഇന്ന് തെക്കൻ തുർക്കിയിൽ റഷ്യയും യുക്രൈനും തമ്മിൽ മുഖാമുഖം ചർച്ച നടത്തും. യുക്രൈനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവും തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലുട്ട് കാവുസോഗ്ലുവും യോഗത്തിൽ പങ്കെടുക്കും. നാറ്റോ അംഗമായ തുർക്കി ഇരുപക്ഷത്തിനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുപക്ഷവുമായും ശക്തമായ ബന്ധം നിലനിർത്താൻ തുർക്കി താൽപ്പര്യപ്പെടുന്നു എന്ന് തുർക്കി പ്രതിനിധികൾ അറിയിച്ചു.












Click it and Unblock the Notifications