Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം; വിട്ടുനിന്ന് യുഎസ്

ജനീവ: ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ സമിതി പ്രമേയം. വീറ്റോ ചെയ്യാതെ വിട്ടുനിന്ന് അമേരിക്ക. കഴിഞ്ഞ തവണ ഇത്തരമൊരു പ്രമേയം കൊണ്ടുവന്നപ്പോള്‍ അതിനെ വീറ്റോ ചെയ്തിരുന്നു യുഎസ്. ഇസ്രായേലിനോടുള്ള യുഎസ്സിനുള്ള സമീപനത്തില്‍ വന്ന മാറ്റമാണ് പ്രമേയം പാസാക്കുന്ന കാര്യത്തിലും കണ്ടത്.

പ്രമേയത്തെ പിന്തുണച്ചില്ലെങ്കിലും യുഎസ് വീറ്റോ ചെയ്യാതിരുന്നത് ഇസ്രായേലിന് തിരിച്ചടിയാണ്. നേരത്തെ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരുപറഞ്ഞാലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.

un-security-council

അതേസമയം യുദ്ധം ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷമാണ് യുഎന്‍ സുരക്ഷാ സമിതി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആദ്യമായി പറയുന്നത്. സുരക്ഷാ കൗണ്‍സിലില്‍ ബാക്കിയുള്ള പതിനാല് അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. റമദാന്‍ വ്രതത്തിന്റെ മാസത്തില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മേഖലയില്‍ സ്ഥിരമായുള്ള വെടിനിര്‍ത്തലിനും, ബന്ദികളെ ഹമാസ് വിട്ടയക്കുന്നതിനും മുന്‍കൈയ്യെടുക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. അറബ് ബ്ലോക്കിന്റെ സുരക്ഷാ കൗണ്‍സിലിലെ ഇപ്പോഴത്തെ അംഗമായ അല്‍ജീരിയയാണ് ഈ പ്രമേയം കൊണ്ടുവന്നത്. സ്ലോവേനിയ, സ്വിറ്റ്‌സര്‍ലന്റ് പോലുള്ളവര്‍ ഇതിനെ പിന്തുണച്ചിരുന്നു.മുമ്പ് ഇത്തരത്തില്‍ ഗാസ വിഷയത്തില്‍ പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ നോക്കിയപ്പോഴെല്ലാം അമേരിക്ക അതിനെ വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയിരുന്നു.

റാഫയില്‍ സൈനിക ഓപ്പറേഷന്‍ അടക്കം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതില്‍ അടക്കം ഇസ്രായേലുമായി അഭിപ്രായ വ്യത്യാസം യുഎസ്സിനുണ്ടായിരുന്നു. നേരത്തെ തന്നെ ഗാസയോടുള്ള യുഎസ്സിന്റെ സമീപനത്തില്‍ മാറ്റം വന്നിരുന്നു. നേരത്തെ ഇസ്രായേലിന് സസൈനിക സഹായം അടക്കം നല്‍കിയ യുഎസ്സ് നടപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇസ്രായേല്‍ നേരത്തെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളെ വിമര്‍ശിച്ചിരുന്നു. ഹമാസിനെ അപലപിക്കാന്‍ ഇവര്‍ തയ്യാറായില്ലെന്നായിരുന്നു വിമര്‍ശനം.

ഇരുപക്ഷവും യാതൊരു ഉപാധികളും ഇല്ലാതെ ബന്ദികളെ പൂര്‍ണമായും വിട്ടയക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പ്രമേയം പാസായതിന്റെ പശ്ചാത്തലത്തില്‍ യുഎസ് അധികൃതരുമായി ഈയാഴ്ച്ച വാഷിംഗ്ടണില്‍ നടത്താനിരുന്ന ഇസ്രായേല്‍ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച്ചയും റദ്ദാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യുഎസ്സിനോടുള്ള സമീപനത്തില്‍ ഇസ്രായേലും ഇതോടെ മാറ്റം വരുത്തിയിരിക്കുകയാണ്. അതേമയം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിലൂടെ പ്രമേയം പാസായതിന് അര്‍ത്ഥം നയപരമായ മാറ്റമുണ്ടായി എന്നല്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. വെടിനിര്‍ത്തലിനെ യുഎസ് സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രമേയത്തില്‍ ഹമാസിനെ അപലപിക്കാത്തത് കൊണ്ടാണ് വിട്ടുനിന്നതെന്നും കിര്‍ബി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+