Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്ഞിയെ തിരിച്ചറിഞ്ഞില്ല, ഫോട്ടോ എടുത്തു തരാന്‍ വിനോദ സഞ്ചാരികള്‍ ആവശ്യപ്പെട്ടു; അന്ന് സംഭവിച്ചത്

ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുശോചന സന്ദേശങ്ങള്‍ ഒഴുകുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോറല്‍ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറയുകയാണ്.

അത്തരത്തിലുള്ള രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജ്ഞിയുടെ മുന്‍ റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ റിച്ചാര്‍ഡ് ഗ്രിഫിന്‍, രാജ്ഞിയുടെ രസകരമായ ഒരു കാര്യം വെളിപ്പെടുത്തുന്ന വീഡിയോ ആണത്. ഈ വര്‍ഷം ജൂണില്‍ നടന്ന ക്വീന്‍സ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ നിന്നുള്ളതാണ് സ്‌കൈ ന്യൂസിന് ക്രെഡിറ്റ് നല്‍കിയിരിക്കുന്ന ഈ വീഡിയോ.

queen

വീഡിയോയില്‍, സ്‌കോട്ട്ലന്‍ഡിലെ ഒരു വിനോദയാത്ര സമയത്ത് എലിസബത്ത് രാജ്ഞിക്കൊപ്പം അമേരിക്കന്‍ വിനോദസഞ്ചാരികള്‍ ഒടിക്കയറിയ സംഭവത്തെ കുറിച്ചാണ് ഗ്രിഫിന്‍ വെളിപ്പെടുത്തുന്നത്. വിനോദ സഞ്ചാരികല്‍ രാജ്ഞിയെ തിരിച്ചറിയാതെ ചോദിച്ച ചോദ്യങ്ങളാണ് ഗ്രിഫിന്‍ പറയുന്നത്.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

തങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും വിനോദസഞ്ചാരികള്‍ രാജ്ഞിയോട് ചോദിച്ചു. അവര്‍ രാജ്ഞിയോട് അവള്‍ എവിടെയാണ് താമസിക്കുന്നതെന്ന ചോദിക്കുകയുണ്ടായി. ഈ ചോദ്യത്തിന് രാജ്ഞി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ഞാന്‍ ലണ്ടനിലാണ് താമസിക്കുന്നത്, കുന്നുകളുടെ മറുവശത്ത് എനിക്ക് ഒരു ഹോളിഡേ ഹോം ലഭിച്ചു- ഗ്രിഫിന്‍ ആ ഓര്‍മ്മ രസകരമായാണ് പറഞ്ഞത്.

ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍

നിങ്ങല്‍ രാജ്ഞിയെ കണ്ടിട്ടുണ്ടോ എന്നും വിനോദ സഞ്ചാരികള്‍ ചോദിക്കുകയുണ്ടായി. ഈ ചോദ്യത്തിന് താന്‍ കാണാറില്ലെന്നും ഇയാള്‍ ദിവസവും കാണാറുണ്ടെന്നും പറഞ്ഞ് ഗ്രിഫിനെ ചൂണ്ടിക്കാണിച്ചു. പിന്നീട് വിനോദ സഞ്ചാരികളുടെ ചോദ്യം ഗ്രിഫിനോടായി. രാജ്ഞിക്ക് എന്താണ് ഏറ്റവും ഇഷ്ടമെന്ന് അവര്‍ ഗ്രിഫിനോട് ചോദിച്ചു. കൂടാതെ ബ്രിട്ടനിലെ രാജ്ഞിയോടൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് അറിയാതെ, ഗ്രിഫിനോടൊപ്പം അവരുടെ ഫോട്ടോ എടുക്കാന്‍ വിനോദസഞ്ചാരികള്‍ രാജ്ഞിയോട്് ആവശ്യപ്പെട്ടു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+