കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂലേസ് ഇസ്തിരിയിടണം, ബാത്ത്ടബില്‍ പാതി വെള്ളം;ചാള്‍സ് രാജാവിന്റെ ആര്‍ക്കുമറിയാത്ത ശീലങ്ങള്‍

Google Oneindia Malayalam News

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ സിംഹാസനത്തിൽ കയറിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ബ്രിട്ടന്റെ സിംഹസനിത്തിൽ ഇരുന്നത് എലിസബത്ത് രാജ്ഞിയാണ്. എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ അധികാരത്തിൽ ഏറിയത് 25ാം വയസ്സിലാണെങ്കിൽ ചാൾസ് രാജകുമാരൻ രാജാവാകുന്നത് 73ാം വയസ്സിലാണ്. ഇപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ചാൾസ് രാജാവിലാണ്. ഔദ്യോ​ഗികമായി ചാൾസ് രാജാവാകുന്ന നിമിഷം മുതൽ അദ്ദേ​ഹം ചെയ്യുന്ന ഓരോ പ്രവൃത്തിയും ആളുകൾ വീക്ഷിക്കുന്നുണ്ട്.

ഒഴിവുസമയങ്ങളിൽ അദ്ദേഹം കഴിക്കുന്നതും ചെയ്യുന്നതും മുതൽ അദ്ദേഹം ഇഷ്ടപ്പെടുന്ന സംഗീതം വരെ അദ്ദേത്തെക്കുറിച്ച് എല്ലാം അറിയാൻ ആളുകൾ ആഗ്രഹിക്കുന്നു. ചാൾസ് രാജാവിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്ന്യൂയോർക്ക് പോസ്റ്റ് റിപ്പോർ‌ട്ട് അനുസരിച്ച്, ചാൾസ് രാജാവ് "അദ്ദേഹം പോകുന്നിടത്തെല്ലാം സ്വന്തം ടോയ്‌ലറ്റ് സീറ്റും ക്ലീനക്സ് വെൽവെറ്റ് ടോയ്‌ലറ്റ് പേപ്പറും കൊണ്ടുപോകുന്നു" എന്നാണ് സൂചിപ്പിക്കുന്നത്.

1

2015-ൽ പുറത്തിറങ്ങിയ 'സെർവിംഗ് ദി റോയൽസ്: ഇൻസൈഡ് ദി ഫേം' എന്ന ഡോക്യുമെന്ററിയിലാണ് രാജാവിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചാൾസിന്റെ പരേതയായ ഭാര്യ ഡയാന രാജകുമാരിയുടെയും രാജ്ഞിയുടെയും ബട്ട്‌ലറായി സേവനമനുഷ്ഠിച്ച പോൾ ബറെൽ, തന്റെ ഷൂലേസുകൾ ഇസ്തിരിയിടാൻ ചാൾസ് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

Video:ഒപ്പുവെയ്ക്കാന്‍ വന്നു, പെട്ടെന്ന് തന്നെ ചാള്‍സ് രാജാവിന്റെ മുഖം മാറി, അസ്വസ്ഥനായി, കാരണം?Video:ഒപ്പുവെയ്ക്കാന്‍ വന്നു, പെട്ടെന്ന് തന്നെ ചാള്‍സ് രാജാവിന്റെ മുഖം മാറി, അസ്വസ്ഥനായി, കാരണം?

2

"എല്ലാ ദിവസവും രാവിലെ അദ്ദേഹത്തിന്റെ പൈജാമകൾ , ഷൂലേസുകളും ഇസ്തിരി ഇടണം, ബാത്ത് പ്ലഗ് ഒരു നിശ്ചിത സ്ഥാനത്തായിരിക്കണം, ജലത്തിന്റെ ഊഷ്മാവ് സാധാരണ ചൂടുള്ളതായിരിക്കണം" ബാത്ത് ടബ്ബ്"പകുതി മാത്രം" നിറഞ്ഞതാവണം, എന്നും പോൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.രാജാവ് "എല്ലാ ദിവസവും രാവിലെ തന്റെ ടൂത്ത് ബ്രഷിൽ ഒരു ഇഞ്ച് ടൂത്ത് പേസ്റ്റ് എടുക്കാറുണ്ട്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്ത് പോലീസ് തടഞ്ഞിട്ടും ഓട്ടോയില്‍ ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി വാക്കുപാലിച്ച് കെജ്രിവാള്‍ഗുജറാത്ത് പോലീസ് തടഞ്ഞിട്ടും ഓട്ടോയില്‍ ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി വാക്കുപാലിച്ച് കെജ്രിവാള്‍

3

ഭക്ഷണകാര്യത്തിലും ചാൾസ് രാജാവ് അതീവ ശ്രദ്ധപുലർത്തിയിരുന്നു. രാജാവിന്റെ ഭക്ഷണ ശീലങ്ങളെക്കുറിച്ചും ഷെഡ്യൂളുകളെക്കുറിച്ചും ഷെഫ് മുൻ. രാജകീയ ഉദ്യോഗസ്ഥൻ ആയ ഗ്രഹാം ന്യൂബോൾഡ് വെളിപ്പെടുത്തയിട്ടുണ്ട., പ്രഭാതഭക്ഷണത്തിനുള്ള ആരോഗ്യകരമായ ഓപ്ഷനുകൾ അദ്ദേഹം ഇഷ്ടപ്പെടുന്നു. "ആരോഗ്യകരമായ ഓപ്ഷൻ ഉണ്ട്. അദ്ദേഹത്തിന് വീട്ടിൽ ഉണ്ടാക്കിയ ബ്രെഡ്, ഒരു പാത്രം ഫ്രഷ് ഫ്രൂട്ട്സ്, ഫ്രഷ് ഫ്രൂട്ട് ജ്യൂസുകൾ എന്നിവയാണ് കഴിക്കാറുള്ളതെന്നാണ് റിപ്പോർട്ട്.

ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

4

"രാജകുമാരൻ ലോകത്ത് എവിടെ പോയാലും ബ്രേക്ക്ഫാസ്റ്റ് ബോക്‌സ് അദ്ദേത്തോടൊപ്പം കൊണ്ടുപോകും. ആറ് വ്യത്യസ്ത തരം തേൻ, ചില പ്രത്യേക മ്യുസ്‌ലിസ്, ഡ്രൈ ഫ്രൂട്ട്‌സ്, കൂടാതെ പ്രത്യേകതയുള്ളതെന്തെങ്കിലും അതിൽ ഉണ്ടകും." എന്നും അദ്ദേഹം പറയുന്നു.
മുകളിൽ സൂചിപ്പിച്ച ആമസോൺ പ്രൈം ഡോക്യുമെന്ററിയിൽ കൂടുതൽ വിശദാംശങ്ങൾക്കൊപ്പം ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. ചാൾസ് വെയിൽസ് രാജകുമാരനായിരുന്ന സമയത്താണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

ഈ കൊച്ചിന് ഇത് എന്നാ സൗന്ദര്യമാന്നേ...സാരിയില്‍ നാണത്തോടെ ആരതി പൊടി..

5

വൃത്തിയുടെ കാര്യത്തിലും മറ്റ് കാര്യങ്ങളിലും ചാൾസ് അതീവ ശ്രദ്ധപുലർത്തുന്ന ആളാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടയാരുന്നു. അദ്ദേഹം ഔദ്യോ​ഗികമായി രാജാവ് ആകുന്ന ചടങ്ങിൽ ചാൾസ് വളരെ അസ്വസ്ഥനാകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഒപ്പ് വെക്കേണ്ടിയിരുന്ന രേഖകൾ വെക്കാനുള്ള മേശ വൃത്തിയില്ലാത്തത് കൊണ്ടാണ് അദ്ദേഹം അസ്വസ്ഥനായത്.

6

അദ്ദേഹത്തിന്റെ മുഖത്ത് ആ അനിഷ്ടം പ്രകടവുമായിരുന്നു . സഹായികളോട് മേശ വൃത്തിയാക്കാൻ ആവശ്യപ്പെട്ടുന്നതും വീഡിയോയിൽ ഉണ്ട്. ചെറിയ മേശപ്പുറത്ത് ഒരു പേന ബോക്സും മഷിയും ഉണ്ടായിരുന്നു ഇതും ചാൾസ് രാജാവിന് തീരെ ഇഷ്ടമായില്ല. ഇതിന് പിന്നാലെയായിരുന്നു മേശ വൃത്തിയാക്കാൻ രാജാവ് സഹായികളോട് ആംഗ്യം കാണിച്ചത്. ഉടൻ തന്നെ സഹായികൾ സാധനങ്ങൾ പുനഃക്രമീകരിച്ച് മേശ വൃത്തിയാക്കി

English summary
Unknown habits of king charles from special breakfast box to ironing shoe laces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X