ലോട്ടറി അടിച്ചാല്‍ പണം പങ്കുവെക്കും, ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ വാക്ക്, ഒടുവില്‍ അടിച്ചത് ബംപര്‍

രണ്ടുപേരില്‍ ആര്‍ക്ക് ലോട്ടറിയടിച്ചാലും ആ പണം പങ്കുവെക്കുമെന്നായിരുന്നു സുഹൃത്തുക്കള്‍ വാക്കു നല്‍കിയിരുന്നത്. ഒരുപാട് കാലം മുമ്പ് പരസ്പരം നല്‍കിയ വാക്കാണിത്.

lottery us

വാഷിംഗ്ടണ്‍: സുഹൃദ്ബന്ധം എത്ര ദൃഢമാണ്. അത് ആര്‍ക്കും കൃത്യമായി പറയാനാവില്ല. കാരണം നമ്മള്‍ ചെയ്യുന്ന കാര്യങ്ങളാണ് ഓരോ സുഹൃദ് ബന്ധത്തെയും ശക്തമാക്കുന്നത്. ചിലപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് നമ്മള്‍ ആരെയെയെങ്കിലും സഹായിക്കാം. അത് ഫ്രണ്ട്ഷിപ്പിന്റെ പേരിലാവാം.

ഒന്നും പ്രതീക്ഷിക്കാതെ ചില സൗഹൃദങ്ങളും തുടരാം. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയൊരു ഭാഗ്യം നിങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമോ? ആരും കുറച്ചൊന്ന് സംശയിച്ച് പോകുന്ന കാര്യമാണത്. ജീവിതത്തില്‍ ഒരു ബംപറാണ് അടിച്ചതെങ്കില്‍ അത്തരമൊരു ഉദാരമനസ്സ് കാണിക്കാന്‍ പലര്‍ക്കും താല്‍പര്യമുണ്ടാവില്ല. അത്തരമൊരു സംഭവം പക്ഷേ അമേരിക്കയില്‍ നടന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ വാക്ക്

ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ വാക്ക്

അമേരിക്കയിലെ ഇദാഹോയില്‍ നിന്നുള്ള രണ്ട് സുഹൃത്തുക്കളാണ് ഇപ്പോള്‍ തരഗമായിരിക്കുന്നത്. ഇവരുടെ വാക്ക് ഒരിക്കലും മാറ്റാതെ മുന്നോട്ട് പോയതിലാണ് എല്ലാവരും അഭിനന്ദിക്കുന്നത്. രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ പരസ്പരം നല്‍കിയ വാക്കാണ് ഇതിന് കാരണം. ഇവര്‍ രണ്ടുപേരില്‍ ആര്‍ക്ക് ലോട്ടറിയടിച്ചാലും ആ പണം പങ്കുവെക്കുമെന്നായിരുന്നു സുഹൃത്തുക്കള്‍ വാക്കു നല്‍കിയിരുന്നത്. ഒരുപാട് കാലം മുമ്പ് പരസ്പരം നല്‍കിയ വാക്കാണിത്. ആര്‍ക്ക് സമ്മാനം അടിച്ചാലും മ്‌റ്റേയാള്‍ക്ക് അതിലൂടെ നിരാശ തോന്നാതിരിക്കാനാണ് ഇങ്ങനൊരു വാക്ക് നല്‍കിയത്.

വാക്കിന് ദൈവം നല്‍കിയ സമ്മാനം

വാക്കിന് ദൈവം നല്‍കിയ സമ്മാനം

ഇങ്ങനൊരു വാക്കിന് ദൈവം നല്‍കിയ സമ്മാനം പോലെയാണ് ഇവരുടെ ജീവിതത്തിലേക്ക് ബംപര്‍ ലോട്ടറിയെത്തിയത്. സുഹൃത്തുക്കളില്‍ ലോറന്‍സ് വാഗ്‌സ്റ്റാഫിനാണ് സമ്മാനം അടിച്ചത്. പവര്‍ബോള്‍ ടിക്കറ്റിനായിരുന്നു സമ്മാനം. ഇദാഹോയിലെ ബോയിസ് സ്വദേശിയാണ് ലോറന്‍സ്. ഇയാളുടെ ആത്മാര്‍ത്ഥ സുഹൃത്താണ് ഡൈ്വറ്റ് സിഡല്‍. ഫെബ്രുവരി ഒന്നിനായിരുന്നു ലോറന്‍സിന് സമ്മാനം അടിച്ചത്. പിന്നെ രണ്ടാമതൊന്ന് കൂടി ആലോചിക്കാതെ ലോറന്‍സ് നേരെ ഡൈ്വറ്റിനെ വിളിക്കുകയായിരുന്നു. ഇവരുടെ വാക്കിനാണ് പണത്തിനേക്കാള്‍ ഉറപ്പുണ്ടായിരുന്നത്.

അടിച്ചത് മെഗാ മില്യണ്‍

അടിച്ചത് മെഗാ മില്യണ്‍

ദശാബ്ദങ്ങളായി ഇവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. വാക്ക് പാലിക്കുമെന്ന ഉറപ്പാണ് ലോറന്‍സ് നല്‍കിയത്. അക്കാര്യത്തില്‍ ഡൈ്വറ്റിന് സംശയമൊന്നും ഇല്ലായിരുന്നു. 105312 രൂപയാണ് സമ്മാനമായി ലോറന്‍സിന് ലഭിച്ചത്. 82 ലക്ഷം രൂപയില്‍ അധികമാണ് മൊത്തം സമ്മാനത്തുക. ഇത് വീതിച്ചപ്പോള്‍ ഇരുവരും 52656 ഡോളര്‍ വീതം കിട്ടി. 43 ലക്ഷം രൂപയില്‍ അധികം ഇരുവര്‍ക്കും ലഭിക്കും. ലോറന്‍സിന്റെ കുടുംബ സ്വത്തില്‍ ഇരുവരും ചേര്‍ന്ന് ഒരു പുതിയ വീടുണ്ടാക്കാനുള്ള പ്ലാനിലാണ്. 1975ല്‍ ലോറന്‍സിന്റെ പിതാവാണ് ഈ ഭൂമി വാങ്ങിയത്. എന്നാല്‍ അതില്‍ വീട് വെക്കാനുള്ള പണം ഇതുവരെഇരുവര്‍ക്കും ലഭിച്ചിരുന്നില്ല.

അയോവക്കാരിയെയും ഭാഗ്യം തേടിയെത്തി

അയോവക്കാരിയെയും ഭാഗ്യം തേടിയെത്തി

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

യുഎസ്സിലെ അയോവക്കാരിക്കും ഇതുപോലൊരു ഭാഗ്യം തേടിയെത്തിയത്. ഇവര്‍ക്ക് ഇന്‍സ്റ്റന്റ് ലോട്ടറിയിലാണ് ബംപര്‍ തേടിയെത്തിയത്. മൂന്ന് ഡോളറിന് മാത്രമാണ് അയോവയിലെ ലേക്ക് മില്‍സ് സ്വദേശിയായ ഡെബ്ര ക്രിസ്റ്റിയന്‍സണ്‍ ടിക്കറ്റ് എടുത്തത്. അതിന് സമ്മാനമടിച്ചെങ്കിലും തുക എത്രയാണെന്ന് മാത്രം അവര്‍ക്ക് മനസ്സിലായില്ല. പിന്നീടാണ് 30000 ഡോളറാണ് സമ്മാനമടിച്ചതെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. ഇന്‍സ്റ്റന്റ് ലോട്ടറിയില്‍ ഇത്രയും വലിയ സമ്മാനം അടിച്ച അവര്‍ ആകെ സന്തോഷത്തിലാണ്. ഇങ്ങനൊരു കാര്യം സംഭവിച്ചുവെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ പോലുമാവുന്നില്ല.

പൂജ്യം കണ്ടപ്പോള്‍ മനസ്സിലായില്ല

പൂജ്യം കണ്ടപ്പോള്‍ മനസ്സിലായില്ല

കിച്ചണ്‍ ടേബിളില്‍ വെച്ചാണ് ഇവര്‍ ടിക്കറ്റ് പരിശോധിച്ചത്. എന്നാല്‍ ഒരുപാട് പൂജ്യങ്ങള്‍ അതിലുണ്ടായിരുന്നു. അതുകൊണ്ട് തുക എത്രയാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. എണ്ണി നോക്കിയെങ്കിലും എണ്ണം തെറ്റി. ഇതോടെ ഭര്‍ത്താവിനെ വിളിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് എണ്ണി നോക്കിയത്. ഇതോടെയാണ് ജാക്ക്‌പോട്ട് അടിച്ചതെന്ന് മനസ്സിലായത്. ദെബ്രയുടെ ഭര്‍ത്താവിന് ഇത് തീരെ വിശ്വസിക്കാനായില്ല. അടുത്ത ദിവസം ടിക്കറ്റ് കൗണ്ടറില്‍ പോയാണ് ഫലം സത്യമാണെന്ന് ഉറപ്പിച്ചത്. വീട് നന്നാക്കാന്‍ ഈ പണം ഉപയോഗിക്കുമെന്നാണ് അവര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+