രണ്ട് കാമുകിമാര്‍, 8 മക്കള്‍, പ്രണയത്തിന് അവസാനമില്ല; ഫുട്ബോള്‍ ഇതിഹാസം മൂന്നാം കാമുകിയെ തേടുന്നു!!
വാഷിംഗ്ടണ്‍: പ്രണയത്തിന് ഒരിക്കലും അവസാനമില്ല. അമേരിക്കന്‍ ഫുട്ബോള്‍ ഇതിഹാസം മസായ ആന്‍ഡ്രൂവിനോട് ചോദിച്ചാലും ഇതേ അഭിപ്രായമായിരിക്കും. ജീവിതത്തില്‍ ആരും തിരഞ്ഞെടുക്കാത്ത വഴികളിലൂടെയാണ് ആന്‍ഡ്രൂ ഇപ്പോള്‍ സഞ്ചരിക്കുന്നത്. പക്ഷേ മനസ്സില്‍ ഒരു നിരാശ പോലുമില്ല. സന്തോഷമാണെങ്കില്‍ ഒരുപാടുണ്ട് താനും. സോഷ്യല്‍ മീഡിയയില്‍ അടക്കം ആന്‍ഡ്രു ഒരുപാട് പരിഹാസങ്ങള്‍ക്ക് വിധേയനാകുന്നുണ്ട്.
ആന്‍ഡ്രൂവിന് രണ്ട് ഭാര്യമാരുണ്ട്. എട്ട് മക്കളും. കേട്ടിട്ട് അമ്പരക്കേണ്ട. പരസ്പരം വഴക്കുണ്ടാവാത്ത ഒരു കുടുംബമാണിത്. ഇവര്‍ക്കാണെങ്കില്‍ പരസ്പരം തീവ്രപ്രണയവും. ആളുകള്‍ക്ക് അസൂയ തോന്നാന്‍ ഇത് തന്നെ ധാരാളമല്ലേ. എന്തായാലും ജീവിതത്തിന്റെ രഹസ്യം ഇപ്പോള്‍ ആന്‍ഡ്രൂ വെളിപ്പെടുത്തുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: mazayahlegend instagram
മുന്‍ അമേരിക്കന്‍ ഫുട്ബോള്‍ താരമാണ് മസായ. യുഎസ്സില്‍ അറിയപ്പെടുന്ന താരമാണ് അദ്ദേഹം. ഇയാളുടെ ഭാര്യമാര്‍ ഒന്നല്ല രണ്ട് പേരാണ്. ഇതിന്റെ പേരിലാണ് പരിഹാസങ്ങള്‍ നേരിടേണ്ടി വരാറുള്ളത്. തന്റെ സ്വപ്നമാണ് ജീവിച്ച് തീര്‍ക്കുന്നതെന്ന് മസായ പറയുന്നു. ആദ്യ സ്റ്റെഫനി എന്ന യുവതിയെയാണ് പ്രണയിച്ചത്. കുറച്ച് വര്‍ഷങ്ങളാണ് ഇവര്‍ പ്രണയിച്ചത്. എന്നാല്‍ ഈ ബന്ധം പിന്നീട് പിരിഞ്ഞു. പക്ഷേ ഇവര്‍ പിരിയാന്‍ സാധിക്കുമായിരുന്നില്ല.

image credit: mazayahlegend instagram
മസായയുടെ ജീവിതത്തിലേക്ക് സ്റ്റെഫനി വീണ്ടും തിരിച്ചെത്തി. ആ സമയത്ത് ഇയാള്‍ക്ക് വീണ്ടുമൊരു കാമുകിയുണ്ടായിരുന്നു. റോസ എന്ന ഈ കാമുകിയെ സ്റ്റെഫനിക്ക് മസായ പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. റോസ എന്നാണ് രണ്ടാമത്തെ കാമുകിയുടെ പേര്. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് വലിയൊരു കുടുംബമാണ് ഇപ്പോള്‍ മസായക്കൊപ്പം നടത്തുന്നത്. തുടക്കത്തിലുണ്ടായ പ്രശ്നങ്ങളൊക്കെ ഇവര്‍ പറഞ്ഞുതീര്‍ത്തു.

image credit: mazayahlegend instagram
ഇവര്‍ക്കിപ്പോള്‍ എട്ട് കുട്ടികളുണ്ട്. കുടുംബത്തിലേക്ക് ഇനിയും പുതിയ അംഗങ്ങള്‍ വരുമെന്ന് മസായ പറയുന്നു. പുതിയൊരു കുട്ടി ഉ ടനെത്തുമെന്നും മസായ പറയുന്നു. എന്നാല്‍ ഇവരുടെ ഈ കുടുംബത്തിന് വിമര്‍ശനങ്ങള്‍ ഏറെ ലഭിക്കുന്നുണ്ട്. ഞാനൊരു മോശം വ്യക്തിയാണെന്നും, സ്ത്രീലമ്പടനാണെന്നും കരുതും. സ്ത്രീകള്‍ നിങ്ങളെ ആവശ്യങ്ങള്‍ക്കായി കൊണ്ടുനടക്കുകയാണെന്നും പറയും. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍, സ്ത്രീകള്‍ കരുത്തരാണ്. അവര്‍ ശരിയല്ലെന്ന് തോന്നിയാല്‍ ഏത് നിമിഷവും നിങ്ങളെ ഉപേക്ഷിച്ച് പോകുമെന്നും മസായ മുന്നറിയിപ്പ് നല്കുന്നു.

image credit: mazayahlegend instagram
മസായയും സ്റ്റെഫനിയും 2014ലാണ് പ്രണയത്തിലാവുന്നത്. സ്റ്റെഫനി ഇന്‍സ്റ്റഗ്രാമില്‍ മസായയെ ഫോളോ ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളം ഇവര്‍ പരസ്പരം സംസാരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം ഒരു മാജിക് പോലെയായിരുന്നു കാര്യങ്ങള്‍. ഇവര്‍ അടുത്തു, പ്രണയത്തിലായി, ഒടുവില്‍ ഒരുമിച്ച് ജീവിക്കാനും തുടങ്ങി. അതൊരു സ്വപ്നം പോലെയായിരുന്നുവെന്ന് സ്റ്റെഫനി പറയുന്നു.

image credit: mazayahlegend instagram
റോസയും മസായയും തമ്മില്‍ കാണുന്നതും പ്രണയത്തിലാവുന്നതും 2018ലാണ്. റോസയും സ്റ്റെഫനിയും തമ്മില്‍ കാണുന്നത് 2019ലാണ്. സ്റ്റെഫനിയെ താന്‍ താമസിക്കുന്ന കോണ്ടോയിലേക്ക് കൊണ്ടുവരികയായിരുന്നു മസായ. തുടര്‍ന്ന് റോസയെ പരിചയപ്പെടുത്തുകയും ചെയ്തു. തങ്ങളെ ആരും ബ്രെയിന്‍വാഷ് ചെയ്തിട്ടില്ല. ഔരിക്കല് പോലും മസായ തങ്ങളെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പിടിച്ച് നിര്‍ത്താന്‍ നോക്കിയിട്ടില്ലെന്നും റോസയും സ്റ്റെഫനിയും പറഞ്ഞു.

image credit: mazayahlegend instagram
ഇവരുടെ ബന്ധത്തിന്റെ തുടക്കത്തില്‍ സ്റ്റെഫനിക്ക് ചില വാശികളുണ്ടായിരുന്നു. ഏകഭാര്യത്വം എന്നതില്‍ സ്റ്റെഫനി ഉറച്ച് വിശ്വസിച്ചിരുന്നു. മസായക്ക് താന്‍ മാത്രം മതിയെന്ന നിലപാടിലായിരുന്നു സ്റ്റൈഫനി. എന്നാല്‍ മൂന്ന് വര്‍ഷങ്ങളോളം എടുത്ത് ഇതെല്ലാം ശരിയായി വന്നു. ഇപ്പോല്‍ ഇവര്‍ക്ക് പരസ്പരം എല്ലാവരെയും വേണം. ഇവരുടെ ഇങ്ങനൊരു ബന്ധത്തിനും വലിയൊരു കാരണമുണ്ട്.

സ്റ്റെഫനിയും റോസയും ബൈസെക്ഷ്വലാണ്. ഒരു പുരുഷനും കാമുകിയും ഉണ്ടാവുന്നതില്‍ താന്‍ പ്രശ്നമൊന്നും കാണുന്നില്ല. പ്രത്യേകിച്ച് ഒരു പ്രണയിനി എന്ന നിലയില്‍ എന്റെ ആവശ്യങ്ങള്‍ ആ യുവതിക്ക് നല്കാന് സാധിക്കുമ്പോള്‍ പ്രശ്നങ്ങളൊന്നും വരില്ലെന്നും സ്റ്റെഫനി പറഞ്ഞു. തനിക്ക് പുരുഷന്മാരെയാണ് കൂടുതല്‍ ഇഷ്ടം. പക്ഷേ സ്ത്രീകളോട് ഇടപഴകാറുണ്ട്. താന്‍ എല്‍ജിബിടി കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതായി മസായയും വെളിപ്പെടുത്തി. മൂന്നാമതൊരു കാമുകിയെ കൊണ്ടുവരാനും താന്‍ തയ്യാറാണെന്നും മസായ പറയുന്നു. ഇതിലൂടെ കുടുംബത്തിന്റെ വളര്‍ച്ചയാണ് മസായ ലക്ഷ്യമിടുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications