ഇത് ലോക മഹാഭാഗ്യം, എടുത്തത് ഒന്നല്ല അഞ്ച് ലോട്ടറികള്‍; വെയര്‍ഹൗസ് ജീവനക്കാരന് അടിച്ചത് ലക്ഷങ്ങള്‍
ഭാഗ്യം എന്നത് വല്ലപ്പോഴും മാത്രം നമ്മളെ തേടി വരുന്ന അതിഥിയാണ്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരാള്‍ക്ക് താന്‍ പോലും പ്രതീക്ഷിക്കാതെ ഇപ്പോഴൊരു ബംപറടിച്ചിരിക്കുകയാണ്

വാഷിംഗ്ടണ്‍: ഭാഗ്യം നമ്മളെ തേടിവരിക എന്ന് പറയുന്നത് തന്നെ അത്ഭുതകരമായ കാര്യമാണ്. കാരണം അതത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇത് വരുന്നതെങ്കിലോ? ഇരട്ടി മധുരമായിരിക്കും നമ്മളെ കാത്തിരിക്കുക. അതുപോലെ അമേരിക്കയിലെ ഒരു സാധാരണ തൊഴിലാളിക്ക് ബംപര്‍ ലോട്ടറി അടിച്ചിരിക്കുകയാണ്. എന്നാല്‍ അതൊരു ഭാഗ്യ പരീക്ഷണത്തിലാണ് ഇയാളെ തേടിയെത്തിയത്.
ഏറ്റവും രസകരമായ ഈ ശ്രമത്തില്‍ ഇയാള്‍ ലക്ഷാധിപതിയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇയാളുടെ നേട്ടത്തെ അത്ഭുതത്തോടെയാണ് കാണുന്നത്. അതിലുപരി ഇയാള്‍ ലോട്ടറി അടിക്കാനായി ഉപയോഗിച്ച തന്ത്രവും അഭിനന്ദിക്കപ്പെടുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

സാധാരണ തൊഴിലാളിയുടെ ഭാഗ്യം
ഒരു സാധാരണ തൊഴിലാളിയായ ക്രെയിഗ് കോക്സ് എന്ന 59കാരനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ലക്കി ബ്രേക്ക് എന്നാണ് ഇയാള്‍ ഇതിനെ വിളിക്കുന്നത്. ഒരു വെയര്‍ഹൗസ് ജീവനക്കാരനാണ് ക്രെയിഗ്. ജീവിതത്തില്‍ ലോട്ടറിയിലൂടെ ഭാഗ്യം വരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ക്രെയിഗ്. ഇത്തിരി വൈകിയാണെങ്കില്‍ ആ വലിയ നേട്ടം തന്നെ തേടിയെത്തി എന്നാണ് അദ്ദേഹം പറയുന്നത്. അത് പക്ഷേ വെറുതെ വന്നതല്ല, വിളിച്ച് വരുത്തിയതാണെന്ന് പറയേണ്ടി വരും. വന്‍ തുക തന്നെയാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്.

മാറ്റിമറിച്ചത് ലോട്ടറി പ്രമോഷന്
ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല, യാത്രയ്ക്ക് കാശ് വേണം, പൈസ വസൂല്‍ ട്രിപ്പ് ഉറപ്പ്
നോര്‍ത്ത് കരോലിന എജുക്കേഷന്‍ ലോട്ടറിയാണ് ക്രെയിഗ് കോക്സിന് ബംപറടിച്ച ടിക്കറ്റ്. ഒരു ലോട്ടറി പ്രമോഷന്റെ ഭാഗമായി ക്രെയിഗ് മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതാണ് എല്ലാം മാറ്റിമറിച്ചത്. ഏറ്റവും രസകരമായ കാര്യം ക്രെയിഗ് പോലും അറിയാതെയാണ് ഈ മത്സരത്തിന്റെ ഭാഗമായത് എന്നതാണ്. ക്യാഷ് 5 ബോണസ് ക്യാഷ് പ്രമോഷന്റെ ഭാഗമാവുകയായിരുന്നു ക്രെയിഗ്. അതിന് അടിച്ചത് ഒരു ലക്ഷം ഡോളറാണ്. 81 ലക്ഷം രൂപയാണ് ക്രെയിഗിന് സമ്മാനമായി ഇതിലൂടെ ലഭിച്ചത്. മൗണ്ടി ഐറി നിവാസിയായ ക്രെയിഗ് ആകെ അമ്പരപ്പിലാണ്.

ലോട്ടറി വന്ന വഴി ഇങ്ങനെ
കരോലിന ക്യാഷ് ടിക്കറ്റില്‍ അഞ്ച് ഡോളറില്‍ കൂടുതല്‍ ചെലവാക്കുന്ന ഒരാള്‍ക്ക് ഈ മത്സരത്തിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കും. ഈ നറുക്കെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യാം. ക്രെയിഗിന് ഇത് അറിയില്ലായിരുന്നു. എന്നാല്‍ അങ്ങനെയൊരു നിയമം കൊണ്ട് ക്രെയിഗിന്റെ ജീവിതം മാറി മറിഞ്ഞിരിക്കുകയാണ്. മൗണ്ട് ഐറിയിലെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയതോടെയാണ് ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഓരോ നറുക്കെടുപ്പിലും ഒരു ലക്ഷമാണ് സമ്മാനം. അഞ്ച് ടിക്കറ്റാണ് ക്രെയിഗ് ഇത്തവണ ഒരുമിച്ച് വാങ്ങിയത്. അതിലൊന്നാണ് ഭാഗ്യത്തിന്റെ രൂപത്തില്‍ എത്തിയത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications