കുഞ്ഞിനെ സ്വാന്തനിപ്പിക്കാന്‍ എത്തി പിതാവ്; മാസങ്ങള്‍ക്ക് മുമ്പ് മരിച്ചയാളെന്ന് അമ്മ, ഞെട്ടല്‍!!
വാഷിംഗ്ടണ്‍: പ്രേതത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എങ്കില്‍ റെഡിയായി ഇരുന്നോളൂ. വിശ്വസിക്കാനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ടിക് ടോക്കില്‍ ഒരു അമേരിക്കന്‍ യുവതി ഷെയര്‍ ചെയ്ത കാര്യങ്ങള്‍ ഏതൊരു ധൈര്യശാലിയെയും കിടുകിടാ വിറപ്പിക്കുന്നതാണ്. രണ്ട് കുട്ടികളുടെ അമ്മയായ വിറ്റ്നി അലന് എന്ന യുവതിയാണ് തന്നെ വിറപ്പിച്ച ഒരു കാര്യം പങ്കുവെച്ചിരിക്കുന്നത്.
ബേബി മോണിറ്ററില്‍ ഇവര്‍ കണ്ട കാഴ്ച്ചയാണ് ഇപ്പോള്‍ ഭയപ്പെടുന്നത്. തൊട്ടിലില്‍ കിടന്നുറങ്ങിയ തന്റെ കുഞ്ഞിനെ ആരോ കൈയ്യിലെടുത്തു എന്നാണ് ഇവര്‍ പറയുന്നത്. ഇത് കേട്ട് സോഷ്യല്‍ മീഡിയ ആകെ ഭയന്ന് വിറച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

കുഞ്ഞിന്റെ തലയ്ക്ക് മുകളിലൂടെ ഒട്ടും പരിചിതമല്ലാത്ത, എന്നാല്‍ പതിവില്ലാത്ത വിധം ഒരു പ്രകാശം കടന്നുപോയെന്ന് യുവതി പറയുന്നു. ഇത് തന്റെ മരിച്ചുപോയ ഭര്‍ത്താവാണെന്ന് വിറ്റ്നി അലന് പറയുന്നു. തന്റെ കുഞ്ഞിനെ താരാട്ട് പാടി താലോലിക്കാനാണ് മരിച്ചുപോയ ഭര്‍ത്താവ് പ്രേതമായി വന്നത്. ഒരിക്കല്‍ പോലും തന്റെ ഭര്‍ത്താവ് മകനെ കണ്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ മകന് പതിനൊന്് മാസമാണ് പ്രായം. ഇതിനിടയിലാണ് തന്റെ ഭര്‍ത്താവ് തങ്ങളെ വിട്ടുപോയതെന്നും യുവതി പറഞ്ഞു.

11 മാസം പ്രായമുണ്ട് വിറ്റ്നിയുടെ മകന് ലിയോക്ക്. കൈപത്തിയുടെ വലിപ്പത്തിലുള്ള ഒരു വെളിച്ചം തന്റെ മകന്റെ നേര്‍ക്ക് വരികയും, അവന്റെ നെറ്റിയിലേക്ക് അത് എത്തുകയുമായിരുന്നു. മകനെ പിതാവ് താലോലിക്കുകയാണ് ചെയ്തതെന്ന് യുവതി വിശ്വസിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ ഏഴിനാണ് തന്റെ ഭര്‍ത്താവ് മരിച്ചത്. ആ സമയം ലിയോക്ക് വെറും ഏഴ് മാസം മാത്രമായിരുന്നു പ്രായം. അന്ന് മകനെ കൃത്യമായി ഒന്ന് കാണാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇന്ന് ആ മകനെ താരാട്ട് പാടി താലോലിക്കാന്‍ അദ്ദേഹമെത്തിയാണ് താന്‍ വിശ്വസിക്കുന്നത്.

ഇന്ന് രാത്രി അദ്ദേഹം വന്നത് മകനോടുള്ള സ്നേഹം കാരണമാണ് അദ്ദേഹം വന്നതെന്നും അലന് പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. ശരിക്കും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇതെന്ന് യൂസര്‍മാര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇത് നിങ്ങളുടെ ഭര്‍ത്താവ് തന്നെയാണെന്ന് ഒരു യൂസര്‍ പറയുന്നു. അദ്ദേഹം നിങ്ങളെ കാത്തുരക്ഷിക്കുന്ന മാലാഖയാണെന്നും യുവതിയോട് മറ്റൊരു യൂസര്‍ പറഞ്ഞു. നിങ്ങളുടെ മകന് ദൈവികമായ ശക്തികൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും മറ്റൊരാള്‍ കുറിച്ചു.

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
വിറ്റ്നി അലന് പെനിസില്‍വാനിയ സ്വദേശിയാണ്. ഇവരുടെ ജീവിതത്തില്‍ വലിയ ദുരന്തങ്ങളാണ് നടന്നത്. തേനീച്ച കുത്തിയതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ പ്രശ്നങ്ങളാണ് വിറ്റ്നിയുടെ ഭര്‍ത്താവിന്റെ ജീവനെടുത്തത്. തന്റെ മകന് ലിയോ ജീവിതത്തിലേക്ക് വന്നത് ഏറ്റവും സന്തോഷകരമായ കാര്യമായിരുന്നു. എന്നാല്‍ അതിനൊപ്പം തന്നെ റയാന് ഞങ്ങളെ വിട്ടുപോയി. ജീവിതത്തിലെ വലിയൊരു പ്രകാശമാണ് ഇതിലൂടെ നഷ്ടമായതെന്നും വിറ്റ്നി പറയുന്നു. എന്നാല്‍ ഭര്‍ത്താവ് തന്നെ വിട്ടുപോയിട്ടില്ലെന്നാണ് മകനെ കാണാനെത്തിയതിലൂടെ തെളിഞ്ഞതെന്നാണ് വിറ്റ്നി പറയുന്നത്.

കൊവിഡ് ലോക്ഡൗണിന്റെ സമയത്ത്, റയാന് ആശുപത്രിയിലായിരുന്നുവെന്ന് വിറ്റ്നി പറയുന്നു. ആ സമയം അലര്‍ജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. തേനീച്ച കുത്തിയത് അദ്ദേഹത്തെ കാര്യമായി ബാധിച്ചിരുന്നു. ഒടുവില്‍ അത് ഹൃദയാഘാതത്തിന് വഴിവെക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. മരുന്നുകളോടൊന്നും അവസാന ഘട്ടത്തില്‍ അദ്ദേഹം പ്രതികരിച്ചിരുന്നില്ല. തന്റെ മക്കള്‍ക്ക് വേണ്ടി റയാന് ജീവിതം ത്യജിച്ചതാണെന്നും താന്‍ വിശ്വസിസിക്കുന്നത്. തന്റെ മകന്റെ സംരക്ഷകനായി അദ്ദേഹം എന്നുമുണ്ട്. കാവല്‍ മാലാഖയാണ് റയാനെന്നും വിറ്റ്നി പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications