Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍

വാഷിംഗ്ടണ്‍: ഭാഗ്യം ഏതൊക്കെ രീതിയിലാണ് നമ്മളെ കടാക്ഷിക്കുകയെന്ന് പറയാനാവില്ല. ഏത് രീതിയില്‍ വേണമെങ്കിലും അത് നമ്മളെ തേടിയെത്താം. ഇവിടെ ഒരു യുവതിയെ പ്രസവ കിടക്കയില്‍ നില്‍ക്കുമ്പോഴാണ് ലക്ഷങ്ങളുടെ ഭാഗ്യം തേടിയെത്തിയത്. ആ വേദനയില്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യമൊന്നും വിശ്വസിക്കാന്‍ പോലും യുവതിക്ക് സാധിച്ചിരുന്നില്ല.

ഇപ്പോഴാണവര്‍ എല്ലാം അറിഞ്ഞത്. ഒടുവില്‍ ടിക്കറ്റ് മാറി പണം വാങ്ങിയപ്പോഴാണ് തനിക്ക് ശരിക്കും ലോട്ടറിയടിച്ചെന്ന് യുവതി ഉറപ്പിച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുകയാണ്. യുവതിയുടെ ഭാഗ്യം കുഞ്ഞിലൂടെയാണ് വന്നതെന്ന് യൂസര്‍മാര്‍ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്...

1

അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്വദേശിയായ യുവതിക്കാണ് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചിരിക്കുന്നത്. ഇവര്‍ സ്വന്തം മകള്‍ക്ക് ജന്മം നല്‍കിയ അതേ ദിവസത്തില്‍ തന്നെയാണ് ലോട്ടറിയിലൂടെ മഹാഭാഗ്യം തേടിയെത്തിയത്. ജീവിതത്തിലെ ഇരട്ടഭാഗ്യങ്ങളിലൊന്നാണിതെന്ന് ബ്രെന്‍ഡ ഗോമസ് ഹെര്‍ണാണ്ടസ് പറയുന്നു. വെറും 243 രൂപയ്ക്ക് വാങ്ങിയ ടിക്കറ്റിനാണ് ഇത്രയും വലിയ സമ്മാനം അടിച്ചിരിക്കുന്നത്. ജീവിതത്തില്‍ വലിയ വേദനകള്‍ അനുഭവിക്കുമ്പോള്‍ അത് പിന്നീട് സന്തോഷത്തിലേക്ക് വഴിമാറുമെന്ന് പറയുന്നത് ശരിയാണ്.

2

നവംബര്‍ ഒന്‍പതിന് നറുക്കെടുത്ത പവര്‍ബോള്‍ ടിക്കറ്റിനാണ് യുവതിക്ക് സമ്മാനം അടിച്ചിരിക്കുന്നത്. പെട്ടെന്ന് പോയി എടുത്ത ടിക്കറ്റാണിതെന്ന് ബ്രെന്‍ഡ പറയുന്നു. വാറന്‍ സി കോള്‍മാന്‍ ബുലവാര്‍ഡില്‍ നിന്നാണ് ഈ ടിക്കറ്റ് എടുത്തത്. സ്ഥിരമായി ഉപയോഗിക്കുന്ന ഒരു സെറ്റ് നമ്പറുകളാണ് ബ്രെന്‍ഡയ്ക്ക് ഈ ഭാഗ്യം സമ്മാനിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും യുവതിക്ക് ലോട്ടറിയില്‍ നിന്ന് സമ്മാനം ലഭിച്ചിട്ടില്ല. പക്ഷേ ഇത്തവണ ഭാഗ്യദേവത അവര്‍ക്കൊപ്പമായിരുന്നു.

3

തനിക്ക് രണ്ട് ആണ്‍കുട്ടികള്‍ കൂടിയുണ്ട്. അവരുടെ പിറന്നാള്‍ ദിനമാണ് നമ്പറുകളായി ലോട്ടറിയില്‍ ഞാന്‍ ഉപയോഗിക്കാറുള്ളതെന്ന് ബ്രെന്‍ഡ പറയുന്നു. 28കാരിയായ ബ്രെന്‍ഡയ്ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. നാല് വൈറ്റ് ബോള്‍ നമ്പറുകളും, പവര്‍ബോള്‍ നമ്പറും നറുക്കെടുപ്പില്‍ ശരിയായി വരികയായിരുന്നു. 40 ലക്ഷം രൂപയായിരുന്നു ആദ്യം സമ്മാനം അടിച്ചത്. എന്നാല്‍ സമ്മാനത്തുക പെട്ടെന്ന് വര്‍ധിച്ച് 2എക്‌സ് മള്‍ട്ടിപ്ലയര്‍ ആവുകയായിരുന്നു. ഇതോടെ 81 ലക്ഷം രൂപയാണ് ബ്രെന്‍ഡയ്ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്.

4

അതേസമയം ലോട്ടറി അടിക്കുന്നതിന് മുമ്പ് വലിയൊരു വേദനയാണ് അവര്‍ അനുഭവിച്ചത്. പക്ഷേ അത് മധുരമുള്ള വേദനയായിരുന്നുവെന്ന് യുവതി പറയുന്നു. പുതിയൊരു അംഗം കുടുംബത്തിലേക്ക് വന്നത് ഭാഗ്യവുമായിട്ടാണ്. മകള്‍ ഉണ്ടായതിന്റെ സന്തോഷം പങ്കിട്ട് കൊണ്ടിരിക്കുമ്പോഴാണ്, ലോട്ടറിയിലൂടെ 80 ലക്ഷം രൂപയില്‍ കൂടുതല്‍ തനിക്ക് സമ്മാനമായി കിട്ടിയതെന്ന് അറിയുന്നത്. ആ നിമിഷം സന്തോഷം കൊണ്ട് ചാടിയെഴുന്നേറ്റു പോയെന്ന് ബ്രെന്‍ഡ പറയുന്നു. വല്ലാത്ത സന്തോഷവും, ആവേശവും തനിക്ക് തോന്നുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

5

അതേസമയം ആഴ്ച്ചകള്‍ കഴിഞ്ഞാണ് ബ്രെന്‍ഡ പണം വാങ്ങാനെത്തിയത്. മകള്‍ക്കൊപ്പം കുറച്ച് ആഴ്ച്ചകള്‍ ചെലവിട്ടെന്ന് അവര്‍ പറഞ്ഞു. അതിന് ശേഷം ലോട്ടറി ആസ്ഥാനത്ത് എത്തിയാണ് നവംബര്‍ മുപ്പതിന് അവര്‍ പണം വാങ്ങിയത്. 52 ലക്ഷം രൂപയില്‍ അധികമാണ് നികുതി അടക്കം പിടിച്ച ശേഷം അവര്‍ക്ക് ലഭിക്കുക. തനിക്ക് ഈ ലോട്ടറി പണം കൊണ്ട് വലിയ പ്ലാനുകള്‍ ഉണ്ടെന്ന് അവര്‍ വ്യക്തമാക്കി. വീടിനായുള്ള പണം കുറച്ച് അടയ്ക്കാന്‍ ഈ തുക കൊണ്ട് സാധിക്കുമെന്നും ബ്രെന്‍ഡ വ്യക്തമാക്കി.

6

ഫ്‌ളോറിഡ ലോട്ടറിയിലും പുതിയൊരു ഭാഗ്യവാന്‍ ഉണ്ടായിരിക്കുകയാണ്. വെറും 21 വയസ്സുള്ള പ്രായമുള്ള യുവാവ് കോടീശ്വരനായിരിക്കുകയാണ്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ലോട്ടറിയിലൂടെ എട്ട് കോടി രൂപയില്‍ അധികമാണ് റിക്കോ ഫെര്‍ഗൂസന്‍ എന്ന 21കാരന്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റിക്കോ ഈ തുക ഫളോറിഡ ലോട്ടറിയുടെ മയാമി ജില്ലാ ഓഫീസിലെത്തി പണം വാങ്ങിയത്. ഒറ്റതവണ പണമായി ഈ തുക വാങ്ങുകയായിരുന്നു റിക്കോ. 6 കോടി 49 ലക്ഷം രൂപയോളം റിക്കോവിന് നികുതി കിഴിച്ച് വീട്ടില്‍ കൊണ്ടുപോകാന്‍ സാധിക്കും.

7

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

വെസ്റ്റ് ഓക്ലന്‍ഡ് പാര്‍ക്കിലെ ബ്രാവോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് റിക്കോ കോടികള്‍ സമ്മാനമായി ലഭിച്ച ടിക്കറ്റ് വാങ്ങിയത്. രണ്ടായിരം ഡോളര്‍ ഈ കടയ്ക്ക് ബോണസ് കമ്മീഷനായി ലഭിക്കും. ടിക്കറ്റ് വിറ്റത് കൊണ്ടാണിത്. അതേസമയം മേരിലാന്‍ഡ് ലോട്ടറിയിലൂടെ ലോട്ടറിയടിച്ചയാളെയും അധികൃതര്‍ ഇതിനിടെ തേടുന്നുണ്ട്. 40 ലക്ഷം രൂപയില്‍ അധികമാണ് സമ്മാനമായി കിട്ടിയത്. നവംബര്‍ 29നായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ ഇതുവരെ ടിക്കറ്റുമായി ആരും മുന്നോട്ട് വന്നിട്ടില്ല. 182 ദിവസത്തിനുള്ളില്‍ സമ്മാനം വാങ്ങിയില്ലെങ്കില്‍ അത് നഷ്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+