Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കൗണ്ട് നോക്കിയപ്പോള്‍ 30 കോടി; തുള്ളിച്ചാടി യുവതി, തൊട്ടടുത്ത നിമിഷം സംഭവിച്ചത് ഇങ്ങനെ

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഡല്ലാസിലെ ഒരു യുവതി ഒരു അര്‍ധരാത്രി കൊണ്ട് കോടീശ്വരന്മാരായി മാറിയിരുന്നു. എന്താണെന്ന് പോലും ഇവര്‍ക്ക് അറിഞ്ഞിരുന്നില്ല. റൂത്ത് ബലൂണ്‍ എന്നായിരുന്നു ഈ യുവതിയുടെ പേര്. ലോക മുഴുഴന്‍ ഇവര്‍ പ്രശസ്തയായിരുന്നു. കാരണം 37 മില്യണായിരുന്നു ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്.

30 കോടി 65 ലക്ഷം രൂപയില്‍ അധികം വരുമായിരുന്നു ഈ തുക. ജീവിതത്തില്‍ ഒരിക്കല്‍ ഇത്രയും തുക അവര്‍ കണ്ടിട്ടില്ലായിരുന്നു. ഒരു ലോട്ടറിയടിക്കാതെ ഇത്രയും വലിയ തുക ഇവര്‍ക്ക് ജീവിതത്തില്‍ നേടാന്‍ കഴിയുമായിരുന്നില്ല. ഇതൊന്നുമില്ലാതെ അവര്‍ക്ക് ഇത്രയും തുക ലഭിക്കുകയായിരുന്നു.

1

യഥാര്‍ത്ഥത്തില്‍ ഇത്രയും വലിയൊരു തുക ഇവര്‍ക്ക് ലഭിച്ചത് ബാങ്കിന്റെ പിഴ് കാരണമായിരുന്നു. റൂത്ത് തന്റെ ഭാഗ്യം തെളിഞ്ഞെന്നായിരുന്നു കരുതിയത്. അതേസമയം മൂന്ന് കൊല്ലം മുമ്പാണ് ഈ സംഭവം പ്രശസ്തമായത്. എന്നാല്‍ യുവതി ആ പണം തിരിച്ചു കൊടുക്കാന്‍ തയ്യാറായി.

അമേരിക്കയിലെ ടെക്‌സസിലെ ഡല്ലാസ് സ്വദേശിയാണ് റൂത്ത് ബലൂണ്‍. ഒരു സുപ്രഭാതത്തില്‍ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കോടികളാണ് കാണാന്‍ കഴിഞ്ഞത്. റോമ ബൂട്ട്‌സില്‍ ഇവരുടെ ജോലി കഴിഞ്ഞ് അക്കൗണ്ട് ഒന്ന് പരിശോധിച്ചപ്പോഴാണ് ഇങ്ങനൊരു കാര്യം കാണാന്‍ സാധിച്ചത്. പിന്നെ ആകെ ഒരു ഞെട്ടലായിരുന്നു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

അതേസമയം റൂത്ത് ആദ്യം കരുതിയത് ഇത്രയും വലിയ തുക തനിക്ക് ആരോ സമ്മാനമായി നല്‍കിയെന്നാണ്. എന്നാല്‍ വൈകാതെ തന്നെ ആ വേദനിപ്പിക്കുന്ന കാര്യം അറിഞ്ഞു. ഈ പണമെല്ലാം ബാങ്കിങ് പിഴവിലൂടെ റൂത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയതാണെന്ന്. എന്നാല്‍ ഈ പണത്തില്‍ നിന്ന് ഒരു രൂപ പോലും അവര്‍ എടുത്തില്ല.

ഇവരുടെ ലെഗസി ടെക്‌സസ് ബാങ്കിലേക്ക് ഇത്രയും തുക നല്‍കുകയായിരുന്നു റൂത്ത്. നേരത്തെ ഇത്രയും തുക കിട്ടിയപ്പോള്‍ അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് ഒരുപാട് പണമുണ്ട്, ആരെങ്കിലും സമ്മാനം നല്‍കിയതാണെന്ന് കരുതുന്നുവെന്നായിരുന്നു യുവതി പറഞ്ഞത്.

യുവതിയുടെ പ്രതികരണം കൂടി വന്നതോടെ നാട്ടിലാകെ ഈ സംഭവം അറിഞ്ഞു. ഇതോടെ ലെഗസി ടെക്‌സസ് ബാങ്ക് പ്രസ്താവനയിറക്കി. ഇത് ബാങ്ക് ട്രാന്‍സ്ഫറിലൂടെ സംഭവിച്ച പിഴവാണ്. വിദേശ കറന്‍സി നിക്ഷേപണമാണ് ഇവരുടെ ക്ലയന്റ് നടത്തിയത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം അത് മാറിപോവുകയായിരുന്നു.

റൂത്ത് ബലൂണിന്റെ അക്കൗണ്ട് നമ്പറാണ് ബാങ്കിന്റെ പ്രതിനിധി തെറ്റായി രേഖപ്പെടുത്തിയത്. അതാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് പോകാന്‍ കാരണം. എന്നാല്‍ നിലവില്‍ റൂത്ത് സന്തോഷവതിയാണ്. മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും, ആ പണമില്ലാതെ തന്നെ സ്വന്തം ബിസിനസ് ആരംഭിക്കാന്‍ റൂത്തിന് സാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+