2 മാസത്തില്‍ 2 ബംപര്‍, ഭാഗ്യം ഈ യുവതിയുടെ കൂടെപിറപ്പാണ്; കൈയ്യിലെത്തുന്നത് കോടികള്‍
വാഷിംഗ്ടണ്‍: ഭാഗ്യം ചിലര്‍ക്ക് തുടരെ നല്ല കാര്യങ്ങള്‍ സമ്മാനിക്കും. അവര്‍ എന്ത് തൊട്ടാലും പൊന്നാകും. ചുമ്മാതൊന്ന് ലോട്ടറി എടുത്താല്‍ പോലും അതിലും കോടികളായിരിക്കും കിട്ടാന്‍ പോകുന്നത്. അങ്ങനെയുള്ളവര്‍ ധാരാളം നമ്മുടെ മുന്നില്‍ തന്നെയുണ്ട്. അത്തരമൊരു യുവതിയുടെ കാര്യമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
ഇവര്‍ക്ക് തുടരെ അടിച്ച ലോട്ടറിയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. അമേരിക്കയിലാണ് സംഭവം. ആദ്യത്തേത്തില്‍ കോടികള്‍ കൈവശമെത്തിയപ്പോള്‍, രണ്ടാമത്തേതില്‍ അതിലും വലിയ തുക ബംപറടിച്ചാണ് ഈ യുവതി പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. ഇവരുടെ ഭാഗ്യം വന്ന വഴി വിശദമായി ഒന്ന് പരിശോധിക്കാം....

അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള യുവതിയാണ് ഈ മഹാഭാഗ്യവതി. ഇവര്‍ക്ക് മൊത്തം മൂന്ന് മില്യണാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. അതായത് 24 കോടിയില്‍ അധികം വരുന്ന തുകയാണ് ഈ യുവതിക്ക് കിട്ടിയിരിക്കുന്നത്. ഇവര്‍ക്ക് സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയിലാണ് രണ്ട് ബംപര്‍ അടിച്ചിരിക്കുന്നത്. അതും രണ്ട് മാസത്തെ ഇടവേളയിലാണ് ഈ നേട്ടുണ്ടായിരിക്കുന്നത്. രണ്ട് മാസം മുമ്പ് ഒരു മില്യണ്‍ ലോട്ടറിയിലൂടെ ഇവരെ തേടി വന്നിരുന്നു. ആ സന്തോഷം തീരും മുമ്പേയാണ് ഇവരെ തേടി രണ്ട് മില്യണിന്റെ മറ്റൊരു ബംപര്‍ കൂടി അടിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് ഒരു ലോട്ടറി തന്നെ അടിക്കാന്‍ ബുദ്ധിമുട്ടി നടക്കുമ്പോഴാണ് ഇങ്ങനൊരു നേട്ടം ഇവരെ തേടിയെത്തിയത്. ആരും ഞെട്ടിപ്പോകുന്ന ഭാഗ്യമാണിത്. ആദ്യത്തെ ലോട്ടറിയില്‍ എട്ട് കോടിയില്‍ അധികം രൂപയാണ് ഇയാള്‍ക്ക് ലഭിക്കുക. എന്നാല്‍ രണ്ടാമത്തെ ലോട്ടറിയില്‍ സമ്മാനത്തുക ഇരട്ടിപ്പിക്കാനും യുവതിക്ക് സാധിച്ചു. 16 കോടി രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. നോര്‍ത്ത് കരോലിനയിലെ ഷെല്‍ബി സ്വദേശിയായ കെനിയ സ്ലോവന്‍ എന്ന 41കാരിയാണ് ഈ മഹാഭാഗ്യവതി. ഇവര്‍ക്ക് തന്നെ സ്വന്തം നേട്ടങ്ങളൊന്നും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.

ഇഷ ഫുഡ് മാര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ ഇന്‍സ്റ്റന്റ് ലോട്ടറി എടുക്കാന്‍ തീരുമാനിച്ചത്. ഇരുപത് ഡോളറിന്റെ ഡയമണ്ട് ഡാസ്ലര്‍ ടിക്കറ്റാണ് അവര്‍ എടുത്തത്. ടിക്കറ്റിനായി വെറും 1645 രൂപയാണ് കെനിയ മുടക്കിയത്. ഏറ്റവും രസകരമായ കാര്യം ഈ ടിക്കറ്റ് അവര്‍ എടുക്കുന്നത് ഇത് ആദ്യമായിട്ടാണ്. പക്ഷേ ഭാഗ്യം അവര്‍ക്കൊപ്പമായതിനാല്‍ അത് തന്നെ ധാരാളമായിരുന്നു. രണ്ട് മില്യണ്‍ ഡോളറാണ് അവരെ തേടി എത്തിയത്. ശരിക്കും ഷോക്കായി നില്‍ക്കുകയായിരുന്നു. അവിടെ വെച്ച് എന്ത് ചെയ്യണമെന്ന് പോലും ആലോചിക്കാന്‍ സാധിച്ചില്ലെന്ന് കെനിയ പറയുന്നു.

ശരിക്കും ദൈവാനുഗ്രഹമാണ് ഇതെന്ന് മാത്രമാണ് എനിക്കിപ്പോള്‍ പറയാനാവുകയെന്ന് കെനിയ പറയുന്നു. ഇതാര്‍ക്കും വിശ്വസിക്കാനാവാത്ത നേട്ടമായിരുന്നു. അതിന് കാരണമുണ്ട്. രണ്ട് മാസം മുമ്പാണ് ഒരു മില്യണിന്റെ ലോട്ടറി തനിക്ക് അടിച്ചത്. അതുകൊണ്ട് ആരും ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല. ഇതാരോടെങ്കിലും പറയണമെന്നുണ്ടായിരുന്നു. കുടുംബത്തിലെ കുറച്ച് പേരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ച് തള്ളി. വിശ്വസിക്കാനേ താല്‍പര്യമില്ലായിരുന്നു. തന്റെ ആദ്യത്തെ ജാക്‌പോട്ടിന്റെ പണം ഉപയോഗിച്ച് പുതിയൊരു വീട് ഉണ്ടാക്കുകയാണെന്ന് യുവതി പറഞ്ഞു. ഒരു റെസ്റ്റോറന്റ് തുറക്കണമെന്നുണ്ട്. ഈ പണം കൊണ്ട് അതും സാധ്യമാക്കുമെന്ന് യുവതി പറഞ്ഞു.

അതേസമയം ഫ്‌ളോറിഡ ലോട്ടറിയില്‍ രണ്ട് ബംപര്‍ ജേതാക്കളാണ് ഉണ്ടായിരിക്കുന്നത്. ആദ്യത്തേത് 48കാരിയായ യുവതിയാണ്. ഇവര്‍ സ്‌ക്രാച്ച് കാര്‍ഡ് വാങ്ങിയപ്പോഴാണ് സമമാനം അടിച്ചത്. പോര്‍ട്ട് സെന്റ് ലൂസി നിവാസിയാണ് അവര്‍. ഒരു മില്യണാണ് അവര്‍ സമ്മാനമായി അടിച്ചിരിക്കുന്നത്. എട്ട് കോടി രൂപയില്‍ അധികം വരുന്ന തുകയാണിത്. കാന്‍ഡലാറിയോ ആര്‍ഗ്വറ്റ എന്നാണ് ഇവരുടെ പേര്. തലഹീസിലെ ലോട്ടറി ആസ്ഥാനത്തെത്തിയാണ് ഈ തുക ഇവര്‍ വാങ്ങിയത്. ആറ് കോടി 58 ലക്ഷത്തോളം രൂപ ഇവര്‍ക്ക് നികുതി അടക്കം കഴിഞ്ഞ് കൈയ്യില്‍ കിട്ടും. പിഎസ്എല്‍ ഡിസ്‌കൗണ്ട് ബിവറേജസില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. ആ കടയ്ക്ക് രണ്ടായിരം ഡോളര്‍ ബോണസായി ലഭിക്കും.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
ഫ്‌ളോറിഡ ലോട്ടറിയിലെ മറ്റൊരു ജേതാവിന് അടിച്ചിരിക്കുന്നത് അടുത്തൊന്നും ആര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യമാണ്. 15 മില്യണാണ് ഇതിലെ സമ്മാനത്തുക. 123 കോടിക്ക് മുകളിലുള്ളൊരു തുകയാണിത്. പെന്‍സകോല നിവാസിയായ ബ്രയാന്‍ അലന്‍ എന്ന അന്‍പതുകാരനാണ് ഈ സമ്മാനം അടിച്ചിരിക്കുന്നത്. കമ്പര്‍ലാന്‍ഡ് ഫാംസില്‍ നിന്നാണ് ഈ ടിക്കറ്റ് ബ്രയാന്‍ വാങ്ങി. 13 മില്യണില്‍ അധികം ഒറ്റത്തവണ പേമെന്റായി ഇയാള്‍ക്ക് ലഭിക്കും. ഇയാള്‍ ടിക്കറ്റ് വാങ്ങിയ കടയ്ക്ക് 30000 ഡോളര്‍ ബോണസായി ലഭിക്കും.












Click it and Unblock the Notifications