റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് യുഎസ്, ഒരിഞ്ച് നാറ്റോ ഭൂമി പോലും വിടില്ലെന്ന് ബൈഡന്‍
മോസ്‌കോ: യുക്രൈനിലെ സൈനിക ഇടപെടലുമായി റഷ്യ മുന്നോട്ട് പോകവേ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ നീക്കവുമായി ലോകാരജ്യങ്ങള്‍. അമേരിക്ക റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ട് റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി ബൈഡന്‍ പറഞ്ഞു. റഷ്യക്ക് ലോകരാജ്യങ്ങളില്‍ പണം നേടാനോ, ഇവിടങ്ങളില്‍ വ്യാപാരം നടത്താനോ സാധിക്കില്ല. റഷ്യന്‍ ഉദ്യോഗസ്ഥരിലും അവരുടെ കുടുംബാംഗങ്ങള്‍ക്കും അടുത്ത ദിവസം മുതല്‍ ഉപരോധം കൊണ്ടുവരുമെന്നും ബൈഡന്‍ വ്യക്തമാക്കി. ജര്‍മനിയും ബ്രിട്ടനും നേരത്തെ ബ്രിട്ടനെതിരെ ഉപരോധങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെ യുഎസ് നടപടി കടുപ്പിച്ചത്.

നോര്‍ത്ത് സ്ട്രീം നാച്ചുറല്‍ നാച്ചുറല്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ തന്നെ റദ്ദാക്കിയിരിക്കുകയാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷ്‌കോള്‍ഫ്. റഷ്യയില്‍ നിന്നുള്ള ഗ്യാസ് നേരിട്ട് ജര്‍മനി വഴി യൂറോപ്പിലാകെ എത്തിക്കാന്‍ സാധിക്കുമായിരുന്നു. അതേസമയം ബ്രിട്ടന്‍ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും മൂന്ന് ബിസിനസുകാര്‍ക്കുമെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. റഷ്യക്കെതിരെയുള്ള നടപടികളുടെ ആദ്യ ഘട്ടമാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. നിരവധി റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ യൂറോപ്പ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ബാങ്കുകളും നടപടി നേരിട്ടു.
കിഴക്കന്‍ യുക്രൈനിലെ രണ്ട് വിമത മേഖലകളെ സ്വതന്ത്ര മേഖലകളായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവിടേക്ക് സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു. ഡൊണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളെ ഉപയോഗിച്ച് യുക്രൈനില്‍ കടന്നുകയറാനാണ് റഷ്യയുടെ പ്ലാന്‍. ഈ മേഖലയിലെ വിമത നേതാക്കളുമായി റഷ്യ സൗഹൃദ കരാര്‍ ഒപ്പുവെച്ചിരിക്കുകയാണ്. ഇവര്‍ക്കുള്ള സഹായവും റഷ്യ നല്‍കും. ഈ കരാര്‍ വഴി റഷ്യന്‍ സൈന്യത്തിന് ഈ മേഖലയില്‍ പ്രവേശിക്കാന്‍ സാധിക്കും. സമാധാനം സംരക്ഷിക്കാന്‍ എന്ന പേരിലാണ് നീക്കം. രൂക്ഷ വിമര്‍ശനമാണ് ബൈഡന്‍ റഷ്യക്കെതിരെ നടത്തിയത്. റഷ്യ യുദ്ധത്തിന് തുടക്കമിടുകയാണെന്ന് ബൈഡന്‍ ആരോപിച്ചു.
യുക്രൈനിലെ പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച്, അവയെ രാജ്യമാക്കി മാറ്റാന്‍ പുടിന് ആരാണ് അധികാരം നല്‍കിയതെന്ന് ബൈഡന്‍ ചോദിച്ചു. റഷ്യയുടെ നീക്കം ഒരു സൈനിക കടന്നുകയറ്റത്തിന്റെ തുടക്കമാണ്. യുക്രൈനില്‍ നിന്ന് വലിയൊരു ഭൂപ്രദേശത്തെ അടര്‍ത്തിയെടുക്കാനാണ് അവരുടെ നീക്കം. ഞങ്ങളില്‍ ഒരാളെ പോലും പുടിന് കബളിപ്പിക്കാനാവില്ല. കൂടുതല്‍ കടുത്ത നടപടികള്‍ അവര്‍ക്കെതിരെ കൊണ്ടുവരുമെന്നും ബൈഡന്‍ വ്യക്തമാക്കി. അതേസമയം റഷ്യക്കെതിരെ യുദ്ധത്തിന് യുഎസ്സിന് താല്‍പര്യമില്ല. എന്നാല്‍ നാറ്റോ സഖ്യകക്ഷിയെ സംരക്ഷിക്കേണ്ട ബാധ്യത യുഎസ്സിനുണ്ടെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം പുടിന് റഷ്യന്‍ സൈന്യത്തെ രാജ്യത്തിന് പുറത്ത് വിന്യസിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അനുമതി റഷ്യന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.












Click it and Unblock the Notifications