Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുവകൾ നിയമവിരുദ്ധം, പ്രസിഡന്റ് അധികാരം മറികടന്നു; ട്രംപിന് വൻ തിരിച്ചടിയായി അപ്പീൽ കോടതി വിധി

ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ ആഗോള വ്യാപാരയുദ്ധത്തിലെ പ്രധാന ആയുധമായ തീരുവകൾക്ക് നിയമപരമായ തിരിച്ചടി. അടിയന്തര സാമ്പത്തിക അധികാരങ്ങൾ ഉപയോഗിച്ച് ട്രംപ് ചുമത്തിയ പല നികുതികളും നിയമവിരുദ്ധമാണെന്ന് ഫെഡറൽ അപ്പീൽ കോടതി വിധിച്ചു. എന്നാൽ ഈ നികുതികൾ നിലവിൽ റദ്ദാക്കാതെ സുപ്രീം കോടതിയെ സമീപിക്കാൻ ട്രംപിന് സമയം നൽകിയിട്ടുണ്ട്.

7-4 എന്ന ഭൂരിപക്ഷത്തിൽ വന്ന ഈ വിധി, ട്രംപ് പ്രസിഡൻഷ്യൽ അധികാരം ദുരുപയോഗം ചെയ്‌ത്‌ മറു തീരുവകൾ ചുമത്താൻ ഇന്റർനാഷണൽ എമർജൻസി എക്കണോമിക് പവേഴ്‌സ് ആക്റ്റ് (ഐഇഇപിഎ) ഉപയോഗിച്ചുവെന്ന ഒരു കീഴ്‌ക്കോടതിയുടെ മുൻ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ്. ദേശീയ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രസിഡന്റിന് അസാധാരണമായ അധികാരങ്ങളുണ്ടെന്ന് ജഡ്‌ജിമാർ അംഗീകരിച്ചെങ്കിലും, നികുതികളും തീരുവകളും ചുമത്തുന്നതിന് ആ അധികാരങ്ങൾ ഉപയോഗിക്കുന്നതിന് പരിധി നിശ്ചയിച്ചു.

donaldtrumptariffcourt

നിലവിൽ അപ്പീൽ കോടതി ട്രംപിന്റെ താരിഫുകൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയെങ്കിലും, സുപ്രീം കോടതിയെ സമീപിക്കുന്നതുവരെ അവ നിലനിൽക്കും. യൂറോപ്യൻ യൂണിയൻ, കാനഡ, മെക്‌സിക്കോ, ചൈന എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര ബന്ധങ്ങളിലും ഈ വിധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

എന്നാൽ വിധി വന്നതിന് പിന്നാലെ ട്രംപ് ഇതിനെ തള്ളി രംഗത്ത് വരികയാണ് ചെയ്‌തത്‌. 'അവസാനം അമേരിക്ക വിജയിക്കും' എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും, രാജ്യത്തെ പരമോന്നത കോടതിയിൽ പോരാടുമെന്ന് അറിയിക്കുകയുമാണ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലൂടെ ട്രംപ് അറിയിച്ചിരിക്കുന്നത്.

അതിനിടെ ഈ വിധി അമേരിക്കയുടെ വ്യാപാര പങ്കാളികൾക്കിടയിൽ പുതിയ അനിശ്ചിതത്വങ്ങൾ സൃഷ്‌ടിച്ചിരിക്കുകയാണ്. ട്രംപിന്റെ അടിയന്തര ഉത്തരവുകൾ പ്രകാരം യൂറോപ്യൻ യൂണിയൻ, കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കെതിരെ തീരുവകൾ ചുമത്തിയിരുന്നു. ഇതിനോടകം കോടിക്കണക്കിന് ഡോളർ പിരിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

സുപ്രീം കോടതി ഈ നടപടികൾ റദ്ദാക്കുകയാണെങ്കിൽ, യുഎസിന് നയതന്ത്രപരമായ വെല്ലുവിളികൾക്കൊപ്പം, വ്യവസായങ്ങളിൽ നിന്ന് ശതകോടിക്കണക്കിന് ഡോളറിന്റെ റീഫണ്ട് ക്ലെയിമുകൾ നേരിടേണ്ടി വരും. ഈ വിധിക്ക് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഉരുക്ക്, അലുമിനിയം, വാഹനങ്ങൾ തുടങ്ങിയ ചില വ്യവസായങ്ങളുമായി ബന്ധപ്പെട്ട തീരുവകൾ ഈ കേസിന്റെ പരിധിയിൽ വരുന്നില്ല.

ട്രംപിന്റെ ക്യാബിനറ്റ് ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ ആശങ്കകൾ പ്രകടിപ്പിച്ചു. തീരുവ സമ്പ്രദായം ഇല്ലാതാക്കുന്നത് യുഎസ് വിശ്വാസ്യതയെ തകർക്കുമെന്നും, നിലവിലുള്ള വ്യാപാര ചർച്ചകളെ തടസപ്പെടുത്തുമെന്നും, തിരിച്ചടികൾക്ക് വഴിവെക്കുമെന്നും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലൂട്ട്നിക് വാദിച്ചു.

തീരുവകൾ നിർത്തിവെക്കുന്നത് അപകടകരമായ നയതന്ത്രപരമായ നാണക്കേടുണ്ടാക്കുമെന്നായിരുന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ, അടിയന്തര നിയമങ്ങൾ പ്രകാരം ആഗോള തീരുവകൾ ചുമത്താൻ കോൺഗ്രസ്, പ്രസിഡന്റുമാർക്ക് സമ്പൂർണ്ണ അധികാരം നൽകിയിട്ടില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.

'പ്രഖ്യാപിത ദേശീയ അടിയന്തരാവസ്ഥ സമയത്ത് നിരവധി നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റിന് ഈ ചട്ടം ഗണ്യമായ അധികാരം നൽകുന്നു, എന്നാൽ ഈ നടപടികളിലൊന്നും ലെവികൾ, തീരുവകൾ അല്ലെങ്കിൽ അതുപോലുള്ളവ ചുമത്താനുള്ള അധികാരമോ നികുതി ചുമത്താനുള്ള അധികാരമോ വ്യക്തമായി ഉൾപ്പെടുന്നില്ല' എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

ട്രംപിനെ സംബന്ധിച്ചിടത്തോളം തീരുവകൾ സാമ്പത്തിക നയത്തിനപ്പുറം ആഗോള വ്യാപാരത്തോടുള്ള അദ്ദേഹത്തിന്റെ കർശന നിലപാടിന്റെ പ്രതീകമായിരുന്നു. നിലവിൽ കോടതികൾ അവയുടെ നിയമസാധുത ചോദ്യം ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നിന്റെ വിധി സുപ്രീം കോടതിയുടെ കരങ്ങളിലാണ്.

അവിടെയും ജസ്‌റ്റിസുമാർ അദ്ദേഹത്തിനെതിരെ നിലപാടെടുക്കുകയാണെങ്കിൽ, രാജ്യത്തുടനീളമുള്ള ബിസിനസ്സുകൾക്ക് അവർ നൽകിയ കോടിക്കണക്കിന് ഡോളർ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, അവർ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണെങ്കിൽ, ട്രംപിന്റെ അടിയന്തര തീരുവ തന്ത്രം ഭാവി പ്രസിഡന്റുമാർക്ക് കൂടി ഉത്തേജനമാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+