കുവൈത്തിലേക്ക് യുഎസ് മിസൈല്‍ എത്തുന്നു; വെട്ടിലാകുന്നത് ഇറാന്‍... ഇന്ത്യന്‍ നേവി കപ്പലും
കുവൈത്ത് സിറ്റി: കുവൈത്തിന് അത്യാധുനിക മിസൈലുകള്‍ നല്‍കാന്‍ അമേരിക്കയുടെ തീരുമാനം. 189 മിസൈലുകളാണ് നല്‍കുന്നത്. കൂടാതെ റഡാര്‍, കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും നല്‍കും. 300 കോടി ഡോളറിന്റെ കരാരാണ് കുവൈത്തും അമേരിക്കയും തമ്മില്‍ ഇക്കാര്യത്തിലുള്ളത്. മധ്യദൂര മിസൈലുകളാണ് കുവൈത്ത് വാങ്ങുന്നത്.
ഇറാഖ് അതിര്‍ത്തി പുകഞ്ഞു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കുവൈത്ത് ആയുധം വാങ്ങുന്നത് എന്നതും എടുത്തു പറയേണ്ടതാണ്. അമേരിക്കയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. അതിനിടെ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളും കുവൈത്തില്‍ നങ്കൂരമിട്ടിട്ടുണ്ട്. വിശദാമായ വിവരങ്ങള്‍ ഇങ്ങനെ...

കുവൈത്തിന് മധ്യദൂര മിസൈലുകള്‍ നല്‍കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കി. 300 കോടി ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇറാഖ് അതിര്‍ത്തി മേഖലയില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് മിസൈലുകള്‍ വാങ്ങുന്നത് എന്നത് എടുത്തു പറയേണ്ടതാണ്. ഷിയാ സംഘങ്ങളാണ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരോപണമുണ്ട്.

189 മിസൈലുകളാണ് കുവൈത്ത് വാങ്ങുന്നത്. മൂന്ന് തരം മിസൈലുകളാണിവ. കൂടാതെ അനുബന്ധ ഉപകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും അമേരിക്ക നല്‍കുന്നുണ്ട്. കുവൈത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്നാണ് അമേരിക്കയുടെ നിലപാട്. ഇറാനെ ലക്ഷ്യമിട്ടുള്ള നീക്കമാണ് അമേരിക്കയും നടത്തുന്നത്.

കുവൈത്തില്‍ നിലവില്‍ 4000 അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിട്ടുണ്ട്. കുവൈത്തിന്റെ തന്ത്ര പ്രധാന സ്ഥലങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍ എന്നിവയുടെ സുരക്ഷയ്ക്കാണ് ഇത്രയും സൈനികരുടെ സേവനം. അമേരിക്കയും ഇസ്രായേലും മേഖലയുടെ ഭീഷണിയായി വിലയിരുത്തുന്നത് ഇറാനെയാണ്. എന്നാല്‍ കുവൈത്തിനെതിരെ പ്രത്യക്ഷ നടപടി ഇതുവരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

അതേമസമയം, ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുകയാണ്. ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകള്‍ ഷുവൈക് തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഐഎന്‍എസ് തിര്‍, ഐഎന്‍എസ് സുജാത, തീരസേനയുടെ കപ്പല്‍ എന്നിവയാണ് കുവൈത്തിലെ തുറമുഖത്ത് എത്തിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് കപ്പലുകള്‍ തുറമുഖത്തെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.

പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ നാവിക സേന കുവൈത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ നാവിക സേനയുടെ മറ്റൊരു കപ്പല്‍ കുവൈത്തിലെത്തിയിരുന്നു. അമേരിക്ക മേഖലയില്‍ സഹകരണം ശക്തമാക്കുന്നത് ഇറാന്‍ സംശയത്തോടെ കാണുന്നുണ്ടെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ഇറാന് ആശങ്കയില്ല. കാരണം ഇറാനുമായും ഇന്ത്യ അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്.
Indian migrants-ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഉള്ള രാജ്യം ഏതാണെന്നോ..ഇതാ












Click it and Unblock the Notifications