'പ്രസിഡന്റ് മാത്രമല്ല കാമുകിയും വേണ്ട';പുടിന്‍റെ വിവാദ കാമുകിക്കും യുഎസ് ഉപരോധം
വാഷിങ്ടൻ: യുഎസിന്റെ പുത്തൻ ഉപരോധ പട്ടികയില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍റെ വിവാദ കാമുകി അലീന കബേവയും. അലീനയുടെ വിസ മരവിപ്പിച്ചെന്നാണ് യുഎസ് ട്രഷറി ഡിപാർട്മെന്റ് അറിയിച്ചിരിക്കുന്നത്. യുഎസിലുള്ള അലീനയുടെ സ്വത്തുവകകൾ മരവിപ്പിക്കുകയും അലീനയുമായി ഇടപഴകുന്നതിൽനിന്ന് യുഎസ് പൗരന്മാരെ വിലക്കുകയും ചെയ്തെന്നാണ് വിവരം.ജിംനാസ്റ്റിക്സിൽ ഒളിംപിക്സ് മെഡൽ ജേതാവും റഷ്യൻ പാർലമെന്റ് അംഗവുമാണ് അലീന.
അലീന മേധവിയായ സ്വകാര്യ മാധ്യമ സ്ഥാപനം നാഷനൽ മീഡിയ ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. ഇതേ തുടര്‍ന്ന് മേയില്‍ യുകെയും ജൂണിൽ യൂറോപ്യൻ യൂണിയനും അലീനയ്ക്ക് മേൽ യാത്രാ ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങൾ റഷ്യൻ അധിനിവേശത്തെ കുറിച്ചു നടത്തുന്ന പരാമർശങ്ങൾ വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് അലീന തന്റെ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.

1983 മേയ് 12നു ഉസ്ബെക്കിസ്ഥാനിൽ ജനിച്ച അലീന 2004ലെ ഏതൻസ് ഒളിംപിക്സിൽ സ്വർണമെഡൽ നേടിയ ജിംനാസ്റ്റിക്സ് താരമാണ്. പുടിന്‍റെ യുണൈറ്റഡ് റഷ്യ പാർട്ടിയിലൂടെയാണ് അലീന പാർലമെന്റിൽ എത്തുന്നത്. 2008ല്‍ ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോസ്കോ ആസ്ഥാനമാക്കി ഒരു മുൻ കെജിബി ചാരൻ നടത്തുന്ന പത്രമാണ് ഇവർ തമ്മിലുള്ള ബന്ധം പുറത്തറിയിച്ചത്. അക്കാലത്ത് പുടിൻ വിവാഹിതനായിരുന്നു.
5 വർഷങ്ങൾക്കു ശേഷം, തന്റെ ഭാര്യ ല്യൂദ്മില്ലയെ പുടിൻ വിവാഹമൊഴിഞ്ഞു. ഇതോടെ അലീനയുടെ ശ്രദ്ധ ശക്തമായി. പുടിൻ ഇവരെ വിവാഹം കഴിക്കുമെന്നായിരുന്നു ഉയർന്ന അഭ്യൂഹങ്ങൾ. അതേസമയം വിവാഹം ഇതുവരെ നടന്നിട്ടില്ല. എന്നാൽ രഹസ്യമായി വിവാഹം നടന്നെന്നും അലീനയിൽ പുട്ടിന് ഇരട്ടക്കുട്ടികളുണ്ടായെന്നും ശക്തമായ അഭ്യൂഹമുണ്ടായിരുന്നു.
Recommended Video
ആറ്റിറ്റ്യൂഡ് എന്നാൽ എജ്ജാതി... നടി മീരാ അനിൽ പൊളിച്ചടുക്കി; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications