Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാള്‍ട്ടിമോര്‍ പാലത്തിനിടിച്ച കപ്പലില്‍ ഉണ്ടായിരുന്നവരെല്ലാം ഇന്ത്യക്കാര്‍; 22 പേരെന്ന് സ്ഥിരീകരണം

വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകരുന്നതിന് കാരണമായ കപ്പലില്‍ ഉണ്ടായിരുന്നവരെല്ലാം ഇന്ത്യക്കാര്‍. മൊത്തം 22 പേര്‍ ക്രൂവിലുണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ പറ്റാപ്‌സ്‌കോ പുഴയ്ക്ക് കുറുകെയുള്ള 2.57 കിലോമീറ്റര്‍ വരുന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. 300 മീറ്ററോളം നീളമുള്ള കപ്പല്‍ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നു.

നിരവധി വാഹനങ്ങള്‍ അപകടസമയത്ത് പാലത്തിലുണ്ടായിരുന്നു. നിരവധിആളുകള്‍ വെള്ളത്തില്‍ വീണിട്ടുണ്ട്. വന്‍ ദുരന്തമാണ് ഉണ്ടായത്. നിരവധി കാറുകളും, ആളുകളും നദിയിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഈ കപ്പലില്‍ ഇന്ത്യന്‍ ക്രൂ അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഷിപ്പിംഗ് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡാലിയെന്നാണ് ഈ കണ്ടെയ്‌നര്‍ ഷിപ്പിന്റെ പേര്.

us-baltimore-bridge-accident

ഇരുപതോളം ആളുകള്‍ പറ്റാപ്‌സ്‌കോ നദിയിലേക്ക് വീണിട്ടുണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്‌ചെയ്യുന്നത്. കപ്പലിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് സിനര്‍ജി മറൈന്‍ ഗ്രൂപ്പാണ്. ഇവര്‍ ക്രൂ അംഗങ്ങള്‍ ഇന്ത്യക്കാരായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ്അതേസമയം കപ്പലിലുള്ളവര്‍ക്കൊന്നും പരുക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദൃശ്യങ്ങളില്‍ നിന്ന് കപ്പലിലെ ലൈറ്റുകള്‍ അണയുന്നതും, പിന്നാലെ ഇത് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തില്‍ ഇടിക്കുകയായിരുന്നു. കപ്പലിന്റെ ഒരു ഭാഗവും തകര്‍ന്നിട്ടുണ്ട്. ഇടിക്കുന്നതിന് മുമ്പ് കപ്പലിലെ വൈദ്യതി ബന്ധം നഷ്ടപ്പെട്ടുവെന്ന് മേരിലാന്‍ഡ് ഗര്‍ണര്‍ വെസ് മൂര്‍ പറഞ്ഞു. ഇക്കാര്യം കപ്പലിലെ ക്രൂ അംഗങ്ങള്‍ അധികൃതരെ അറിയിച്ചുണ്ടെന്നും മൂര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+