ഇത് ഭാഗ്യത്തിന്റെ വിളയാട്ടം; ദൗര്‍ഭാഗ്യ നമ്പറായിട്ടും ബംപര്‍, വയോധികയ്ക്ക് അടിച്ചത് ലക്ഷങ്ങള്‍
വാഷിംഗ്ടണ്‍: ഭാഗ്യം നമ്മുടെ ഒപ്പമില്ല എന്ന് എപ്പോഴും കരുതുമെങ്കിലും, അത് ശരിയാകണമെന്നില്ല. പലപ്പോഴും എന്തെങ്കിലും വലിയ നേട്ടം നമ്മളെ തേടി വരുമ്പോഴാണ് ഇത്രയും വലിയൊരു ഭാഗ്യം നമുക്കൊപ്പം തന്നെയുണ്ടായിരുന്നോ എന്ന് അറിയുക. അമേരിക്കയിലെ ഒരു വയോധിക ഇപ്പോള്‍ ലക്ഷപ്രഭുവായി മാറിയിരിക്കുകയാണ്. അതും ഇപ്പറഞ്ഞത് പോലെയാണ്.
ഭാഗ്യമൊക്കെ തന്റെ ജീവിതത്തില്‍ നിന്ന് തന്നെ ഓടിരക്ഷപ്പെട്ടു എന്നാണ് ഇവര്‍ കരുതിയത്. പക്ഷേ ഇവര്‍ക്കൊപ്പം ഭാഗ്യത്തിന്റെ വലിയ സാന്നിധ്യം തന്നെയുണ്ടായിരുന്നു. നാട്ടുകാരെല്ലാം ഇവരുടെ നേട്ടത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. ആ നേട്ടത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്...

image credit: North Carolina Education Lottery
സിന്തിയ ബ്രൗണ്‍ എന്ന 61കാരിക്കാണ് ഭാഗ്യത്തിന്റെ വരവില്‍ കോളടിച്ചത്. യുഎസ്സിലെ നോര്‍ത്ത് കരോലിനയിലെ ചെറുപട്ടണത്തിലാണ് ഇവര്‍ താമസിക്കുന്നത്. തനിക്ക് ലോട്ടറി അടിച്ചത് അധികം ആരും അറിഞ്ഞിരുന്നില്ലെന്ന് സിന്തിയ പറയുന്നു. പക്ഷേ വാക്കുകള്‍ അതിവേഗത്തിലാണ് ആളുകളുടെ അടുത്തേക്ക് എത്തുന്നത്. ഇപ്പോള്‍ നാട്ടിലാകെ സിന്തിയക്ക് ലോട്ടറി അടിച്ച കാര്യം അറിയാം. ഇവര്‍ ലക്ഷാധിപതിയായെന്ന് അറിഞ്ഞതോടെ നാട്ടിലും പ്രശസ്തയായിരിക്കുകയാണ്. പലരും ഇവരുടെ നേട്ടത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്.

സിന്തിയക്ക് അടിച്ചത് ഒരു ലക്ഷം യുഎസ് ഡോളറാണ്. 81 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. എന്നാല്‍ ഇത് വേഗത്തില്‍ പടരുകയായിരുന്നു. ലോട്ടറി അധികൃതരോടും താന്‍ നാട്ടിലാകെ പ്രശസ്തയായ കാര്യമാണ് സിന്തിയക്ക് പറയാനുള്ളത്. ടൗണ്‍ മൊത്തം അടുത്ത ദിവസമാകുമ്പോഴേക്ക് അറിയുമെന്നാണ് സിന്തിയ പറയുന്നത്. ജീവിതത്തില്‍ വലിയ ഭാഗ്യങ്ങളൊന്നുമില്ലാത്തവളാണ് ബ്രൗണ്‍. അതുകൊണ്ട് തന്നെ ലോട്ടറി അടിക്കുമെന്ന വിശ്വാസമൊന്നും ഇല്ലായിരുന്നു. എന്നാലും അവര്‍ ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. അതാണ് വഴിത്തിരിവായത്.

25 ഡോളറിനാണ് സിന്തിയ അന്ന് ആ ടിക്കറ്റ് വാങ്ങിയത്. ഒരു രസത്തിനാണ് ടിക്കറ്റ് എടുത്തത്. ഇന്‍സ്റ്റന്റ് ടിക്കറ്റ് വലിയ താല്‍പര്യമുള്ളത് കൊണ്ടാണ് അത് എടുത്തത്. സ്‌ക്രാച്ച് ഓഫ് ടിക്കറ്റായിരുന്നു സിന്തിയ എടുത്തത്. ഫ്രാങ്ക്‌ളിനിലെ ഡോഡില്‍ മൗണ്ടന്‍ പിറ്റ് ഷോപ്പില്‍ നിന്നായിരുന്നു ടിക്കറ്റ് എടുത്തത്. ഇവിടെയാണ് അവര്‍ താമസിക്കുന്നത്. വേഗത്തില്‍ തന്നെ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കി. കണ്ടത് 13ാം നമ്പറായിരുന്നു. ഇതോടെയാണ് ഒരു ലക്ഷം ഡോളറാണ് തനിക്ക് സമ്മാനം അടിച്ചതെന്ന് അവര്‍ മനസ്സിലായത്. അപ്രതീക്ഷിതമായിരുന്നു ഈ നേട്ടം.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
സമ്മാനം അടിച്ചെന്ന് ഉറപ്പിച്ച സമയത്ത് ഇവരുടെ ശരീരം ആകെ വിറയ്ക്കുകയായിരുന്നു. ശരിക്കും വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു അവര്‍. തനിക്ക് ആ ടിക്കറ്റില്‍ സ്വന്തം പേര് പോലും എഴുതാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്റെ ശരീരം അത്രത്തോളം വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും സിന്തിയ പറഞ്ഞു. അതേസമയം 71257 ഡോളറാണ് നികുതി അടക്കം കിഴിച്ച് സിന്തിയക്ക് ലഭിക്കുക. അതേസമയം ഈ ടിക്കറ്റില്‍ നിന്ന് അവര്‍ക്ക് സമ്മാനം അടിച്ചതാണ് അമ്പരപ്പിക്കുന്നത്. തീര്‍ത്തും ദൗര്‍ഭാഗ്യമായ നമ്പറാണ് ഈ ലോട്ടറിയില്‍ ഉണ്ടായിരുന്നത്. അതൊരിക്കലും അവര്‍ അടിക്കുമെന്ന് കരുതിയിരുന്നില്ല.

അതേസമയം ഒന്താരിയോയില്‍ അതുപോലെ ജീവിതം മാറ്റിമറിക്കുന്ന ഒരു ലോട്ടറി ഒരു മധ്യവയസ്‌കനെ തേടിയെത്തിയിരിക്കുകയാണ്. ഇയാള്‍ തനിക്ക് അടിച്ചത് വെറും 250 ഡോളര്‍ മാത്രമാണെന്നായിരുന്നു കരുതിയത്. ബ്രൂസ് ബോറോവിസ്‌കി എന്ന കനേഡിയക്കാരന്‍ ഡെയ്‌ലി ഗ്രാന്‍ഡ് ലോട്ടറി എടുത്തത് തന്നെ ബംപറടിക്കുമെന്ന് സ്വപ്‌നം കണ്ടാല്‍. ടിക്കറ്റ് നോക്കിയപ്പോള്‍ സമ്മാനമുണ്ടായിരുന്നു. 250 ഡോളറാണെന്ന് കരുതി നിരാശപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ കണ്ണാടി എടുത്ത് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. രണ്ടര ലക്ഷം ഡോളറാണ് തനിക്ക് സമ്മാനമായി അടിച്ചതെന്നും ബോറോവിസ്‌കി പറഞ്ഞു.












Click it and Unblock the Notifications