Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം കൊണ്ട് ആറാട്ട്, വിയറ്റ്‌നാം വെറ്ററന് ലോട്ടറി അടിച്ചത് 6 തവണ, വര്‍ക്കായത് ഈ പ്ലാന്‍!!

വാഷിംഗ്ടണ്‍: മസാചുസെറ്റ്‌സില്‍ നിന്നുള്ള ഒരു വയോധികന്റെ ജീവിതം കേട്ടാള്‍ ആരും അമ്പരന്ന് പോകും. ഇപ്പോള്‍ ആറ് തവണ ലോട്ടറിയടിച്ചതിലൂടെയാണ് ഇയാള്‍ ലോക പ്രശസ്തനായിരിക്കുന്നത്. എന്നാല്‍ സംഭവബഹുലമായ ജീവിതം ഇയാള്‍ക്ക് പറയാനുണ്ട്. ലോട്ടറിയെടുക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയല്ലെന്നാണ് ഇയാള്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് കൊണ്ടാണ് ഇത്രയും വലിയ തുക ഈ അമേരിക്കന്‍ പൗരന് ലഭിക്കുന്നത്. അപ്രതീക്ഷിതമായി ഒരു കടയില്‍ കയറി ടിക്കറ്റെടുക്കുകയായിരുന്നു. ആരും പ്രതീക്ഷിക്കാതെയാണ് തുടരെ ഇയാള്‍ക്ക് ബംപറടിച്ചിരിക്കുന്നത്. അതും ഒറ്റദിവസമാണ് ഇതെല്ലാം സംഭവിച്ചത്. ഇയാള്‍ക്ക് തന്നെ അതൊന്നും വിശ്വസിക്കാനായിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: masachusetts lottery

വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത യുഎസ് വെറ്റററനാണ് റെയ്മണ്ട് റോബര്‍ട്‌സ്. ഈ മാസം തന്നെ നല്ലൊരു തണുപ്പേറിയ ദിനത്തില്‍ മസാചുസെറ്റ്‌സിലെ ഒരു മദ്യക്കടയില്‍ കയറി എടുത്ത ലോട്ടറിയാണ് റോബര്‍ട്‌സിനെ ഭാഗ്യങ്ങളില്‍ തന്നെ ഭാഗ്യമേറിയവനായി മാറ്റിയത്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ലോട്ടറിയെടുക്കുന്നുവെന്ന് റെയ്മണ്ട് പറയുന്നു. അന്നും പതിവ് ദിവസം പോലെ തന്നെയായിരുന്നു. അതുകൊണ്ടാണ് ലോട്ടറിയെടുത്തത്. പക്ഷേ സമ്മാനം കിട്ടുമെന്ന പ്രതീക്ഷയൊന്നും റെയ്മണ്ടിന് ഇല്ലായിരുന്നു.

2

എന്തോ റെയ്മണ്ടിനോട് മനസ്സ് ഇങ്ങനെ പറയുന്നുണ്ടായിരുന്നു ലോട്ടറിയെടുക്കാന്‍. എന്നാല്‍ റെയ്മണ്ട് എടുത്തത് ഒന്നല്ല ആറ് ലോട്ടറിയാണ്. അതുകൊണ്ട് ആറ് ലോട്ടറി തന്നെ റെയ്മണ്ട് എടുത്തു. വേറെ നമ്പറുകളൊന്നും ഇതിനായി പ്രത്യേകം തിരഞ്ഞെടുത്തില്ല. നല്ല തന്ത്രപരമായിട്ടാണ് അദ്ദേഹം ലോട്ടറി എടുത്തത്. ആറിലും ഒരേ നമ്പറായിരുന്നു റെയ്മണ്ട് എടുത്തത്. സാധാരണ ആരും ചെയ്യാത്തൊരു കാര്യമാണ് ആറ് ടിക്കറ്റിന്റെയും കാര്യം റെയ്മണ്ട് ചെയ്തത്. അത് പക്ഷേ വലിയൊരു നേട്ടത്തിലേക്കാണ് അദ്ദേഹത്തെ നയിച്ചത്.

3

ഏറ്റവും രസകരമായ കാര്യം ഈ ആറ് ടിക്കറ്റിലും റെയ്മണ്ടിന് സമ്മാനം അടിച്ചു എന്നതാണ് രസകരമായ കാര്യം. പതിനാറ് കോടി രൂപയ്ക്ക് മുകളിലൊരു തുകയാണ് റെയ്മണ്ടിന് കിട്ടിയിരിക്കുന്നത്. ഓരോ ടിക്കറ്റിലും ആദ്യത്തെ അഞ്ച് നമ്പറുകള്‍ റെയ്മണ്ടിന് ഒത്തുവന്നതായിട്ടാണ് ലോട്ടറി അധികൃതര്‍ പറയുന്നത്. ദക്ഷിണ ബോസ്റ്റണിലെ ഫാള്‍ റിവറില്‍ നിന്നുള്ള വിയറ്റ്‌നാം വെറ്ററനാണ റെയ്മണ്ട് റോബര്‍ട്‌സ്. മനസ്സില്‍ ലോട്ടറി അടിക്കുമെന്ന തോന്നല്‍ വന്നത് കൊണ്ട് മാത്രമാണ് റെയ്മണ്ടിന് ആ ടിക്കറ്റുകള്‍ എടുക്കാന്‍ തോന്നിയത്. അതാണ് ഇപ്പോള്‍ റെയ്മണ്ടിനെയും അമ്പരപ്പിക്കുന്നത്.

4

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ഈ നമ്പറുകള്‍ മാറ്റാതിരുന്നതിലും റെയ്മണ്ടിന്റെ തന്ത്രമുണ്ട്. വാര്‍ഷികാഘോഷ ദിനങ്ങളും, പിറന്നാളുകളും ഒക്കെയായി വരുന്ന തിയതികളാണ് ഈ ടിക്കറ്റുകളുടെ നമ്പറുകള്‍. ഇരുപത് വര്‍ഷമായി ഇതേ നമ്പറുകളാണ് റെയ്മണ്ട് എടുക്കാറുള്ളത്. അഞ്ച് ടിക്കറ്റിനും കൂടി നികുതി കിഴിച്ചുള്ള തുകയാണിത്. ആറാമത്തെ ടിക്കറ്റിന് ഇരുപത് വര്‍ഷത്തേക്ക് 25000 ഡോളര്‍ എന്ന ഓപ്ഷനാണ് റെയ്മണ്ട് തിരഞ്ഞെടുത്തത്. അതേസമയം ഈ ടിക്കറ്റുകളിലുണ്ടായിരുന്ന നമ്പറുകള്‍ മുമ്പൊരിക്കലും തനിക്ക് ഭാഗ്യം തന്നിരുന്നില്ലെന്ന് റെയ്മണ്ട് പറയുന്നു.

5

ഡിസംബര്‍ പതിനഞ്ചിനാണ് ഈ തുക റെയ്മണ്ട് കൈപറ്റിയത്. അതേസമയം മസാചുസെറ്റ്‌സിലെ ആളുകള്‍ കൂടുതലായി ചെലവിടുന്നത് ലോട്ടറിക്ക് വേണ്ടിയാണെന്ന് ഡാറ്റകള്‍ തെളിയിക്കുന്നു. യയുഎസ്സിലെ മറ്റേത് സ്ഥലത്തിനേക്കാള്‍ അധികമാണിത്. അതേസമയം റെയ്മണ്ട് മാത്രമല്ല സമ്മാനം അടിച്ചത് കൊണ്ട് നേട്ടമുണ്ടാക്കുന്നത്. ടിക്കറ്റ് വിറ്റ റോയല്‍ ലിക്കര്‍ സ്‌റ്റോറിനും ഇതിലൂടെ നേട്ടമുണ്ട്. ഒരു ടിക്കറ്റിന് അയ്യായിരം ഡോളറാണ് ഇവര്‍ക്ക് ലഭിക്കുക. മൊത്തം 30000 ഡോളര്‍ ബോണസായി ലഭിക്കുക. ഏകദേശം 24 ലക്ഷം രൂപയില്‍ അധികം വരുമിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+