സമാധാപരമായ കര്‍ഷക സമരം അനുവദിക്കുക, ഇന്ത്യക്ക് യുഎസ് കോണ്‍ഗ്രസ് പാനല്‍ നിര്‍ദേശം ഇങ്ങനെ
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ സമാധാനപരമായ കര്‍ഷക സമരം അനുവദിക്കണമെന്ന് യുഎസ് കോണ്‍ഗ്രസിന്റെ ഇന്ത്യാ പാനല്‍. ജനാധിപത്യ മൂല്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇന്ത്യ ഉറപ്പാക്കണമെന്ന് പാനല്‍ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പാനല്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. അമേരിക്കയിലെ ശക്തമായ കോക്കസുകളിലൊന്നാണ് യുഎസ് കോണ്‍ഗ്രസ് ഇന്ത്യാ പാനല്‍. കര്‍ഷക സമരം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചു എന്ന് ഇതിലൂടെ വ്യക്തമാണ്.

യുഎസ് കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ പാനലിന്റെ കോ ചെയറായ ബ്രാഡ് ഷെര്‍മാനാണ് കര്‍ഷക സമരത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. ഇയാള്‍ യുഎസ് കോണ്‍ഗ്രസ് അംഗമാണ്. ഒപ്പം റിപബ്ലിക്കന്‍ കോ ചെയറും കോണ്‍ഗ്രസ് അംഗവുമായ സ്റ്റീവ് ചാബറ്റ്, വൈസ് ചെയര്‍ റോ ഖന്നയും ഉണ്ടായിരുന്നു. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളില്‍ യുഎസ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധുവിനെ ഇവര്‍ ആശങ്ക അറിയിച്ചു. ഇന്ത്യന്‍ സമിതിയുടെ ആദ്യ യോഗം കൂടിയായിരുന്നു ഇത്.
യുഎസ് പ്രതിനിധി സഭയില്‍ ഏതെങ്കിലുമൊരു രാജ്യത്തിനുള്ള വലിയ കോക്കസാണ് യുഎസ്സ് കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ സമിതി. മാധ്യമങ്ങളെ നിയന്ത്രിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ സുഹൃത്തുക്കള്‍ ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു. ദില്ലി അതിര്‍ത്തികളില്‍ പഞ്ചാബ്, ഹരിയാന, പശ്ചിമ യുപി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് വമ്പന്‍ പ്രക്ഷോഭം നടത്തുന്നത്. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇതുവരെ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Recommended Video
കര്‍ഷകരുമായുള്ള ചര്‍ച്ചകളൊന്നും ഇതുവരെ വിജയമായിട്ടില്ല. അതേസമയം നേരത്തെ ഈ വിഷയത്തില്‍ പോപ്പ് താരം റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യൂന്‍ബര്‍ഗും പ്രതികരിച്ചതോടെ കര്‍ഷക സമരം ആഗോള ശ്രദ്ധ നേടിയിരുന്നു. ഇതിനെതിരെ ഇന്ത്യ പ്രതിഷേധവും അറിയിച്ചിരുന്നു. നിരവധി സെലിബ്രിറ്റികള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യയെ അപമാനിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് ഇതിനെ എതിര്‍ക്കണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണം. എന്നാല്‍ ഇത് കൂടുതല്‍ വഷളാവുന്നതാണ് കണ്ടത്.












Click it and Unblock the Notifications